city-gold-ad-for-blogger

ഗ്രാന്റ് കേ­രള ഷോ­പ്പിം­ഗ് ഫെ­സ്റ്റിവല്‍: ര­ജി­സ്‌ട്രേ­ഷന്‍ തുട­ങ്ങി

ഗ്രാന്റ് കേ­രള ഷോ­പ്പിം­ഗ് ഫെ­സ്റ്റിവല്‍: ര­ജി­സ്‌ട്രേ­ഷന്‍ തുട­ങ്ങി
കാസര്‍­കോട്: ഡി­സം­ബര്‍ 15 മു­തല്‍ ജ­നുവ­രി വ­രെ ന­ട­ക്കു­ന്ന ഗ്രാന്റ് കേ­രള ഷോ­പ്പിം­ഗ് ഫെ­സ്റ്റി­വ­ലി­ലേ­ക്കു­ള്ള ര­ജി­സ്‌ട്രേ­ഷന്‍ അ­ക്ഷയയില്‍ ആ­രം­ഭി­ച്ചു. 101 കി­ലോ­ഗ്രാം സ്വര്‍­ണം ഉ­പ­ഭോ­ക്താ­ക്കള്‍­ക്ക് നല്‍­കു­ന്ന ഗ്രാന്റ് കേരള ഷോ­പ്പിം­ഗ് ഫെ­സ്റ്റി­വല്‍ ഏ­ഷ്യ­യി­ലെ ഏ­റ്റവും വലിയ ഷോ­പ്പിം­ഗ് ഫെ­സ്റ്റി­വ­ലാണ്. ഇ­തിന­കം കേ­ര­ള­ത്തി­ന്റെ വിവി­ധ ഭാ­ഗ­ങ്ങ­ളില്‍ നി­ന്നാ­യി 2,500 ഓ­ളം വ്യാപാ­ര സ്ഥാ­പ­ന­ങ്ങള്‍ ര­ജി­സ്റ്റര്‍ ചെ­യ്­തു.

ജ്വല്ല­റികള്‍, വ­സ്­ത്ര­വ്യാപാ­ര സ്ഥാ­പ­നങ്ങള്‍, ഹോം­ അ­പ്ല­യന്‍­സ് ആന്റ് ഇ­ല­ക്‌ട്രേ­ണി­ക് ഷോ­പ്പുകള്‍, ഫര്‍­ണി­ച്ചര്‍ വ്യാ­പാ­രികള്‍, പ­ര­മ്പ­രാ­ഗ­ത ക­ര­കൗ­ശ­ല വ­സ്­തു­ക്ക­ളും, പൗ­രാണി­ക വ­സ്­തു­ക്കളും വില്‍­കു­ന്ന സ്ഥാ­പ­നങ്ങള്‍, ബ്യൂ­ട്ടി പാര്‍­ല­റുകള്‍, പെ­ട്രോള്‍ പ­മ്പു­കള്‍, ഹൗ­സ് ബോ­ട്ടു­കള്‍ എ­ന്നി­വ­യൊ­ക്കെ മേ­ള­യില്‍ പ­ങ്കെ­ടു­ക്കുന്നു. വ്യാപാ­ര വ്യ­വസാ­യ വാ­ണി­ജ്യ പ­ങ്കാ­ളി­ത്ത­ത്തോ­ടെ ടൂ­റി­സം വ­കു­പ്പാ­ണ് ഗ്രാന്റ് കേ­രള ഷോ­പ്പിം­ഗ് ഫെ­സ്റ്റി­വ­ല്‍ സം­ഘ­ടി­പ്പി­ക്കു­ന്നത്.

101 കി­ലോ­ഗ്രാം സ്വര്‍­ണം ഉള്‍പെടെ ന­റു­ക്കെ­ടു­പ്പി­ലൂ­ടെ വന്‍ സ­മ്മാ­ന­ങ്ങളും ഉ­പ­ഭോ­ക്താ­ക്കള്‍­ക്ക് ല­ഭി­ക്കും. സ്വ­ര്‍ണ സ­മ്മാ­ന­ങ്ങള്‍ ല­ഭി­ക്കു­ന്ന­തി­നു­ള്ള സാധ്യ­ത ഉ­യര്‍­ത്തു­ന്ന വി­ധ­ത്തില്‍ സ­മ്മാ­ന­ഘ­ടന­യും പ­രി­ഷ്­ക്ക­രി­ച്ചി­ട്ടു­ണ്ട്. ഓ­രോ 200 കൂ­പ്പ­ണിലും ഒ­രു ഗ്രാം സ്വര്‍­ണം ഒ­രു ത­വ­ണ സ­മ്മാ­ന­മാ­യി ല­ഭി­ക്കു­ന്ന വി­ധ­മാ­ണ് സ്­്ക്രാ­ച്ച് ആന്റ് വിന്‍ സ­മ്മാ­ന ഘ­ട­ന പ­രി­ഷ്­ക്ക­രി­ച്ചത്.

ക­ഴി­ഞ്ഞ സീ­സ­ണില്‍ അ­ര­ക്കോ­ടി കൂ­പ്പ­ണു­കള്‍ വി­തര­ണം ചെ­യ്­തി­രുന്നു. സ്‌­പോണ്‍­സര്‍ ചെയ്­ത ഉ­യര്‍­ന്ന വി­ല­യു­ള്ള സ­മ്മാ­ന­ങ്ങ­ള്‍, ഗി­ഫ്­റ്റ് വൗ­ച്ച­റു­കള്‍ എ­ന്നി­വ­യാ­ണ് പ്ര­തി­വാ­ര, മെ­ഗാ ന­റു­ക്കെ­ടു­പ്പുകളില്‍ ഉ­പ­ഭോ­ക്താ­ക്കള്‍­ക്ക് ല­ഭി­ക്കു­ന്ന­ത്. ഇത്ത­വ­ണ ഡി­സ്­ക്കൗ­ണ്ട് കൂ­പ്പ­ണു­കള്‍­ക്ക് പക­രം ഉല്‍­പ­ന്ന­ങ്ങല്‍ സ­മ്മാ­ന­മാ­യി നല്‍­കു­മെ­ന്ന് അ­ക്ഷ­യ ജില്ലാ അ­സി­സ്റ്റന്‍­ഡ് കോര്‍­ഡി­നേ­റ്റര്‍ അ­റി­യിച്ചു.


ഗോള്‍ഡന്‍ പാര്‍ട്ണര്‍ക്കുള്ള രജിസ്‌ട്രേഷന്‍ സ്ലിപ്പ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ചെര്‍ക്കള ഫാഷന്‍ സെന്റര്‍ ഉടമ ബി.കെ ഗംഗാധരന് കൈമാറി. അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ രജീഷ് കെ ബാബു, ചെര്‍ക്കള അക്ഷയ സംരഭകന്‍ പി.ഡി.എ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Festival, Registration, Akshayakendra, Gold, Tourism, Shop, Kasaragod, Kerala,  Grand Kerala Shopping, Festival, Start, Malayalam news.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia