കുടുംബശ്രീയെ അറിയാന്‍ ഗുജറാത്ത് സംഘം ജില്ലയിലെത്തി
Mar 29, 2016, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 29/03/2016) ഗുജറാത്തിലെ മൂന്ന് ജില്ലകളില്‍ കുടുംബശ്രീ പൈലറ്റ് പ്രൊജക്ടുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി അഞ്ചംഗ സംഘം ജില്ലയിലെത്തി. ഗുജറാത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്ന പഠാന്‍ ജില്ലയിലെ അസിസ്റ്റന്റ് പ്രൊജക്ട് മാനേജര്‍ മീന ബെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്.
ചട്ടഞ്ചാലിലെ കുടുംബശ്രീ കശുവണ്ടി ഫാക്ടറി, സ്വാതി പ്രിന്റിംഗ് പ്രസ്, കുടുംബശ്രീ ഓഡിറ്റ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. ഗുജറാത്തിലെ കുടുംബശ്രീ പ്രവത്തകര്‍ക്ക് പരിശീലനം നല്‍കുന്ന സംഘത്തിന് പരിശീലനം നല്‍കാന്‍ വെസ്റ്റ് എളേരി പഞ്ചായത്തിലെ മുന്‍ സി ഡി എസ് ചെയര്‍ പേഴ്‌സന്‍ എം കെ രജനി അടക്കമുള്ള ആറ് പേര്‍ സംസ്ഥാനത്ത് നിന്ന് ഗുജറാത്തിലേക്ക് പോയിരുന്നു.
കേരള - ഗുജറാത്ത് സര്‍ക്കാരുകള്‍ ഇതിനായി ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ മാതൃകയിലുള്ള സംരംഭങ്ങള്‍ ഗുജറാത്തില്‍ ആരംഭിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ ആറ് ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകളെക്കുറിച്ച് പഠിക്കാന്‍ ആറ് സംഘമാണ് എത്തിയിട്ടുള്ളത്. ഏപ്രില്‍ ആറിന് സംഘം ഗുജറാത്തിലേക്ക് തിരിക്കും.
Keywords : Kudumbasree, Kasaragod, Visit, Gujarat, Business.