city-gold-ad-for-blogger

കരിങ്കല്‍ ക്വാറി സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ച സംഭവം; ഉടമ 17 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.03.2018) പരപ്പക്കടുത്ത് പള്ളത്തുമലയില്‍ കരിങ്കല്‍ ക്വാറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരണപ്പെട്ട സംഭവത്തില്‍ ക്വാറി ഉടമ 17 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോഴിക്കോട് ലേബര്‍ കോടതി ഉത്തരവിട്ടു. കരിന്തളം കുമ്പളപ്പള്ളിയിലെ മാധവി (48), കോയിത്തട്ടയിലെ നവീന്‍ (35) എന്നിവരുടെ കുടുംബത്തിനാണ് എട്ടരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്.

ക്വാറി ഉടമ ചായ്യോത്തെ പിഡബ്ല്യുഡി കോണ്‍ട്രാക്റ്റര്‍ സി നാരായണന്റെ മകന്‍ സിനീഷിനെതിരെയാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 1999 ഫെബ്രുവരി 25ന് ഉച്ചക്കുണ്ടായ സ്ഫോടനത്തില്‍ മാധവിക്കും നവാനും പുറമെ ക്വാറിയുടെ മേസ്തിരി ചായ്യോത്തെ കുഞ്ഞിക്കണ്ണനും കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ കുഞ്ഞിക്കണ്ണന്റെ ബന്ധുക്കള്‍ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചിരുന്നില്ല. ഈ ക്വാറി അനധികൃതവും സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ അനുമതി ഇല്ലാത്തതുമാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.

Keywords:  Kasaragod, Kerala, news, court, Death, court order, Fine, Granite quarry death case; Court order to pay compensation
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia