കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ ഗേറ്റും മതിലും തകര്‍ന്നു വീണു
Aug 9, 2012, 12:48 IST
കാസര്‍കോട്: കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ ചുറ്റുമതിലും ഗേറ്റും തകര്‍ന്നു വീണു. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിലാണ് ഗേറ്റും മതിലും തകര്‍ന്നത്. സംഭവം രാത്രി സമയത്തായതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
കോളേജില്‍ ക്ലാസ് തുടങ്ങുന്നതിനുമുമ്പും ക്ലാസ് വിട്ടതിനുശേഷവും നിരവധി വിദ്യാര്‍ത്ഥികള്‍ കൂടിയിരുന്ന് സംസാരിക്കുന്നതും, ബസ് കാത്ത് നില്ക്കുന്നതും പ്രവേശന കവാടത്തിനുസമീപത്താണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാക് അംഗീകാരം പ്രതീക്ഷിച്ച്നടത്തിയ കോളേജ് മോഡിപിടിപ്പിക്കലുമായി ബന്ധപ്പെട്ട് നിര്‍മിച്ച ഗേറ്റും മതിലുമാണ് കനത്ത മഴയില്‍ തകര്‍ന്നത്.
Photo: R.K. Kasaragod
Keywords: Kasaragod, Govt.College, Vidya Nagar, Compound Wall, Gate
Keywords: Kasaragod, Govt.College, Vidya Nagar, Compound Wall, Gate