Fest Inauguration | ഖൽബിലെ ബേക്കൽ ഹാപ്പിനെസ് ഫെസ്റ്റിന് വർണാഭമായ തുടക്കം; മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

● അഡ്വ. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
● വിവിധ മേഖലകളിൽ തിളങ്ങിയ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി, ടി.എ. നിസാർ (മാനേജിങ് ഡയറക്ടർ കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്ട്യുഷൻ), രതീഷ് പിലിക്കോട്, ആയിഷ ഫസലുൽ റഹ്മാൻ, ആയിഷത്ത് നിദ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബേക്കൽ: (KasargodVartha) ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് സംഘടിപ്പിക്കുന്ന ഖൽബിലെ ബേക്കൽ ഹാപ്പിനെസ്സ് ഫെസ്റ്റിന് തുടക്കമായി. പുരാവസ്തു, പുരാരേഖ, മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇ ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂർ, ചലച്ചിത്ര താരം കൈലാഷ്, പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് എം. കുമാരൻ, മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മനു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി.ജെ സജിത്ത്, ഗോൾഡൻ അബ്ദുൾ റഹ്മാൻ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ കെ.സജിത് കുമാർ, ബിആർടിസി മാനേജിംഗ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, കെ.കെ. അബ്ദുൾ ലത്തീഫ്, എസ് ശ്യാമലക്ഷ്മി സംസാരിച്ചു.
വിവിധ മേഖലകളിൽ തിളങ്ങിയ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി, ടി.എ. നിസാർ (മാനേജിങ് ഡയറക്ടർ കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്ട്യുഷൻ), രതീഷ് പിലിക്കോട്, ആയിഷ ഫസലുൽ റഹ്മാൻ, ആയിഷത്ത് നിദ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി ബേബിബാലകൃഷ്ണൻ ചടങ്ങിൽ സ്വാഗതവും സബരീഷ് നന്ദിയും പറഞ്ഞു.
ഈ വാർത്ത പങ്കുവെക്കാൻ മറക്കരുത്! നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റിൽ രേഖപ്പെടുത്തു.
Khalbil Bekal Happiness Fest started with a grand inauguration by Minister Ramachandran Kadannappally. Various distinguished individuals were honored during the event.
#KhalbilBekal #HappinessFest #MinisterRamachandran #CulturalEvent #KasargodNews