മഅദനി: സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കണം പോപ്പുലര്‍ ഫ്രണ്ട്
Jan 22, 2013, 18:04 IST
മഞ്ചേശ്വരം: ആരോപണത്തിന്റെ പേരില്‍ കരിനിയമങ്ങള്‍ ചാര്‍ത്തി തുറങ്കിലടയ്ക്കപ്പെട്ട അബ്ദുല്‍ നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് മഞ്ചേശ്വരം ഏരിയ കമ്മിറ്റി. മത്സ്യതൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റാലിയന്‍ നാവികര്‍ക്ക് ക്രിസ്മസ് ആഘോഷിക്കാന്‍ ജാമ്യം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ മഅദനിയുടെ കാര്യത്തില്‍ മൗനംപാലിക്കുന്നത് ഇരട്ടനീതിയാണ്.
യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തിയതിനെത്തുടര്‍ന്ന് 90 ദിവസത്തിനുശേഷം ജാമ്യം നല്‍കണമെന്ന സ്വാഭാവികനീതി മഅദനിക്കു നിഷേധിക്കപ്പെട്ടു. പോലിസിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് തടിയന്റവിട നസീര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയെ പ്രതിയാക്കുന്നത്.
ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കരിനിയമങ്ങള്‍ ചുമത്തുന്നതിലൂടെ നിരപരാധികളാണ് തുറങ്കില്‍ അടക്കപ്പെടുന്നത്. യു.എ.പി.എ കരിനിയമം എടുത്തു കളയണമെന്നും മഅദനിക്ക് ജാമ്യം നല്‍കണമെന്നും അവിശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് മഞ്ചേശ്വരം ഏരിയ കമ്മിറ്റി ഹൊസങ്കടി ടൗണില്‍ പ്രകടനം നടത്തി.
പോപ്പുലര്‍ഫ്രണ്ട് മഞ്ചേശ്വരം ഏരിയ പ്രസിഡന്റ് സക്കറിയ ഉദ്യാവര്‍, അന്‍സാര്‍ ഹൊസങ്കടി, അകുഇബ് കുഞ്ചത്തൂര്‍, ഹാരിസ് ഉദ്യാവര്‍, യാക്കൂബ് ഹൊസങ്കടി, സബീര്‍ മച്ചമ്പാടി, റിയാസ്, മുഹമ്മദ് മഞ്ചേശ്വരം നേതൃത്വം നല്‍കി.
Keywords: Madani, Bail, Popular front, Protest, Manjeshwaram, Kasaragod, Kerala, Malayalam news, Govt must take proper decision: Popular Front