city-gold-ad-for-blogger

കാസര്‍കോട്ട് എച്ച്1എന്‍1 പനി റിപ്പോര്‍ട്ട് ചെയ്തു; മഞ്ഞപ്പിത്തവും ഛര്‍ദ്ദിയും പടരുന്നു

കാസര്‍കോട്ട് എച്ച്1എന്‍1 പനി റിപ്പോര്‍ട്ട് ചെയ്തു; മഞ്ഞപ്പിത്തവും ഛര്‍ദ്ദിയും പടരുന്നു
കാസര്‍കോട്: കാസര്‍കോട്ട് എച്ച്1എന്‍1 പനി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് സ്വദേശിയായ യുവാവിനാണ് എച്ച്1എന്‍1 ബാധിച്ചത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്. അതിനിടെ ഛര്‍ദ്ദി അതിസാരത്തെ തുടര്‍ന്ന് ഏഴ്‌പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് വിദ്യാര്‍ത്ഥികളെ മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 680 പേരാണ് പനി ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ 45 പേരെ കിടത്തി ചികിത്സയ്ക്കായി മാറ്റി. പനി പടര്‍ന്ന് പിടിച്ചതോടെ രോഗികളെ കൊണ്ട് ആശുപത്രി നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. പലരേയും തറയിലാണ് കിടത്തിചികിത്സിക്കുന്നത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അഭാവം കാര്യമായി ബാധിക്കുന്നുണ്ട്.

ജനറല്‍ ആശുപത്രിയില്‍ പനി ബാധിച്ചെത്തിയവരുടെ കണക്ക് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്വകാര്യാശുപത്രികളിലും നൂറ് കണക്കിനാളുകളാണ് പനിയും മറ്റ് പകര്‍ച്ചാവ്യാധികളും പിടിപ്പെട്ട് എത്തിക്കൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പ് പകര്‍ച്ചപനി തടയുന്ന കാര്യത്തില്‍ ജാഗ്രത പാലിച്ചുവരികയാണ്. കൂടുതല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്ന് വന്നിട്ടുണ്ട്. വീടും പരിസരവും ശുചിയാക്കാനും കുടിവെള്ളം ക്ലോറിനേഷന്‍ ചെയ്ത് ഉപയോഗിക്കാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊതുകുകള്‍ക്ക് വളരാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കാനും കൊതുകുകളെ നശിപ്പിക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Keywords: H1N1Fever, Kasaragod, General-hospital, Youth     

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia