city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ ഭൂപ്രഭുക്കന്മാരെയും മാഫിയകളെയും സഹായിക്കുകയാണ്: എ. വിജയരാഘവന്‍

സര്‍ക്കാര്‍ ഭൂപ്രഭുക്കന്മാരെയും മാഫിയകളെയും സഹായിക്കുകയാണ്: എ. വിജയരാഘവന്‍
കാസര്‍കോട്: ഭൂസമരം കൊണ്ട് ലക്ഷ്യമാക്കുന്നത് ഭരണകൂട തേര്‍വാഴ്ചയില്‍ ചതഞ്ഞരഞ്ഞ പാവപ്പെട്ടവരുടെ പ്രതിരോധം ശക്തിപ്പെടുത്തുക എന്നതാണെന്ന് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. ഭൂസമര സന്ദേശ പര്യടനം നടത്തുന്ന വടക്കന്‍ മേഖലാ ജാഥയുടെ കാസര്‍കോട്ടെ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാഥാലീഡര്‍ കൂടിയായ അദ്ദേഹം.

പാവപ്പെട്ടവരെ അവര്‍ക്കുള്ള തുണ്ടുഭൂമിയില്‍നിന്ന് പോലും വലിച്ചെറിയുകയാണ് സര്‍ക്കാര്‍. ടാറ്റ ഉള്‍പ്പെടെയുള്ള കുത്തകമുതലാളിമാരാണ് ഭൂമി കൈവശം വയ്ക്കുന്നത്. പാവപ്പെട്ടവന് ഭൂമി വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭൂപ്രഭുക്കന്മാരെയും മാഫിയകളെയും സഹായിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ജനങ്ങളെ വലിയതോതില്‍ സര്‍ക്കാര്‍ ആക്രമിക്കുന്നു. ഈ നയം മാറ്റുന്നതിനുള്ള പ്രക്ഷോഭം അനിവാര്യമായിരിക്കുന്നു. അനധികൃതമായി കൈവശംവച്ചിരിക്കുന്ന ലക്ഷക്കണക്കിന് ഭൂമി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണമെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

Keywords: Land strike, Karshakathozhilani union, Message rally, A.Vijayaragavan, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia