city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ മുസ്ലീം ലീഗില്‍ ഗ്രൂപ്പിസം ശക്തമാകുന്നു

ജില്ലാ മുസ്ലീം ലീഗില്‍ ഗ്രൂപ്പിസം ശക്തമാകുന്നു
കാസര്‍കോട്: ജില്ലാ മുസ്ലീം ലീഗില്‍ ഗ്രൂപ്പിസം ശക്തമാകുന്നു. മുസ്ലീം ലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുടലെടുത്ത വിഭാഗിയതയാണ് ഗ്രൂപ്പിസത്തിന് കാരണമായിരിക്കുന്നത്. ഞായറാഴ്ച ഉദുമ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ജില്ലാ നേതാക്കള്‍ക്ക് ഒരുക്കിയ സ്വീകരണ പരിപാടിയില്‍ ജില്ലാ ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയും, വൈസ് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററും വിട്ടുനിന്നത് ഗ്രൂപ്പിസത്തിന്റെ ഭാഗമായാണെന്നാണ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയും ഇതേ രീതിയില്‍ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ ചെര്‍ക്കളം പങ്കെടുത്തുവെങ്കിലും, ഉദുമ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ സ്വീകരണ പരിപാടിയുടെ റാലിയിലും പൊതുസമ്മേളനത്തിലും ചെര്‍ക്കളവും മുഹമ്മദ് കുഞ്ഞി മാസ്റ്ററും വിട്ടുനിന്നത് നേരത്തെയുണ്ടായിട്ടുള്ള വിഭാഗിയതയുടെ തുടര്‍ച്ചയായാണ് ലീഗ് നേതാക്കളടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് രണ്ട് പൊതുസമ്മേളനങ്ങളും ഉദ്ഘാടനം ചെയ്യുമെന്നറിയിച്ചത്. എന്നാല്‍ അസൗകര്യം മൂലം കുഞ്ഞാലിക്കുട്ടി രണ്ട് പരിപാടിയിലും പങ്കെടുക്കാനെത്തിയില്ല. മഞ്ചേശ്വരത്ത് ചെര്‍ക്കളത്തിന്റെ എതിര്‍ ചേരിയില്‍പ്പെട്ട ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടകനാകുമെന്ന് വ്യക്തമായപ്പോഴാണ് ചെര്‍ക്കളം മഞ്ചേശ്വരത്തെ പരിപാടിയില്‍ പങ്കെടുത്തതെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

എം.എല്‍.എമാരായ അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി, പി. മുഹമ്മദ് അരീക്കോട്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ തുടങ്ങിയ നേതാക്കളാണ് പരിപാടികളില്‍ സംബന്ധിച്ചത്. ഉദ്ഘാടന പരിപാടിക്ക് ക്ഷണിക്കാന്‍ ചെന്നപ്പോള്‍ പുതിയ ജില്ലാ കമ്മിറ്റിക്ക് സ്വീകരണം നല്‍കുന്നതിനോട് ചെര്‍ക്കളം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ചെര്‍ക്കളം സ്വീകരണ പരിപാടിയില്‍ നിന്നും വിട്ടുനിന്നതോടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം സംസ്ഥാന നേതൃത്വത്തെ അറിയിച്ചുണ്ട്.

സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടായിട്ടുപോലും അതിനെ ധിക്കരിച്ചുകൊണ്ട് ചില നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പിസം വളര്‍ത്തുകയാണെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. നേതാക്കള്‍ തമ്മിലുണ്ടായിട്ടുള്ള അകല്‍ച്ച ദിവസം കഴിയുംന്തോറും ലീഗിനകത്ത് വര്‍ദ്ധിച്ചു വരികയാണ്. ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി സംസ്ഥാന നേതൃത്വം പിന്‍ലിച്ചത് ഗ്രൂപ്പിസം നടത്തുന്നതിന്റെ ഭാഗമായാണ്. എന്നാല്‍ ഇതൊന്നുംകൊണ്ട് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും ഗ്രൂപ്പിസവും അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് നിഷ്പക്ഷമതികളായ പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നത്. മുസ്ലീം ലീഗിനകത്ത് വീണ്ടും പണാധിപത്യം തലപൊക്കുകയാണെന്ന പാരാതിയും പ്രവര്‍ത്തകര്‍ക്കുണ്ട്. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ നയിച്ച കേരളയാത്രയില്‍ നിന്നും ലീഗ് നേതാക്കള്‍ സംബന്ധിക്കാതിരുന്നതും പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Keywords:  Groupism, Muslim league, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia