കാസര്‍കോട്ട് ഷോപ്പിംഗ് ഫെസ്റ്റിവലിനും എക്‌സിബിഷനും തുടക്കമായി
May 3, 2012, 18:05 IST
ഫെസ്റ്റിവലിനോടനുബന്ധിച്ച് മാങ്കോ ഫെസ്റ്റ്, ബോണ്‍സായി പ്രദര്‍ശനം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, പുഷ്പഫല പ്രദര്‍ശനം, കരകൗശല പ്രദര്‍ശനം, കലാമത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടി ജി മെമ്പേഴ്‌സ് ആണ് ഗ്രാന്റ് കാസര്‍കോട് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് നാലുമണിമുതല്‍ ഒമ്പതു മണിവരെയാണ് പ്രദര്‍ശനം. 20 രൂപയാണ് പ്രവേശന ഫീസ്. കുട്ടികള്‍ക്ക് ഫീസ് ഈടാക്കില്ല. വിവിധ ദിവസങ്ങളില്‍ രാത്രിയില്‍ കോമഡി ഷോ, ഒപ്പന, മാജിക്, മാപ്പിളപ്പാട്ട്, പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 70 സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയില്‍ ഇതിനകം ഒരുക്കീട്ടുണ്ട്. കൂടുതല്‍ സ്റ്റാലുകള്‍ തുറക്കും.
ബി എം അബ്ദുല്‍ഖാദര്‍, കെ എ അബ്ദുര്‍ റഹ്മാന്‍, സി എച്ച് ഹാരിസ്, കെ.സെഡ് സൈനു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Keywords: Kasaragod, Shopping Festival, Vidhya Nagar.