ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് എച്ച്1എന്‍1
Jul 20, 2012, 16:27 IST
കാസര്‍കോട്: കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ. രാഘവന് കടുത്ത പനി. കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ ഓഫീസര്‍ക്ക് എച്ച്1എന്‍1 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശിയായ രാഘവന്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ജില്ലാ മെഡിക്കല്‍ ഓഫീസറായി പ്രവര്‍ത്തിച്ചുവരികയാണ്.
കടുത്ത പനിക്കിടയിലും അദ്ദേഹം ജോലിക്ക് എത്തിയിരുന്നു. അതാണ് പനി കൂടാന്‍ കാരണമെന്ന് പറയപ്പെടുന്നു. ആരോഗ്യ വകുപ്പിലെ ജില്ലയിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും മറ്റ് മൂന്നുപേര്‍ക്കും കൂടി എച്ച് വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Keywords: H1N Infection, Medical Officer, Kasaragod