city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗവ. കോളജില്‍ ഇംഗ്ലീഷ് ഭാഷ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന താല്‍ക്കാലിക കമ്മിറ്റി രൂപവല്‍ക്കരിച്ചു

വിദ്യാനഗര്‍: (www.kasargodvartha.com 05.02.2017) അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന കാസര്‍കോട് ഗവ. കോളജിലെ ഇംഗ്ലീഷ് ഭാഷാ വിഭാഗം പൂര്‍വ വിദ്യാര്‍ത്ഥികളുടെ യോഗം താല്‍ക്കാലിക കമ്മിറ്റിക്ക് രൂപം നല്‍കി. കോട്ടയം ഗവ. കോളജിലെ സൂപ്രണ്ട് കെ എസ് ദിനേശാ ചെയര്‍മാനായും മുസ്ലിം ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക ചരിശ്മ സി വര്‍ക്കിംഗ് ചെയര്‍മാനായും ചട്ടഞ്ചാല്‍ എം ഐ സി യിലെ ഇംഗ്ലീഷ് അധ്യാപകന്‍ കെ സതീശ ജനറല്‍ സെക്രട്ടറിയുമായി കമ്മിറ്റി രൂപവത്കരിച്ചു. കെ അശ്വിനി, രജനി ടി എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരാണ്.

ഗവ. കോളജില്‍ ഇംഗ്ലീഷ് ഭാഷ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന താല്‍ക്കാലിക കമ്മിറ്റി രൂപവല്‍ക്കരിച്ചു

അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന എക്‌സിബിഷനില്‍ ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റിന്റെ മികച്ച പ്രദര്‍ശനം കാഴ്ച വെക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. മുഴുവന്‍ പൂര്‍വ വിദ്യാര്‍ത്ഥികളെയും ക്ഷണിച്ചു കൊണ്ട് ഒരാഴ്ചക്കകം വിപുലമായ ഒരു കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി. ഭാഷാ വിഭാഗം മേധാവി സുജാത അധ്യക്ഷത വഹിച്ചു. ഓ എസ് എ പ്രതിനിധി സി എല്‍ ഹമീദ് സംഗമത്തിന് നേതൃത്വം നല്‍കി.

Keywords : Kasaragod, Kerala, Vidya Nagar, govt.college, Old student, Committee, Annual Fest, MIC, Exhibition, Kottayam, English Language Department, Gov: College English Language Old Students organisation forms temporary committee. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia