ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍: രജിസ്ട്രേഷന് തുടങ്ങി
Nov 8, 2012, 16:39 IST

കാസര്‍കോട്: ഡിസംബര്‍ 15 മുതല്‍ ജനുവരി വരെ നടക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലേക്കുള്ള രജിസ്ട്രേഷന് അക്ഷയയില്‍ ആരംഭിച്ചു. 101 കിലോഗ്രാം സ്വര്‍ണം ഉപഭോക്താക്കള്‍ക്ക് നല്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഏഷ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലാണ്. ഇതിനകം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2,500 ഓളം വ്യാപാര സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.
ജ്വല്ലറികള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, ഹോം അപ്ലയന്‍സ് ആന്റ് ഇലക്ട്രേണിക് ഷോപ്പുകള്‍, ഫര്‍ണിച്ചര്‍ വ്യാപാരികള്‍, പരമ്പരാഗത കരകൗശല വസ്തുക്കളും, പൗരാണിക വസ്തുക്കളും വില്കുന്ന സ്ഥാപനങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍, പെട്രോള്‍ പമ്പുകള്‍, ഹൗസ് ബോട്ടുകള്‍ എന്നിവയൊക്കെ മേളയില്‍ പങ്കെടുക്കുന്നു. വ്യാപാര വ്യവസായ വാണിജ്യ പങ്കാളിത്തത്തോടെ ടൂറിസം വകുപ്പാണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
101 കിലോഗ്രാം സ്വര്‍ണം ഉള്‍പെടെ നറുക്കെടുപ്പിലൂടെ വന്‍ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സ്വര്‍ണ സമ്മാനങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യത ഉയര്‍ത്തുന്ന വിധത്തില്‍ സമ്മാനഘടനയും പരിഷ്ക്കരിച്ചിട്ടുണ്ട്. ഓരോ 200 കൂപ്പണിലും ഒരു ഗ്രാം സ്വര്‍ണം ഒരു തവണ സമ്മാനമായി ലഭിക്കുന്ന വിധമാണ് സ്്ക്രാച്ച് ആന്റ് വിന് സമ്മാന ഘടന പരിഷ്ക്കരിച്ചത്.
കഴിഞ്ഞ സീസണില്‍ അരക്കോടി കൂപ്പണുകള്‍ വിതരണം ചെയ്തിരുന്നു. സ്പോണ്സര് ചെയ്ത ഉയര്‍ന്ന വിലയുള്ള സമ്മാനങ്ങള്‍, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവയാണ് പ്രതിവാര, മെഗാ നറുക്കെടുപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഇത്തവണ ഡിസ്ക്കൗണ്ട് കൂപ്പണുകള്‍ക്ക് പകരം ഉല്പന്നങ്ങല് സമ്മാനമായി നല്‍കുമെന്ന് അക്ഷയ ജില്ലാ അസിസ്റ്റന്‍ഡ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
ഗോള്‍ഡന്‍ പാര്‍ട്ണര്‍ക്കുള്ള രജിസ്ട്രേഷന് സ്ലിപ്പ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ചെര്‍ക്കള ഫാഷന്‍ സെന്റര്‍ ഉടമ ബി.കെ ഗംഗാധരന് കൈമാറി. അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍ രജീഷ് കെ ബാബു, ചെര്‍ക്കള അക്ഷയ സംരഭകന് പി.ഡി.എ റഹ്മാന് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Festival, Registration, Akshayakendra, Gold, Tourism, Shop, Kasaragod, Kerala, Grand Kerala Shopping, Festival, Start, Malayalam news.