ലീഗ് പ്രവര്‍ത്തകര്‍ പ്രതികളായ 30 കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം
Jun 24, 2012, 16:28 IST
കാഞ്ഞങ്ങാട്: മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പ്രതികളായ 30 അക്രമകേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കി. ഹൊസ്ദുര്‍ഗ്, ബേക്കല്‍, നീലേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍വലിക്കാന്‍ ലീഗ് നേതൃത്വം ഇടപെട്ടത്. കാഞ്ഞങ്ങാട് നടന്ന വര്‍ഗീയ കലാപ കേസുകളും പിന്‍വലിക്കുന്നവയില്‍പ്പെടുന്നതായി ആക്ഷേപമുണ്ട്.
പള്ളിക്കര കീക്കാന്‍ പള്ളിപ്പുഴ അബ്ദുള്‍ റഷീദിനെ സംഘം ചേര്‍ന്ന് അക്രമിച്ച കേസിലെ പ്രതികളും ലീഗ് പ്രവര്‍ത്തകരുമായ പള്ളിപ്പുഴയിലെ സിദ്ദിഖ്, ഷംസീര്‍, അഫ്‌സല്‍, സിയാദ് എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസും പിന്‍വലിക്കുന്നവയില്‍ ഉള്‍പ്പെടും.
കഴിഞ്ഞദിവസം സര്‍ക്കാര്‍ അഭിഭാഷകന്റെ അപേക്ഷയെതുടര്‍ന്നാണ് കേസ് പിന്‍വലിച്ചത്. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണില്‍ വര്‍ഗീയ സംഘര്‍ഷം ഇളക്കിവിടുന്ന രീതിയില്‍ സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച കേസും പിന്‍വലിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.

Keywords: Govt. widrow, 30 case, Muslim league, Kanhangad, Kasaragod