Green Initiative | 'നമ്മുടെ നാടിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്ന്'; ഗ്രീൻവേംസിന്റെ മാലിന്യസംസ്കരണ കേന്ദ്രം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
● 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കും.
● 70-ലധികം സ്ത്രീകൾക്ക് ഈ പദ്ധതി തൊഴിൽ ഉറപ്പ് നൽകുന്നു.
കാസർകോട്: (KasargodVartha) ജില്ലയിലെ മാലിന്യസംസ്കരണ രംഗത്തെ പുത്തൻ ദിശാസൂചകമായി ഗ്രീൻവേംസിന്റെ അത്യാധുനിക മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വ്യവസായ-വാണിജ്യ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ഇമ്പശേഖർ.കെ. ഐ.എ.എസ് മുഖ്യാതിഥിയായി.
നമ്മുടെ നാടിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ മാലിന്യസംസ്കരണം പോലുള്ള മേഖലയിൽ ഗ്രീൻവേംസ് കൈക്കൊണ്ടിരിക്കുന്ന മുന്നേറ്റം അഭിനന്ദനീയമാണ്. അത്തരം പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്" എന്ന് മഞ്ചേശ്വരം എം.എൽ.എ എ. കെ.എം അഷ്റഫ് പറഞ്ഞു.
ഗ്രീൻ വേംസ് ഫൗണ്ടറും സിഇഒയുമായ ജാബിർ കാരാട്ട്, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വാണിജ്യ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ എ എസ്, ക്ലീൻഹബ്ബ് കോ-ഫൗണ്ടറും സിഇഒയുമായ ജോയൽ താഷേ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സജിത്ത് കുമാർ കെ, കേരള മെറ്റീരിയൽ റിക്കവെറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റസാഖ് കോഴിക്കോട്, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബ്ബണ്ണ അൽവ്വ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രാവതി എം, ജില്ലാ പഞ്ചായത്ത് മെമ്പർ നാരായണ നായ്ക്ക്, പുത്തിഗെ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജനാർദ്ദന പൂജാരി എന്നിവർ വേദിയിൽ സംസാരിച്ചു.
ഗ്രീൻവേംസിന്റെ ഈ പരിസ്ഥിതി സൗഹൃദ സംരംഭത്തിൽ നിർണായക പങ്കുവഹിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ചെമ്മനാട്, ഏന്മകജെ, കുമ്പള, മംഗൽപാടി, മഞ്ചേശ്വരം, ഉദുമ, അജാനൂർ, ചെങ്കള എന്നീ പഞ്ചായത്തുകളുടെ പ്രതിനിധികളെ ഉദ്ഘാടന വേദിയിൽ ആദരിച്ചു. ഗ്രീൻവേംസ് ഡയറക്ടർ ജംഷീർ നന്ദി അറിയിച്ചു.
ഉദ്ഘാടനവേദിയിൽ ഗ്രീൻ വേംസിന്റെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ, ഏന്മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖര ജെ എസ്, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ്, മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റുബീന നൗഫൽ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലവീനാ മേന്തേറോ, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, ചെങ്കള ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ സലീം എടനീർ എന്നിവരെ ആദരിച്ചു. ഗ്രീൻ വേംസ് ഡയറക്ടർ ജംഷീർ നന്ദി അറിയിച്ചു.
അനന്തപുരം വ്യവസായ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ്, കാസർഗോട് ജില്ലയിലെ 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിക്കുന്ന ദിവസേനയുള്ള 800 മെട്രിക് ടൺ വരുന്ന വ്യത്യസ്ത തരം മാലിന്യങ്ങളെ ശാസ്ത്രീയമായി സംസ്കരിക്കാൻ സജ്ജീകരിച്ചിരിക്കുന്നു. ഇത് വഴി, ജില്ലയിലെ മൊത്തത്തിലുള്ള ശുചിത്വം മെച്ചപ്പെടുത്തുകയും പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഈ പദ്ധതിയിലൂടെ 70-ലധികം സ്ത്രീകൾക്ക് സ്ഥിരമായ തൊഴിൽ ലഭിക്കുകയും ചെയ്യുന്നു. ഇത് സാമൂഹിക-സാമ്പത്തിക വികസനത്തിന് ഒരു പ്രധാന സംഭാവനയാണ്.
#Greenwaste #Recycling #Kasaragod #Sustainability #WasteManagement #Environment