സാമ്പത്തിക സാക്ഷരതാ ദിനാഘോഷം ചൊവ്വാഴ്ച
Sep 6, 2015, 11:24 IST
കാസര്‍കോട്: (www.kasargodvartha.com 06/09/2015) കേരള ഗ്രാമീണ ബാങ്ക് റീജിയണല്‍ ഓഫീസ് കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ സാമ്പത്തിക സാക്ഷരതാ ദിനം ആഘോഷിക്കും. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ രാജ്യത്ത് 112 ഇലക്‌ട്രോണിക്‌സ് പേയ്‌മെന്റ് സാക്ഷരതാ ശില്‍പ്പശാല രാജ്യമൊട്ടുക്കുമായി സംഘടിപ്പിച്ചതില്‍ ഉള്‍പ്പെടുന്നതാണ് ഈ പരിപാടി.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കുമ്പള സിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ റിസര്‍വ്വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ നിര്‍മ്മല്‍ ചാന്ത് അധ്യക്ഷത വഹിക്കും. ഗ്രാമീണ ബാങ്ക് ചെയര്‍മാന്‍ കെ.വി. ഷാജി, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ രമേശ് ടെന്‍കില്‍, നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രതിനിധി ദീപാ നായര്‍, ഗ്രാമീണ ബാങ്ക് റീജിയണല്‍ മാനേജര്‍ ജെയിംസ് തോമസ് എന്നിവര്‍ സംസാരിക്കും.

Keywords: Kasaragod, Kerala, Gramin bank e-payments literacy workshop on Tuesday.