സി ഐക്കും പോലീസുകാര്‍ക്കുമെതിരെ ഗ്രെനേഡെറിഞ്ഞ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Jun 13, 2016, 13:30 IST
കാസര്‍കോട്: (www.kasaragodvartha.com 13.06.2016) വോട്ടെണ്ണല്‍ ദിവസമുണ്ടായ സംഘര്‍ഷത്തിനിടയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് പ്രയോഗിച്ച ഗ്രെനേഡ് പൊട്ടാതെ വീണപ്പോള്‍ അത് പെറുക്കി സി ഐക്കും പോലീസുകാര്‍ക്കും നേരെ എറിഞ്ഞ കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.
മന്നിപ്പാടി വിവേകാനന്ദ നഗറിലെ പ്രിയേഷ്(26) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മെയ് 19ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വിവേകാനന്ദ നഗറില്‍ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ടെന്നും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുന്നുണ്ടെന്ന വിവരം ലഭിച്ചാണ് വിദ്യാനഗര്‍ സിഐ കെവി പ്രമോദിന്റെ നതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയത്.
പോലീസ് ലാത്തിവീശിയിട്ടും പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്ന ആള്‍ക്കൂട്ടത്തിന് നേരെ എറിഞ്ഞ ഗ്രെനേഡുകളിലൊന്ന് പൊട്ടാതെ കിടപ്പുണ്ടായിരുന്നു. ഇതെടുത്ത് പ്രിയേഷ് പോലീസ് വാഹനത്തിന് നേരെയെറിയുകയാണുണ്ടായത്. ഗ്രെനേഡ് പൊട്ടി പോലീസ് ജീപ്പ് തകരുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സി ഐക്കും പോലീസുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Keywords: Kasaragod, Police, BJP, Vehicles, Vote, Arrest, Mannippady, Priyesh, Case, Accuse, Police Jeep.