മഞ്ചേശ്വരം താലൂക്ക് ആശുപത്രിയില്‍ അഞ്ചു നില കെട്ടിടം; കലക്ടറുടെ പ്രഖ്യാപനത്തിനു പിന്നാലെ ഒരു ലക്ഷം രൂപ നല്‍കുമെന്നറിയിച്ച് ഗ്രീന്‍ ഹൗസ് അസോസിയേഷന്‍
Apr 10, 2020, 18:53 IST
ഉപ്പള: (www.kasargodvartha.com 10.04.2020) മംഗല്‍പാടി താലൂക്ക് ആശുപത്രിക്കു വേണ്ടി അഞ്ച് നില കെട്ടിടം പണിയുമെന്ന ജില്ലാ കളക്ടറുടെ പ്രഖ്യാപനം വന്നയുടനെ ഒരു ലക്ഷം രൂപ സഹായ വാഗ്ദാനവുമായി മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഗ്രീന്‍ ഹൗസ് അസോസിയേഷന്‍. വെള്ളിയാഴ്ച രാവിലെയാണ് എം സി ഖമറുദ്ദീന്‍ എം എല്‍ എ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ്, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ബന്തിയോട് തുടങ്ങിയവരുള്‍പ്പെട്ട യോഗത്തിന് ശേഷം ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു ഫേസ്ബുക്ക് ലൈവില്‍ കെട്ടിട നിര്‍മാണം പ്രഖ്യാപിച്ചത്.
അഞ്ചു കോടി ചിലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന് പ്രദേശത്തെ ഉദാരമതികളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നതായും സംഭാവന സ്വരൂപിക്കാനായി പ്രത്യേകം ബാങ്ക് അക്കൗണ്ട് ഉടന്‍ ആരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു. അനേകം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും വികസന വിഷയങ്ങളിലും സാമൂഹ്യ സേവനങ്ങളിലും സജീവമായി ഇടപെടാറുള്ള ഗ്രീന്‍ ഹൗസ് അസോസിയേഷന്‍ പെട്ടെന്ന് തന്നെ ഓണ്‍ലൈന്‍ ചര്‍ച്ച നടത്തുകയും സഹായ ധനം പ്രഖ്യാപിക്കുകയുമായിരുന്നെന്ന് ഗ്രീന്‍ ഹൗസ് ഭാരവാഹികളായ സുബൈര്‍ കുബണൂര്‍, മുനീര്‍ ബേരിക, റിയാസ് അയ്യൂര്‍, അസീസ് ഉളുവാര്‍, മജീദ് പച്ചമ്പള, അസീസ് ബള്ളൂര്‍ എന്നിവര്‍ അറിയിച്ചു. കളക്ടര്‍ അറിയിച്ച പ്രകാരം ബാങ്ക് അക്കൗണ്ട് ആരംഭിച്ചയുടനെ തുക ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Keywords: Kasaragod, Kerala, News, Manjeshwaram, Hospital, Building, Green house association donates Rs.1 Lakh for Manjeshwaram Taluk Hospital new building