city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ അതിഥിത്തൊഴിലാളികള്‍ മടങ്ങി

കാസര്‍കോട്: (www.kasargodvartha.com 28.05.2020) അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലെ അതിഥിത്തൊഴിലാളികളും മെയ് 27ന് വീട്ടിലേക്ക് മടങ്ങി. മേഘാലയ, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള 49 തൊഴിലാളികളാണ്  സ്വദേശത്തേക്ക് മടങ്ങിയത്. ലോക്ക് ഡൗണ്‍ മടക്കത്തിനായി സജ്ജീകരിച്ച ശ്രമിക് ട്രയിനിലായിരുന്നു മടക്കം. ഇവരെ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ബസില്‍  പാലക്കാട് റയില്‍വെ സ്റ്റേഷനില്‍ എത്തിച്ചു.

മെയ് 23 ന് മണിപ്പൂര്‍, സിക്കിം, മിസോറാം എന്നിവിടങ്ങളിലേക്കുള്ള 32 അതിഥി തൊഴിലാളികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കെ എസ് ആര്‍ ടിസിയില്‍  ബസില്‍ എത്തിച്ച്, തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ശ്രമിക് ട്രെയിനില്‍ സ്വദേശത്തേക്ക് അയച്ചിരുന്നു. ഇതേ ദിവസം കോഴിക്കോട് നിന്നും ഉത്തരാഖണ്ഡിലേക്കുള്ള ട്രെയിനില്‍ 28 അതിഥി തൊഴിലാളികളെയും  നാട്ടിലേക്ക് അയച്ചു. തൊഴിലാളികളെ കാസര്‍ഗോഡ് നിന്നും മറ്റൊരു ബസ്സില്‍ കോഴിക്കോട് എത്തിക്കുകയായിരുന്നു. കൂടാതെ മെയ് 24 ന്  ഛത്തീസ്ഗഢിലേക്കുള്ള ശ്രമിക് ട്രെയിനില്‍ 128 അതിഥി തൊഴിലാളികളെ അയച്ചു. അഞ്ച്  ബസുകളിലായി കാസര്‍കോട് നിന്നും പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ച ഇവരെ ട്രെയിനില്‍ കയറ്റി സുരക്ഷിതമായി യാത്രയാക്കി.
അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ അതിഥിത്തൊഴിലാളികള്‍ മടങ്ങി

കാഞ്ഞങ്ങാട് സബ് കളക്ടര്‍ അരുണ്‍. കെ. വിജയന്‍ നേതൃത്വം നല്‍കി. ജില്ലാ ലേബര്‍ ഓഫീസര്‍ എം കേശവന്‍, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ്, കാസര്‍കോട് തഹസില്‍ദാര്‍ എ വി രാജന്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ പി ജെ ആന്റോ, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ രവീന്ദ്രന്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ  എം ജയകൃഷ്ണ, എം.ടി.പി.ഫൈസല്‍ തുടങ്ങിയവര്‍ തൊഴിലാളികളെ യാത്രയാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍, റവന്യൂ വകുപ്പ്  ജീവനക്കാരും സഹകരിച്ചു. ഇവരെ പാലക്കാട്, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കുന്നതിനും, ട്രെയിന്‍ കയറ്റി വിടുന്നതിനും തൊഴില്‍ വകുപ്പ് ജീവനക്കാരാണ് നേതൃത്വം വഹിച്ചത്.


Keywords: Kasaragod, Kerala, News, Employees, State, Guest employees returns to homeland

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia