ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ്; അന്വേഷണം ആദൂര്‍ സി.ഐക്ക് കൈമാറി
May 20, 2012, 12:19 IST
![]() |
Rajesh Alwa, Panduranga |
നേരത്തെ കാസര്‍കോട് സി.ഐ ബാബു പെരിങ്ങേയത്ത് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഈ അന്വേഷണമാണ് വീണ്ടും ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥന് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്.
23,000 ഷെയര്‍ ഹോള്‍ഡര്‍മാരില്‍ നിന്ന് 12 കോടിയിലധികം രൂപ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയ കേസ്സുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍ രാജേഷ് ആള്‍വ, മാനേജിങ് ഡയറക്ടര്‍ പാണ്ടുരംഗ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി. ഇവരെ കൂടാതെ 20 പേര്‍ക്കെതിരെ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2007 ല്‍ ഗ്രാമീണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ഓഹരിയെടുത്ത വിദ്യാനഗര്‍ കാനത്തില്‍ രാഘവന്‍ നായരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കോടികളുടെ തട്ടിപ്പ് പോലീസ് പുറത്ത് കൊണ്ടുവന്നത്. ഇതേ തുടര്‍ന്ന് പോലീസ് സംഘം വിവിധ ജില്ലകളിലെ ഓഫീസുകളില്‍ റെയ്ഡ് നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. വിവിധ പേരുകളിലുള്ള കമ്പനി കേരളത്തിലും കര്‍ണാടകയിലുമായിട്ടാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കര്‍ണാടകയിലെ പുത്തൂര്‍, കോട്ടയം, തൃശ്ശൂര്‍ തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളിലും റെയ്ഡ് നടത്തി ബാങ്ക് അക്കൗണ്ടുകളുടെ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. പി.ഡി.പി നേതാവ് അജിത് കുമാര്‍ ആസാദ് ഉള്‍പ്പടെയുള്ള ഡയറക്ടര്‍മാരെയും കേസില്‍ പ്രതികളാക്കി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അജിത് കുമാര്‍ ആസാദ് നേരത്തെ ഹൊസ്ദുര്‍ഗ് കോടതിയില്‍ നിന്നും ജാമ്യം നേടിയിരുന്നു. രാജേഷ് ആള്‍വയുടെ ഭാര്യയും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
Keywords: Grameen Super Market Case, Crime branch, Enquiry, Adoor CI, Kasaragod