city-gold-ad-for-blogger

ഗവ. കോളജ് വജ്ര ജൂബിലി വിളംബര ഘോഷയാത്ര 27 ന്

കാസര്‍കോട്: (www.kasargodvartha.com 25.02.2017) കാസര്‍കോട് ഗവ. കോളജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന വിളംബരഘോഷയാത്ര 27 ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍സിസി, എന്‍എസ്എസ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന വിളംബര ഘോഷയാത്ര രണ്ട് മണിക്ക് കോളജ് പരിസരത്ത് നിന്നാരംഭിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ സമാപിക്കും.

'അറുപതാണ്ട് അറുപതു പരിപാടികള്‍' എന്ന ലക്ഷ്യത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. കോളജിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒട്ടേറെ പരിപാടികള്‍ ഇതിനകം നടത്തി. ഉദ്ഘാടനം സമ്മേളനം, വിദ്യാഭ്യാസ പ്രദര്‍ശനം, സെമിനാറുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സോവനീര്‍ പ്രകാശനം, ആദരിക്കല്‍ തുടങ്ങിയ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

ഗവ. കോളജ് വജ്ര ജൂബിലി വിളംബര ഘോഷയാത്ര 27 ന്


കോളജില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്, എം എ മലയാളം, അറബിക് റിസര്‍ച്ച് എന്നീ കോഴ്‌സുകള്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ടി എ ഖാലിദ്, ഡോ. ടി വിനയന്‍, എസ് എ എം ബഷീര്‍, അഡ്വ. സി എന്‍ ഇബ്രാഹിം, സി എല്‍ ഹമീദ്, പുഷ്പാകരന്‍ ബെന്‍ഡിച്ചാല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, Govt.college, NSS, Students, Seminar, Inauguration, Course, NCC, New bus stand, Respect, Sovereign presentation, M.A Malayalam, M.S.C Statistics, Arabic Research.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia