city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അദ്ധ്യാപക പാക്കേജ് പി.എസ്.സി. നിയമനത്തിന് തടസ്സമാകരുത് : ജി.എസ്.ടി.യു

അദ്ധ്യാപക പാക്കേജ് പി.എസ്.സി. നിയമനത്തിന് തടസ്സമാകരുത് : ജി.എസ്.ടി.യു

കാസര്‍കോട്: വിദ്യഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രൈമറി ഹെഡ്മാസ്റ്റര്‍മാരെ ക്ലാസ് ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കുമ്പോളുണ്ടാകുന്ന 2577 തസ്തികകളും സംരക്ഷിത അദ്ധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും പിന്‍വലിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന 2500 ഒഴിവുകളും അടിയന്തിരമായി പി.എസ്.സി. വഴി നിയമനം നടത്തണമെന്നും അദ്ധ്യാപക പാക്കേജ് നിയമനത്തിന് തടസ്സമാകരുതെന്നും ജി.എസ്.ടി.യു റവന്യു ജില്ലാ ക്യാമ്പ് ആവശ്യപ്പെട്ടു.

14,15 തിയ്യതികളില്‍ ചെമ്മനാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ജി.എസ്.ടി.യു ജില്ലാ ക്യാമ്പിന്റെ സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് കെ.വെളുത്തമ്പു ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സ്വലാഹുദ്ദീന്‍ സമാപന സന്ദേശം നല്‍കി.

കെ.വേലായുധന്‍, എം.കെ സനല്‍ കുമാര്‍, കരിച്ചേരി നാരായണന്‍, വി.കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി, ടി.കരുണാകരന്‍ നായര്‍, സി.നാരായണന്‍ നമ്പ്യാര്‍, എ.ചന്ദ്രശേഖരന്‍, അമര്‍നാഥ് ചന്തേര, എ.കെ രമ, ബാബു മണിയങ്കാനം, കെ.അനില്‍ കുമാര്‍ തുടങ്ങിയര്‍ സംസാരിച്ചു. കെ.ശങ്കരന്‍, കെ. ജയപാല്‍, കെ. രാമചന്ദ്രന്‍ ഇവര്‍ വിവിധ വിഷയങ്ങളില്‍ പങ്കെടുത്തു. വി. ശ്രീനിവാസന്‍ നന്ദി പറഞ്ഞു.

keywords : G.S.T.U, PSC, School, Teachers, Congress, Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia