city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗസ്റ്റ് അധ്യാപക നിയമനത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി ആക്ഷേപം

കാസര്‍കോട്: വിവിധ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഗസ്റ്റ് അധ്യാപക നിമനത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപണമുയര്‍ന്നു. എല്ലാ വിധ യോഗ്യതയും പരിജ്ഞാനവും പരിചയസമ്പന്നതയുമുള്ള ഉദ്യോഗാര്‍ഥികളെ തഴഞ്ഞ് പല സ്‌കൂളുകളിലും സ്വന്തക്കാരെയും ബന്ധുക്കളെയുമാണ് ഗസ്റ്റ് അധ്യാപകരായി തിരുകികയറ്റുന്നത്.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും, ഹൈസ്‌കൂളുകളിലുമാണ് ഇത്തരം നിയമനങ്ങളില്‍ യോഗ്യതയുള്ളവരെ തഴയുന്നത്. പൈവളിഗെ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹിസ്റ്ററി വിഷയത്തില്‍ ഒന്നാം റാങ്കുകാരനെ തഴഞ്ഞ് റാങ്ക് പട്ടികയില്‍ താഴെയുള്ള ഒരാളെയാണ് നിയമിച്ചിരിക്കുന്നത്. ഒന്നാം റാങ്കുകാരനെ തഴഞ്ഞതിന് പിന്നില്‍ പ്രിന്‍സിപ്പാളിന്റെ സ്വാര്‍ത്ഥ താല്‍പര്യമാണെന്നാണ് ആരോപണം.

മിക്ക സ്‌കൂളുകളിലും ഇത്തരത്തില്‍ വളഞ്ഞ വഴികളിലൂടെയാണ് റാങ്ക് പട്ടികയില്‍ താഴെയുള്ളവര്‍ ജോലിയില്‍ കയറി കുടുന്നത്. വിവിധ വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ ചുരുക്ക പട്ടികയും പരീക്ഷയും ഇതിനകം പി.എസ്.സി തയ്യാറാക്കിവരുന്നുണ്ട്. എന്നാല്‍ നിയമനത്തിനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. പി.എസ്.സി രണ്ടും മൂന്നും വര്‍ഷമാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ സമയമെടുക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ചുരുക്ക പട്ടിക പുറത്തിറക്കിയ പല ലിസ്റ്റുകളിലും ഇന്റര്‍വ്യൂ പോലും ഇനിയും നടന്നിട്ടില്ല.


ഗസ്റ്റ് അധ്യാപക നിയമനങ്ങള്‍ ഉള്‍പെടെ മുഴുവന്‍ അധ്യാപക നിമനങ്ങളും എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചിരുന്നുവെങ്കിലും അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും സ്‌കൂള്‍ അധികൃതര്‍ അവര്‍ക്ക് താല്‍പര്യമുള്ളവരെയാണ് അധ്യാപകരായി നിയമിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ട് തന്നെ അര്‍ഹരായവര്‍ തഴയപ്പെടുന്നു. ബിരുദാനന്തര ബിരുദവും, ബി.എഡും, സെറ്റും, പ്രവര്‍ത്തിപരിചയവും അധ്യാപക രംഗത്തെ കഴിവും പരിഗണിച്ചാണ് ഓരോ സ്‌കൂളുകളിലും ഗസ്റ്റ് അധ്യാപക നിയമനങ്ങള്‍ക്കായി റാങ്ക് ലിസ്റ്റ് പട്ടിക തയ്യാറാക്കുന്നത്. ഇതാണ് പലയിടത്തും അട്ടിമറിക്കപ്പെടുന്നത്.

ഗസ്റ്റ് അധ്യാപക നിയമനത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി ആക്ഷേപംഹെഡ് മാസ്റ്ററും, സീനിയര്‍ അധ്യാപകനും, പി.ടി.എ പ്രസിഡന്റും അടങ്ങുന്ന ബോര്‍ഡാണ് ഇന്റവ്യു നടത്തി യോഗ്യരായവരെ നിയമിക്കുന്നത്. അധ്യാപക നിയമനങ്ങളിലെ ക്രമക്കേട് ചോദ്യം ചെയ്യാന്‍ പലപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറാകാത്തതിനാല്‍ ഇത്തരത്തില്‍ യോഗ്യത കുറഞ്ഞവരെ നിയമിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പ്രോത്സാഹനമാകുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗം അധികൃതര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

Keywords: Guest teacher, Appointment, School, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia