കാസർകോട് ജി-ടെക്കിൽ സൗജന്യ തൊഴിൽ മേള; ആയിരത്തിലധികം ഒഴിവുകൾ; 20 ഓളം കമ്പനികൾ പങ്കെടുക്കും
● പ്ലസ് ടു മുതൽ പി ജി വരെ യോഗ്യതയുള്ള പൊതുജനങ്ങൾക്കും സൗജന്യമായി പങ്കെടുക്കാം.
● ഉദ്യോഗാർത്ഥികൾ 5 കോപ്പി ബയോഡാറ്റയും 2 പാസ്പോർട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം.
● യുവജന ശാക്തീകരണവും രാഷ്ട്രപുനർനിർമ്മാണവുമാണ് മേളയുടെ ലക്ഷ്യം.
കാസർകോട്: (KasargodVartha) ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ ഒക്ടോബർ 18 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജി-ടെക്കിന്റെ 280-ാമത് തൊഴിൽ മേളയാണ് കാസർകോട് ജി-ടെക്കിൽ വച്ച് നടത്തുന്നത്. രാവിലെ 9.30 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് മേള നടക്കുക. കഴിഞ്ഞ 25 വർഷങ്ങളായി കേരളത്തിലെ വിവിധ ജില്ലകളിലായി നടത്തിയ തൊഴിൽ മേളകളിലൂടെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് ജി-ടെക് തൊഴിൽ നേടിക്കൊടുത്തത്.
20 ഓളം കമ്പനികൾ, 1000 ഒഴിവുകൾ
മേളയിൽ കല്യൺ സിൽക്സ്, ശോഭിക വെഡ്ഡിംഗ്സ്, ട്രിനിറ്റി സ്കിൽ സ്വർക്സ്, ടാറ്റ ഓട്ടോമൊബൈൽസ്, കേരള ടൂറിസം ഡവലപ്മെൻറ് സൊസൈറ്റി, ഡാങ്കുറഡിജിറ്റൽ, യെമാർക് മോട്ടോർസ് തുടങ്ങിയ 20 ഓളം കമ്പനികൾ പങ്കെടുക്കും. മൾട്ടിമീഡിയ, ഐ ടി, ബാങ്കിങ്, എഡ്യൂക്കേഷൻ, ഇൻഷുറൻസ് അക്കൗണ്ടിങ്, ബില്ലിംഗ് സെയിൽസ് & മാനേജ്‌മെൻ്റ് സർവീസ് തുടങ്ങി ആയിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ കമ്പനികൾ നേരിട്ട് തിരഞ്ഞെടുക്കും. കമ്പനികൾക്കും ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്.
യുവജന ശാക്തീകരണമാണ് ലക്ഷ്യം
ജി-ടെക് എഡ്യൂക്കേഷൻ്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കികൊടുത്തുകൊണ്ട് രാഷ്ട്രപുനർനിർമ്മാണത്തിന് യുവജന ശാക്തീകരണം സാധ്യമാക്കുകയാണ് ഈ തൊഴിൽ മേളയുടെ പ്രധാന ലക്ഷ്യം. തൊഴിൽ മേളയിൽ ജി-ടെക് വിദ്യാർഥികൾക്ക് പുറമേ പൊതുജനങ്ങൾക്കും സൗജന്യമായി പങ്കെടുക്കാം. പ്ലസ് ടു, ഡിഗ്രി, പി.ജി തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും അഭിമുഖങ്ങളിൽ വരെ പങ്കെടുക്കാവുന്നതാണ്.
തൊഴിൽ മേളയിലേക്ക് ഉദ്യോഗാർത്ഥികൾക്കും കമ്പനികൾക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്ത ബയോഡാറ്റ അഞ്ച് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ രണ്ട് എണ്ണം എന്നീ രേഖകൾ നിർബന്ധമായും ഹാജരാകേണ്ടതാണ്.
ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ https(colon)//g5(dot)gobsbank(dot)com/jobfair2/candidate(dot)php എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ജി-ടെക് കാസർഗോഡ്: +91 8848 085 321, ജി ടെക് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസ്: 9388 183 944 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്താസമ്മേളനത്തിൽ ജി-ടെക് മാർക്കറ്റിംഗ് മാനേജർ അൻവർ സാദിഖ്, കാസർഗോഡ് ജി-ടെക് സെൻ്റ്റർ ഡയറക്‌ടർ റാം കെ. വി. കെ, ഏരിയ മാനേജർ ദീപക് ദേവദാസ്, പ്ലേസ്മെന്റ്റ് ഓഫീസർ രഞ്ജിത്ത്. കെ എന്നിവർ പങ്കെടുത്തു.
കാസർകോട് നടക്കുന്ന സൗജന്യ തൊഴിൽ മേളയെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളെ അറിയിക്കൂ. ഈ അവസരം പ്രയോജനപ്പെടുത്തുക.
Article Summary: G-Tech Computer Education is organizing its 280th free job fair in Kasaragod on October 18, with over 20 companies and 1000+ vacancies.
#JobFair #GTechEducation #KasaragodJobs #FreeJobFair #YouthEmpowerment #CareerOpportunity






