ഉദുമയില്‍ ഗള്‍ഫുകാരായ രണ്ടു ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു ഗുരുതരം
Apr 23, 2012, 23:09 IST
തിങ്കളാഴ്ച രാത്രി 9.30 മണിയോടെ പള്ളിക്കരയില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം കാണാന്‍ ബൈക്കില്‍ പോകുമ്പോഴാണ് ഇവരെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് അക്രമിച്ചത്. തലയ്ക്കും കൈക്കും വയറിനും അടക്കം നാലോളം വെട്ടേറ്റ ആഷിഫ് ഓടിരക്ഷപ്പെടാന് ശ്രമിച്ചെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ആഷിഫിനെയും കൈക്ക് വെട്ടേറ്റ ഖാലിദിനേയും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആഷിഫിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവമറിഞ്ഞ് ഹൊസ്ദുര്‍ഗ്ഗ് സി.ഐ കെ.വി വേണുഗോപാല്‍, ബേക്കല്‍ എസ്.ഐ ഉത്തംദാസ് എന്നിവരടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Uduma, stabbed, Gulf expatriate.