city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വധുവിനെ മാറ്റിക്കാണിച്ചുവെന്നാരോപിച്ച് യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറി; പെണ്‍വീട്ടുകാര്‍ ഒപ്പമുള്ള ഫോട്ടോ കാണിച്ചു, പിന്നീട് പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടന്നത് നാടകീയ സംഭവങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 13.10.2017) വധുവിനെ മാറ്റിക്കാണിച്ചുവെന്നാരോപിച്ച് യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറി. പെണ്‍വീട്ടുകാര്‍ പോലീസിനെ സമീപിച്ചതോടെ സംഭവത്തില്‍ പോലീസ് ഇടപെടുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.   www.kasargodvartha.com

കണ്ണൂര്‍ എടക്കാട് സ്വദേശിയായ യുവാവാണ് വിദ്യാനഗറിലെ പെണ്‍വീട്ടുകാരെ അമ്പരപ്പിച്ചുകൊണ്ട് വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. ആദ്യം യുവാവ് പെണ്ണിനെ കണ്ട് ഇഷ്ടപ്പെടുകയും വിവാഹനിശ്ചയത്തിന് തീയ്യതി കുറിക്കുകയും ചെയ്തു. കഴിഞ്ഞദിവസം പെണ്‍വീട്ടിലാണ് വിവാഹനിശ്ചയം നടന്നത്. എന്നാല്‍ ഇവിടെ വെച്ച് പെണ്ണിനെ കണ്ടതോടെ ഇത് താന്‍ നേരത്തെ കണ്ട പെണ്ണല്ലെന്നും അതുകൊണ്ട് വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്നും അറിയിച്ചു.    www.kasargodvartha.com

വിവാഹ നിശ്ചയ വേളയില്‍ വരന്റെ പ്രഖ്യാപനം കേട്ട് നടുങ്ങിയ പെണ്‍വീട്ടുകാര്‍ ഉടന്‍ തന്നെ യുവാവും പ്രതിശ്രുത വധുവും ഒരുമിച്ചുള്ള പലവിധത്തിലുള്ള ഫോട്ടോകള്‍ വരന്റെ വീട്ടുകാരെയും ചടങ്ങിനെത്തിയ മറ്റുള്ളവരെയും കാണിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിയുമായി പെണ്‍വീട്ടുകാര്‍ പോലീസിലെത്തുകയും ചെയ്തു.    www.kasargodvartha.com

വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ സാന്നിധ്യത്തില്‍ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും ചര്‍ച്ച നടത്തുകയും നഷ്ടപരിഹാരം നല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. ഇനി വരന്‍ വിവാഹത്തിന് തയ്യാറായാല്‍ തന്നെ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും വിശ്വാസവഞ്ചന കാണിക്കുന്നയാള്‍ കുടുംബത്തിന് തന്നെ പിന്നീടൊരു ഭാരമായി തീരുമെന്നും ഇനിയാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടേയെന്നും പെണ്‍വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

വധുവിനെ മാറ്റിക്കാണിച്ചുവെന്നാരോപിച്ച് യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറി; പെണ്‍വീട്ടുകാര്‍ ഒപ്പമുള്ള ഫോട്ടോ കാണിച്ചു, പിന്നീട് പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടന്നത് നാടകീയ സംഭവങ്ങള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Vidya Nagar, Police, Wedding, Groom withdraw from marriage; Complaint lodged, Police solved
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia