city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഘോഷവും, ഉദ്ഘാടനവുമില്ലാതെ കാസര്‍കോട്ട് വാട്ടര്‍ കൂളറുകള്‍ സ്ഥാപിക്കുന്നത് പേര് വെളിപ്പെടുത്താത്ത ഗള്‍ഫ് വ്യാപാരി

കാസര്‍കോട്: (www.kasargodvartha.com 24/03/2016) ആഘോഷവും, ഉദ്ഘാടനവുമില്ലാതെ കാസര്‍കോട് നഗരത്തില്‍ നാല് വാട്ടര്‍ കൂളറുകള്‍ സ്ഥാപിക്കുന്നത് പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഗള്‍ഫ് വ്യാപാരി. നഗരത്തിലെത്തുന്നവരും, വ്യാപാരികളും ഇപ്പോള്‍ ഇക്കാര്യമാണ് ചര്‍ച്ചചെയ്യുന്നത്. വേനല്‍ ചൂടില്‍ നാട് വെന്തുരുകുമ്പോഴാണ് വ്യാപാര പ്രമുഖന്റെ ഈ സല്‍പ്രവര്‍ത്തി. ഒരു വാട്ടര്‍ കൂളര്‍ കാസര്‍കോട് ക്രോസ് റോഡിന് മുന്നില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചു.

കരാര്‍ നല്‍കിയതനുസരിച്ച് ഒരു കമ്പനിയാണ് ഇവ സ്ഥാപിക്കുന്നതും, ഇതില്‍ ദിവസവും വെള്ളം നിറയ്ക്കുന്നതും. ബാക്കിയുള്ള വാട്ടര്‍ കൂളറുകള്‍ തൊട്ടടുത്ത ദിവസം തന്നെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും. നാല് കൂളറുകളില്‍ നിന്നും ഏകദേശം നാലായിരത്തോളം പേര്‍ക്ക് ദാഹമകറ്റാനാകും.

തണല്‍ മരങ്ങള്‍ ഇല്ലാതായതോടെ കനത്തചൂടാണ് നഗരത്തിലെത്തുന്നവര്‍ക്ക് ഏല്‍ക്കേണ്ടിവരുന്നത്. കാലാവസ്ഥ വ്യതിയാനവും നാട് ചുട്ടുപൊള്ളാന്‍ കാരണമാകുന്നു. ദാഹിച്ചുവലയുന്നവര്‍ പണം കൊടുത്ത് കുപ്പിവെള്ളം വാങ്ങേണ്ട അവസ്ഥയാണ് ഉള്ളത്. വ്യാപാരികളുടേയും സ്ഥിതി മറിച്ചല്ല. കൂടുതല്‍ വാട്ടര്‍ കൂളര്‍ സ്ഥാപിക്കുന്നതോടെ ഇതിനൊരു പരിഹാരമാവുമെന്നാണ് കരുതുന്നത്. നഗരത്തില്‍ കൂടുതല്‍ തിരക്കുള്ള മൂന്ന് സ്ഥലങ്ങളിലാണ് ബാക്കിയുള്ള കൂളറുകള്‍ സ്ഥാപിക്കുക.

നേരത്തെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വിവാഹത്തിനും മറ്റും സഹായങ്ങള്‍ നല്‍കി വരുന്ന ഇദ്ദേഹത്തിന് തന്റെ പേര് ഒരു കാരണവശാലും പരസ്യപ്പെടുത്തരുതെന്ന നിര്‍ബന്ധ ബുദ്ധി അദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തെ അടുത്തറിയുന്നവരാണ് ഇക്കാര്യങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തിയത്. നഗരസഭയുടെ അനുമതിയോടെയാണ് വാട്ടര്‍ കൂളറുകള്‍ സ്ഥാപിക്കുന്നത്.
ആഘോഷവും, ഉദ്ഘാടനവുമില്ലാതെ കാസര്‍കോട്ട് വാട്ടര്‍ കൂളറുകള്‍ സ്ഥാപിക്കുന്നത് പേര് വെളിപ്പെടുത്താത്ത ഗള്‍ഫ് വ്യാപാരി

Keywords : Kasaragod, Drinking water, Bus stand, Water Cooler, Gulf, Merchant, Gulf businessman installs 4 Water coolers in the town

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia