city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഏ­രി­യാ സെ­ക്ര­ട്ട­റി­യെ മാ­റ്റാ­നു­ള്ള തീ­രു­മാ­നം ; ബേ­ഡകം സി.പി.എ­മ്മില്‍ പൊ­ട്ടി­ത്തെ­റി­

Secretary, Bedakam, Kasaragod, Committee, State- Committee, Political Party, District-Conference, Secretary, Commission Siting, President, Kerala
കാസര്‍­കോട് : സി.പി.എം.ഏ­രി­യാ ക­മ്മി­റ്റി­യി­ലെ വി­ഭാ­ഗീ­യ­ത മൂ­ലം സംസ്ഥാ­ന രാ­ഷ്ട്രീ­യ­ത്തില്‍ ചര്‍ച്ചയാ­യ ബേഡ­കം വീണ്ടും ശ്ര­ദ്ധാ­കേ­ന്ദ്ര­മാ­കുന്നു. ബേഡ­കം ഏ­രി­യാ സ­മ്മേ­ള­ന­ത്തി­ലെ വി­ഭാ­ഗീ­യത­യെ തു­ടര്‍­ന്ന് സെ­ക്രട്ട­റി സി.ബാല­നെ മാ­റ്റാന്‍ സി.പി.എം.ജില്ലാ ക­മ്മി­റ്റി തീ­രു­മാ­നി­ച്ച­തോ­ടെ­യാ­ണ് ബേഡ­കം വീണ്ടും വാര്‍­ത്ത­ക­ളി­ലെ­ത്തു­ന്നത്. വ്യാ­ഴാ­ഴ­ച ജില്ലാ ക­മ്മിറ്റി ഓ­ഫീ­സില്‍ ചേര്‍ന്ന യോ­ഗ­മാ­ണ് സി.ബാല­നെ മാ­റ്റാന്‍ തീ­രു­മാ­നി­ച്ചത്. ജില്ലാ സെ­ക്ര­ട്ടേ­റിയ­റ്റ് അം­ഗ­വും ,സി.ഐ.ടി­.യു. ജില്ലാ പ്ര­സി­ഡന്റുമാ­യ കെ. ബാ­ല­കൃ­ഷ്­ണ­ന് ഏ­രി­യാ സെ­ക്ര­ട്ട­റി­യു­ടെ ചുമ­ത­ല നല്‍­കാനും യോ­ഗം തീ­രു­മാ­നിച്ചു.

ഒ­രു വര്‍ഷം മു­മ്പ് ന­ട­ന്ന ഏ­രി­യാ സ­മ്മേ­ള­ന­ത്തില്‍ അന്ന­ത്തെ സെ­ക്ര­ട്ട­റി­യാ­യി­രു­ന്ന പി.ദി­വാ­ക­ര­നട­ക്കം അ­ഞ്ചു­പേ­രെ തോല്‍­പി­ച്ചാ­ണ് ബാല­ന്റെ നേ­തൃ­ത്വ­ത്തില്‍ പുതി­യ ക­മ്മി­റ്റി നി­ല­വില്‍ വ­ന്നത്. ഈ സ­മ്മേ­ള­ന­ത്തില്‍ പ്ര­ക­ടമാ­യ വി­ഭാ­ഗീ­യ­ത ഉ­ണ്ടാ­യ­താ­യി ജില്ലാ ക­മ്മി­റ്റി നി­യോ­ഗി­ച്ച അ­ന്വേ­ഷ­ണ ക­മ്മീ­ഷന്‍ റി­പ്പോര്‍­ട്ടു ചെ­യ്­തി­രുന്നു.

തു­ടര്‍­ച്ച­യാ­യി ഏ­രി­യാ ക­മ്മി­റ്റി യോ­ഗ­ങ്ങ­ളില്‍ പ­ങ്കെ­ടു­ക്കാ­ത്ത­തി­ന് കു­റ്റി­ക്കോല്‍ പ­ഞ്ചായ­ത്ത് പ്ര­സിഡന്റ് പി.ഗോ­പാ­ലന്‍ മാ­സ്റ്റര്‍, കെ.പി.രാ­മ­ച­ന്ദ്രന്‍, എ.മാ­ധവന്‍, എം.ഗോ­പാ­ലന്‍ എ­ന്നിവ­രെ ശാ­സി­ക്കാനും ജില്ലാ ക­മ്മി­റ്റി യോ­ഗം തീ­രു­മാ­നി­ച്ചി­ട്ടുണ്ട്. ന­വം­ബര്‍ മൂ­ന്നി­ന് ജില്ലാ ക­മ്മി­റ്റി യോ­ഗം ചേര്‍­ന്ന് തീ­രു­മാ­നം ന­ട­പ്പാ­ക്കും. സംസ്ഥാ­ന സ­മി­തി­യു­ടെ അം­ഗീ­കാ­ര­ത്തോ­ടെ­യാ­ണ് ജില്ലാ ക­മ്മി­റ്റി പുതി­യ തീ­രു­മാ­നം കൈ­കൊ­ണ്ട­ത്. സ­മ്മേ­ള­ന വേ­ള­യില്‍ പാ­നല്‍ അ­വ­ത­രി­പ്പി­ച്ച അന്ന­ത്തെ സെ­ക്രട്ട­റി ദി­വാ­ക­ര­നട­ക്കം അ­ഞ്ചു­പേര്‍ തോല്‍­ക്കാ­നി­ട­യാ­യ­തില്‍ പ്ര­തി­ഷേ­ധി­ച്ച് അ­വരെ അ­നു­കൂ­ലി­ക്കു­ന്ന ഒ­രു വി­ഭാ­ഗം പാര്‍­ട്ടി പ്ര­വര്‍­ത്ത­കര്‍ സ­മ്മേ­ള­ന ന­ഗ­രി­യി­ലട­ക്കം ക­രി­ങ്കൊ­ടി ഉ­യര്‍­ത്തി­യ­തും പൊ­തു­സ­മ്മേള­നം ഉല്‍­ഘാട­നം ചെ­യ്യാ­നെത്തി­യ സംസ്ഥാ­ന സെ­ക്രട്ട­റി പി­ണ­റാ­യി വി­ജ­യന്‍ താ­മ­സി­ച്ച വീ­ടി­നു നേ­രെ ക­രിയോയിലൊ­ഴി­ച്ച­തും വി­വാ­ദ­മാ­യി­രുന്നു.

സ­മ്മേ­ള­ന­ത്തി­ലെ വി­ഭാ­ഗീ­യത­യെ തു­ടര്‍­ന്ന, പ­രാ­ജ­യ­പ്പെ­ട്ട മുന്‍ സെ­ക്രട്ട­റി പി. ദി­വാ­കരന്‍, ച­ന്ദ്രന്‍ പാ­ലക്കല്‍, സി.അമ്പു, ബി. രാ­ഘവന്‍, ജി.രാ­ജേ­ഷ് ബാ­ബു എ­ന്നിവ­രെ നി­ല­വി­ലു­ള്ള 17 അം­ഗ ഏ­രി­യാ ക­മ്മി­റ്റി­യി­ലുള്‍­പെ­ടു­ത്താനും വ്യ­ഴാഴ്­ച ചേര്‍ന്ന യോ­ഗ­ത്തില്‍ തീ­രു­മാ­ന­മായി.

ബേഡ­കം പ്ര­ശ്‌­ന­ത്തില്‍ ജില്ലാ ക­മ്മി­റ്റി കൈ­കൊ­ണ്ട തീ­രു­മാ­ന­ത്തി­നെ­തി­രെ സി.പി.എം. ജില്ലാ സെ­ക്ര­ട്ടേ­റിയ­റ്റ് അം­ഗവും മുന്‍ എം.എല്‍.എ.യുമാ­യ പി.രാ­ഘ­വന്‍ രം­ഗ­ത്തെ­ത്തി­യി­ട്ടുണ്ട്. താന്‍ പാര്‍­ട്ടി സ്ഥാ­ന­ങ്ങള്‍ രാ­ജി­വെ­ക്കു­മെ­ന്ന ഭീ­ഷ­ണിയും അ­ദ്ദേ­ഹം മു­ഴ­ക്കി­യി­ട്ടു­ണ്ടെ­ന്നാ­ണ് അ­ദ്ദേ­ഹ­വു­മാ­യി അ­ടു­പ്പ­മു­ള്ള­വര്‍ പ­റ­യു­ന്ന­ത്.പുതി­യ തീ­രു­മാ­നം ബേ­ഡക­ത്തെ പാര്‍­ട്ടി­ക്കു­ള്ളില്‍ വന്‍ പൊ­ട്ടി­ത്തെ­റി­ക്ക് വ­ഴി­വെ­ക്കു­മെ­ന്ന് രാ­ഷ്ട്രീ­യ കേ­ന്ദ്ര­ങ്ങള്‍ വി­ല­യി­രു­ത്തുന്നു.

Keywords : Secretary, Bedakam, Kasaragod, Committee, State- Committee, Political Party, District-Conference, Secretary, Commission Siting, President, Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia