city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതുതായി നടപ്പിലാക്കുന്ന ജി എസ് ടി സെമിനാര്‍ 29ന് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 25/11/2016) ആള്‍ കേരള ഇന്‍കം ടാക്‌സ് ആന്റ് സെയില്‍സ് ടാക്‌സ് പ്രാക്ടീഷണേര്‍സ് അസോസിയെഷന്റെ നേതൃത്വത്തില്‍ 29ന് ജി എസ് ടി സെമിനാര്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തിവല്‍ അറിയിച്ചു.

മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന പരിപാടി രണ്ട് സെഷനുകളായാണ് നടത്തുന്നത്. രാവിലെ ജി എസ് ടി നിയമത്തെക്കുറിച്ചും, അത് വ്യാപാരി വ്യവസായി സമൂഹത്തിനും, കൂടാതെ ഉപഭോക്താക്കള്‍ക്കും എങ്ങനെ സഹായിക്കുന്നു, എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണം എന്നതിനെ കുറിച്ചുമാണ് സെമിനാര്‍. ഉച്ചയ്ക്ക് ശേഷം രാജ്യത്തെ നോട്ട് നിരോധനം എങ്ങനെ സാധാരണ ജനങ്ങളെ ബാധിക്കുന്നു എന്നും, ഇത് ആദായ നികുതി വകുപ്പുമായി എങ്ങനെ ബന്ധപ്പെടുന്നുവെന്നും വിശദമായി പ്രതിപാദിക്കുന്നു.

പരിപാടിയുടെ ഉദ്ഘാടനം കമേര്‍ഷ്യല്‍ ടാക്‌സ് കാസര്‍കോട് ജില്ല ഡെപ്യൂട്ടി കമ്മിഷണര്‍ സി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. സാമ്പത്തിക വിദഗ്ധനും പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ സി എ എം പി ടോണി (എഫ് സി എ) ക്ലാസുകള്‍ കൈകാര്യം ചെയ്യും. പ്രവേശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍, എ പ്രംജിത്ത്, കെ എം ഹരീഷ്‌കുമാര്‍, ബി അരവിന്ദന്‍, ബി ഉമേഷ്‌പൈ, കെ ഉദയകുമാര്‍, ടി കെ സുനില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

പുതുതായി നടപ്പിലാക്കുന്ന ജി എസ് ടി സെമിനാര്‍ 29ന് കാസര്‍കോട്ട്

Keywords: Kasaragod, Conference, Seminar, Inauguration, Income Tax, Muncipal, Deputy Commissioner, Register, Hall, Note ban.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia