city-gold-ad-for-blogger

ഗ്രീന്‍വുഡ്‌സില്‍ അവധിക്കാല വ്യക്തിത്വ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഉദുമ: (www.kasargodvartha.com 06.05.2014) അവധിക്കാലം കുട്ടികള്‍ക്ക് മറക്കാനാവാത്ത അനുഭവമാക്കിക്കൊണ്ട് വ്യക്തിത്വ പരിശീലന ക്യാമ്പ് ഗ്രീന്‍വുഡ്‌സില്‍ പ്രിന്‍സിപ്പല്‍ എം.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സീരിയല്‍ സിനിമാതാരം മഞ്ജുളന്‍ മുഖ്യാതിഥിയായി ക്യാമ്പില്‍ പങ്കെടുത്തു. അക്കാദമിക് സൂപ്പര്‍വൈസര്‍ ഷാജി എ. സ്വാഗതവും ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍ വി, ഹെഡ്മിസ്ട്രസ്സ് സരോജിനി ഭായ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ക്യാമ്പിന്റെ ഒന്നാം ദിവസമായ ചൊവ്വാഴ്ച നാടക പരിശീലന കളരിയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ശ്രീ മഞ്ജുളന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.  ചിത്ര രചനാ ക്യാമ്പില്‍ പ്രശസ്ത ചിത്രകാരന്‍ എം.മോഹനചന്ദ്രന്‍ നമ്പ്യാര്‍, സംഗീത പരിശീലന ക്യാമ്പില്‍ അബ്ദുല്‍ റസാഖ്, ബല്‍ക്കീസ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

ക്യാമ്പിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച ശ്രീ മഞ്ജുളന്റെ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഏകാംഗ നാടകം കുഞ്ഞിക്കൂനന്‍ ഉച്ചയ്ക്ക് 2.30ന് അരങ്ങേറും.

മെയ് 5 മുതല്‍ 17 വരെയുള്ള തീയ്യതികളില്‍ വിവിധങ്ങളായ കലാകായിക പരിശീലന പരിപാടികളും വ്യക്തിത്വ പരിശീലന ക്ലാസ്സുകളും നടത്തുവാനാണ് വിദ്യാലയം ഉദ്ദേശിക്കുന്നത്.  പരിപാടിയുടെ അവസാനദിവസം മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സൗജന്യ ഫീല്‍ഡ് ട്രിപ്പ്, ട്രക്കിംഗ് തുടങ്ങിയവയും ഉണ്ടായിരിക്കും.

കായിക വിഭാഗത്തില്‍ ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ചെസ്, ടെന്നീസ്, കാരാട്ടെ തുടങ്ങിയവയും കലാവിഭാഗത്തില്‍ പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍, ലളിതഗാനം, മാപ്പിളപ്പാട്ട്, സംഘഗാനം, കീബോര്‍ഡ്, ഡ്രം, പ്രസംഗപരിശീലനം, ഉപന്യാസ രചന, ഡിബെറ്റ്, നാടകപരിശീലനം, ഒറിഗാമി, വെയ്സ്റ്റ് മെറ്റീരിയല്‍ ക്ലേ മോഡല്‍, ചോക്ക്, സോപ്പ് നിര്‍മ്മാണം തുടങ്ങിയവയുടെ പരിശീലനവുമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.

ഗ്രീന്‍വുഡ്‌സില്‍ അവധിക്കാല വ്യക്തിത്വ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബാര്‍ ലൈസന്‍സ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

Keywords:  Kasaragod, Greenwoods-public-school, Training Class, Camp, Students, Principal, Drama, Song, Guinness Book, Football, Keyboard, Cricket, Chess, Debate, Soap, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia