city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജിംഖാന മേല്‍പ്പറമ്പ് വൃദ്ധ സദനത്തില്‍ ഓണമാഘോഷിച്ചു

മേല്‍പ്പറമ്പ്: ( www.kasargo dvartha.com 16/09/2016) ജിംഖാന മേല്‍പ്പറമ്പ് അംഗങ്ങള്‍ പരവനടുക്കത്തെ അന്തേവാസികള്‍ക്കൊപ്പം ഓണമാഘോഷിച്ചു. പ്രശസ്ത പിന്നണി ഗായിക കുമാരി ഹരിത ഹരീഷും ജിംഖാന കുടുംബാംഗങ്ങളും വൃദ്ധ മതാപിതാക്കള്‍ക്ക് വേണ്ടി പാട്ടുപാടുകയും മറ്റ് പരിപാടികളും അവതരിപ്പിക്കുകയും അവരോടൊപ്പമിരുന്ന് ഓണസദ്യ കഴിക്കുകയും ചെയ്തു.

ഓണാഘോഷ പരിപാടികള്‍ കാസര്‍കോട് ഡി വൈ എസ് പി എം.വി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് പ്രശസ്ത ഷെഹ്നായ് വിദ്വാന്‍ ഹസ്സന്‍ ഭായ്, റഫീഖ് മണിയങ്ങാനം എന്നിവരെ ആദരിച്ചു. യുവ പിന്നണി ഗായിക ഹരിത ഹരീഷിനു സ്‌നേഹോപഹാരം കൈമാറി. 'ക്ലീന്‍ മേല്‍പ്പറമ്പ്' പരിപാടിക്ക് മുഖ്യ നേതൃത്വം നല്‍കിയ കുട്ടന്‍, അഷ്‌റഫ്, രമേഷ്, വിനോദ്, ദിനേഷന്‍, ശശി എന്നിവരെ ആദരിച്ചു.

ജിംഖാന സെക്രട്ടറി സമീര്‍ ചളിയങ്കോട് സ്വാഗതം പറഞ്ഞു. ജിംഖാന പ്രസിഡണ്ട് ബഷീര്‍ മരവയല്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍ മാങ്ങാട് പ്രഭാഷണം നടത്തി. അശോകന്‍ പി കെ, ജാബിര്‍ സുല്‍ത്താന്‍, അഷ്‌റഫ് ഇംഗ്ലീഷ്, ഹനീഫ് മരവയല്‍, ബക്കര്‍ തുരുത്തി, യാസര്‍ പട്ടം, ഇല്യാസ് പള്ളിപ്പുറം, ശിഹാബ് തങ്ങള്‍ വൃദ്ധ സദനം സൂപ്രണ്ട് കെ ജി രാജു, മാട്രിന്‍ ആസിയമ്മ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സലാം കൈനോത്ത് നന്ദി രേഖപ്പെടുത്തി.


ജിംഖാന മേല്‍പ്പറമ്പ് വൃദ്ധ സദനത്തില്‍ ഓണമാഘോഷിച്ചു


Keywords: Kasaragod, Kerala, Melparamba, Onam-celebration, Singer, Jimkana, DYSP MV Sugumaran, Rafeek Maniyanganam,Gymkhana Melparamba onam celebrated

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia