city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവാഹ ദിവസം പാവപ്പെട്ട പെണ്‍കുട്ടികളുടെ മംഗല്യ സഹായ നിധിയിലേക്ക് സ്വര്‍ണം നല്‍കി നവവരന്റെ നല്ല മനസ്സ്

കാസര്‍കോട്: (www.kasargodvartha.com 08/08/2017) വിവാഹ ദിവസം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള സഹായ നിധിയിലേക്ക് സ്വര്‍ണം നല്‍കി യുവാവിന്റെ മാതൃക. പരേതനായ പൂച്ചക്കാട് ബടക്കന്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ അബ്ദുല്‍ ഹക്കീം ബടക്കനാണ് തന്റെ വിവാഹ ദിവസം പാവപ്പെട്ട പെണ്‍കുട്ടികളുടെ മംഗല്യത്തിനായുള്ള എസ് വൈ എസ് സാന്ത്വനം പൂച്ചക്കാടിന്റെ സഹായ നിധിയിലേക്ക് മൂന്നു പവന്‍ സ്വര്‍ണം നല്‍കിയത്.

വിവാഹ ദിവസം പാവപ്പെട്ട പെണ്‍കുട്ടികളുടെ മംഗല്യ സഹായ നിധിയിലേക്ക് സ്വര്‍ണം നല്‍കി നവവരന്റെ നല്ല മനസ്സ്

സാന്ത്വനം പൂച്ചക്കാട് പ്രസിഡന്റ് ഹനീഫ പൂച്ചക്കാട് സ്വര്‍ണം നവവരനില്‍ നിന്നും ഏറ്റുവാങ്ങി. നവവരനുള്ള സാന്ത്വനം പൂച്ചക്കാടിന്റെ ഉപഹാരം കെ പി മൊയ്തു സമര്‍പ്പിച്ച. ശരീഫ് ബടക്കന്‍, ഇംതിയാസ് അഹ് മദ്, സിറാജ് എം എം, അബ്ദുര്‍ റഹ് മാന്‍ മില്‍, മജീദ് പി, ഇസ്ഹാഖ് കപ്പണ, നിയാസ് പൂച്ചക്കാട്, ഹസന്‍ ബാദുഷ, മുനീര്‍ ബടക്കന്‍, ഉസ്മാന്‍ എം സി, ഹുസൈന്‍ പി എം, കരീം ചൈന, അബൂബക്കര്‍, ബദ്‌റുദ്ദീന്‍ കെ എ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഒരുഭാഗത്ത് ആര്‍ഭാട വിവാഹം കൊണ്ട് ചിലര്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രൗഢി കാണിക്കുമ്പോള്‍ തൊട്ടയല്‍പ്പക്കത്തെ നിരാലംബരായ വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം നല്‍കിയാണ് അബ്ദുല്‍ ഹക്കീമിനെ പോലുള്ള യുവാക്കള്‍ മാതൃകയാകുന്നത്. വിവാഹ ദിവസങ്ങള്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചും, വൃദ്ധസദനം, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവടങ്ങളിലുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിയും മറ്റു ചിലരും തങ്ങളുടെ വിവാഹ ദിനം മംഗളകരമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Wedding, Youth, Kasaragod, Gold, Helping Hands, Featured, Poochakkad, Abdul Hakeem, Groom helps for poor's wedding. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia