ഗര്‍ഭിണിയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവം; യൂത്ത് ലീഗ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി, അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ്
Dec 5, 2017, 13:27 IST
കാസര്‍കോട്: (www.kasargodvartha.com 05.12.2017) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പരിശോധനക്കെത്തിയ ഗര്‍ഭിണിയോട് കൈക്കൂലി ആവശ്യപ്പെടുകയും, കൈക്കൂലി തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദുവിനെതിരെ അന്വേഷണം നടത്തണമെന്നാവശ്യരപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.
അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം ഉറപ്പ് നല്‍കിയതായി യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ നെല്ലിക്കുന്ന് സ്വദേശിനിയായ ഖദീജത്ത് കുബ്‌റയോട് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതി. സംഭവം സംബന്ധിച്ച് രേഖാമൂലം പരാതി ലഭിക്കാത്തതിനാലാണ് അന്വേഷണം നടത്താത്തതെന്നും യൂത്ത് ലീഗ് പരാതി നല്‍കിയതോടെ ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഖദീജത്ത് കുബ്‌റയില്‍ നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കാസര്‍കോട് വാര്‍ത്തയോട് കൈക്കൂലി ചോദിച്ചതായുള്ള കുബ്‌റയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കര, നൗഫല്‍ തായല്‍, ഹമീദ് ചേരങ്കൈ, ജലീല്‍ തുരുത്തി, ഹാരിസ് ബെദിര, അസ്‌കര്‍ ചൂരി, ഹസന്‍കുട്ടി പതിക്കുന്നില്‍, സവാദ് നുള്ളിപ്പാടി, അനസ് കണ്ടത്തില്‍, മുജീബ് തായലങ്ങാടി, ഹസൈന്‍ തളങ്കര, ഫിറോസ് കടവത്ത്, ഹാരിഫ് പള്ളിക്കാല്‍, ഷഹീന്‍ ഷാ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth League, General-hospital, Gynecologist's Bribe issue; Youth league complaint lodged
Keywords: Kasaragod, Kerala, news, Youth League, General-hospital, Gynecologist's Bribe issue; Youth league complaint lodged