ഭരണകൂടങ്ങള്‍ സാമൂഹ്യ തിന്മകള് പ്രോത്സാഹിപ്പിക്കുന്നു: ബി.എം.എസ്
Nov 7, 2012, 20:54 IST

കാസര്‍കോട്: കേരളത്തില്‍ മാറിമാറി ഭരിക്കുന്ന സര്‍ക്കാറുകള്‍ സാമൂഹ്യ തിന്മകള് പ്രോത്സാഹിപ്പിക്കുകയാണെന്ന് ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് സി. സത്യലക്ഷ്മി ആരോപിച്ചു. വിലക്കയറ്റിനെതിരെ സ്ത്രീ ശക്തി എന്ന മുദ്രാവാക്യം ഉയര്‍ത്തി ബി.എം.എസ്. കറന്തക്കാട്ട് നടത്തിയ മഹിളാ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വന്‍കിട കോര്‍പറേറ്റുകളുടെ തടവറയില്‍ കഴിയുന്ന സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് അവര്‍ ആരോപിച്ചു. എം.പി. രാജീവന്, നിഷ, വനിതാ ജെ. നായിക്, ഉഷാകുമാരി, ശ്യാമള പ്രസംഗിച്ചു.
Keywords: Kasaragod, BMS, President, Karandakkad, Inauguration, Sathya Lakshmi, Corporate, Govt, Kerala, Malayalam news.