ഗ്രാമ പ്രദക്ഷിണവും അക്ഷര ദീപം കൊളുത്തല്‍ പരിപാടിയും ശ്രദ്ധേയമായി
Sep 15, 2012, 20:01 IST
![]() |
ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി ചെറുകാനം ജനക്ഷേമ സമിതി നേതൃത്വത്തില്‍ നടന്ന ഗ്രാമ പ്രദക്ഷിണവും അക്ഷര ദീപം കൊളുത്തലും |
ചെറുകാനം വായനശാല പരിസരത്ത് നിന്നാണ് ഗ്രാമ പ്രദക്ഷിണം ആരംഭിച്ചത്. മനോഹരമായി കൊത്തിയെടുത്ത അക്ഷരങ്ങളുടെ പ്ലക്കാര്‍ഡും ഏന്തി കുട്ടികളും ദീപം തെളിയിച്ച താലപൊലിയുമായി ബാലികമാരും കേരളീയ വേഷത്തില്‍ വനിതകളും അണിനിരന്ന ഗ്രാമ പ്രദക്ഷിണ യാത്ര തൃക്കരിപ്പൂര്‍ ടൗണ്‍ ചുറ്റി തങ്കയം മുക്കിലാണ് സമാപിച്ചത്. വാദ്യമേളങ്ങള്‍ യാത്രയ്ക്ക് കൊഴുപ്പേകി.
തങ്കയം മുക്കില്‍ വാഴപ്പോളയില്‍ പ്രത്യേകം തയ്യാറാക്കിയ ആല്‍വിളക്കിലെ ചിരാതിലേക്ക് നൂറു കണക്കിന് അക്ഷര ദീപം പകര്‍ന്നു. ഗ്രാമ പ്രദക്ഷിണ യാത്രക്ക് കെ. വത്സല, സൗദ മോഹന്‍ , പി.പി. സജിത, വനജ ബാലകൃഷ്ണന്‍, കെ. ഗീത, ടി. ഷീബ , കെ.വി. മോഹനന്‍ , എ. രാജീവന്‍, കെ. ശശിധരന്‍, സി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Trikaripur, Kerala, Grama Prathakshinam, Akshara Deepam