ഗ്രാമീണ്‍ സൂപ്പര്‍മാര്‍കറ്റ് തട്ടിപ്പ് കേസ് അട്ടിമറിച്ചതായി ആരോപണം
Oct 15, 2012, 19:11 IST
![]() |
Ajith Kumar Asad |
മൂന്ന് വര്‍ഷം മുമ്പാണ് സംസ്ഥാനത്തുടനീളം ബ്രാഞ്ചുകളുള്ള നെറ്റ്‌വര്‍ക്കിംഗ് സ്ഥാപനമായ ഗ്രാമീണ സൂപ്പര്‍മാര്‍കറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഇത്തരത്തില്‍ 63 സൂപ്പര്‍മാര്‍കറ്റുകളാണ് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിച്ചുവരുന്നത്. തട്ടിപ്പ് പുറത്തുവരികയും നിക്ഷേപകര്‍ ഒന്നടങ്കം പോലീസിനെ സമീപിക്കുകയും ചെയ്തതോടെ ചെയര്‍മാന്‍ രാജേഷ് ആള്‍വ, മാനേജിംഗ് ഡയറക്ടര്‍ അജിത്കുമാര്‍ ആസാദ് എന്നിവരടക്കം 22 പേരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു.
![]() |
Rajesh Alwa |
![]() |
Panduranga Bhat |
ഗ്രാമീണ സൂപ്പര്‍മാര്‍കറ്റ് പൊട്ടിത്തുടങ്ങിയത് 2009 ഒക്ടോബര്‍ മുതലാണ്. ഈ സമയത്ത് ഓഡിറ്റ് റിപോര്‍ട്ട് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പിച്ചിട്ടില്ല. 2007 മുതല്‍ 2009 വരെയുള്ള കണക്കുകള്‍ സമര്‍പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സമയം കമ്പനി സ്ഥാപകന്‍ രാജേഷ് ആള്‍വയാണ് സിഎംഡി. പിന്നീട് അജിത്ത്കുമാര്‍ ആസാദ് ഉത്തരവാദിത്വം ഏറ്റെടുത്തതിന് ശേഷം ഓഡിറ്റ് റിപോര്‍ട്ട് സമര്‍പിക്കുകയോ നിക്ഷേപകര്‍ക്ക് മുതലോ ലാഭ വിഹിതമോ തിരികെ നല്‍കുകയോ ചെയ്തില്ല.
അജിത്ത്കുമാര്‍ ആസാദിന് പുറമെ അനില്‍കുമാര്‍ ഉപ്പള, ശ്രീകുമാര്‍ കെ വി ഉദുമ, ബിജുവര്‍ഗീസ്, കെ ബിനു മാലക്കല്ല്, സിജിന്‍ ജോസഫ് പടുപ്പ്, അഷ്‌റഫ് കുഞ്ചത്തൂര്‍, ഖാദര്‍ മിയാപദവ്, സുബ്രഹ്മണ്യ ഡി ഐ സുള്ള്യ, സി കെ നാരായണന്‍ കള്ളാര്‍, അനില്‍കുമാര്‍ തൃശൂര്‍, ധനകീര്‍ത്തി, ദിനേശ് ടിഐബി ഗ്രൂപ്പ്, മദനസുന്ദരന്‍ തൃശൂര്‍, ഡോ. ശെല്‍ വന്‍ തൃശൂര്‍, യശോധര എന്നിവരെയടക്കം പ്രതിചേര്‍ത്ത് ലോക്കല്‍ പോലീസ് കോടതിക്ക് റിപോര്‍ട്ട് നല്‍കിയത് 2011 ആഗസ്റ്റ് 28 നാണ്. പക്ഷെ ഇവരെയൊന്നും അറസ്റ്റ് ചെയ്യാന്‍ അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ച് ഇനിയും തയ്യാറായിട്ടില്ല. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്നത് ഇതോടെ വ്യക്തം.
Keywords: Grameen Super Market, Case, Crimebranch, Enquiry, Ajith Kumar Asad, Rajesh Alwa, Panduranga Bhat, Kasaragod, Kerala, Malayalam news.