കാസര്‍കോട് ഗവ. കോളജ് നാക് അംഗീകാരത്തിന്റെ നിറവില്‍
Mar 25, 2013, 18:05 IST

നേരത്തെ കോളജിനെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അവിടെ നിന്ന് മുന്നോട്ട് പോയി നാകിന്റെ അംഗീകാരം നേടാന്‍ കഴിഞ്ഞത് വലിയ അഭിമാനത്തോടെയാണ് കോളജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും കാണുന്നത്. നാകിന്റെ അംഗീകാരം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോളജില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.
അംഗീകാരത്തിന് വേണ്ടി പരിശ്രമിച്ച എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. യെയും, പി.ടി.എ കമ്മിറ്റിയെയും എം.എസ്.എഫ് അഭിനന്ദിച്ചു. ഉമര്‍ ആദൂര്‍, ത്വാഹ ചേരൂര്‍, തബ്ഷീര്‍, മുഹമ്മദ് പള്ളിപ്പുഴ, അസ്ഹര്‍ ചെമ്മനാട്, ഹാഷിം, അന്‍സാരി, ഹര്‍ഷാദ്, ഷയ്യാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Govt.College, Students, PTA, Teachers, SSF, MSF, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.