പഞ്ചായത്ത് അംഗത്തിന്റെ ഭീഷണിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥ അവധിയില്‍; പാര്‍ട്ടിക്ക് പ്രവര്‍ത്തകരുടെ പരാതി
Jul 21, 2017, 22:18 IST
മുള്ളേരിയ: (www.kasargodvartha.com 21.07.2017) പഞ്ചായത്ത് അംഗത്തിന്റെ ഭീഷണിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥ അവധിയില്‍ പോകേണ്ടി വന്ന സംഭവം പര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചാ വിഷയമായി. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയതായി അറിയുന്നു. കാറഡുക്ക സ്വദേശിനിയും മുളിയാറിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും കുറ്റിക്കോലിലേക്ക് സ്ഥലംമാറുകയും ചെയ്ത ഉദ്യോഗസ്ഥയാണ് സ്ഥലംമാറ്റ ഉത്തരവ് ലഭ്യമായിട്ടും അവധിയില്‍ പ്രവേശിച്ചത്.
മുളിയാര്‍ പഞ്ചായത്ത് അംഗത്തിന്റെ മാനസീക പീഡനം മൂലമാണ് ഇവര്‍ അവധിയില്‍ പോയതെന്നാണ് ആക്ഷേപം. മെമ്പറുടെ ഭീഷണിയിലും ഫോണ്‍ വിളിയിലും സഹികെട്ട് ഉദ്യോഗസ്ഥ ഘടകകക്ഷിയുടെ മന്ത്രിയുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ രോഗിയായ ഭര്‍ത്താവിനെ പരിചരിക്കേണ്ടതിനാല്‍ തൊട്ടടുത്തെവിടേക്കെങ്കിലും മാറ്റത്തിന് ശ്രമിച്ചെങ്കിലും ലഭ്യമായില്ലത്രെ.
സ്ഥലം മാറ്റത്തില്‍ ഇടപെട്ടതിന് ഘടകക്ഷിയില്‍പ്പെട്ട പാര്‍ട്ടി നേതാക്കളെയും, സ്ഥലം മാറ്റം ആവശ്യപ്പെട്ടതിന് ഉദ്യോഗസ്ഥയെയും മെമ്പറായ നേതാവ് ഇപ്പോഴും ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നതിനാലാണ് ഉദ്യോഗസ്ഥ അവധിയില്‍ പോയത്. ചെര്‍ക്കളയിലേക്കോ കാസര്‍കോട്ടേക്കോ സ്ഥലം മാറ്റം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ഇവരെ കുറ്റിക്കോലിലേക്കാണ് മാറ്റിയത്. മെമ്പറുടെ ഇടപെടലിനെ തുടര്‍ന്ന് സ്ഥലം മാറ്റ കാര്യത്തില്‍ ഘടകകക്ഷിയും അറച്ച് നില്‍ക്കുകയാണ്.
ഉദ്യോഗസ്ഥയും മെമ്പറുടെ അതേ പാര്‍ട്ടിക്കാരിയാണ്. മെമ്പറുടെ ഭീഷണിക്കെതിരെ ഇവര്‍ തന്നെ പാര്‍ട്ടിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണെന്നും വിവരമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mulleria, Members, Threatening, Panchayath, Muliyar, Complaint, Kasaragod, Agricultural Department Assistant.