നാക്കിന്റെ റീ അക്രഡിറ്റേഷനില്‍ പ്രതീക്ഷയര്‍പിച്ച് കാസര്‍കോട് ഗവ.കോളജ്
Feb 12, 2013, 13:22 IST
കാസര്‍കോട്: കാസര്‍കോട് ഗവ.കോളജിന്റെ ഭാവിയില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ ഉണ്ടാകാവുന്ന നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ റീ അക്രഡിറ്റേഷന് ഫെബ്രുവരി 14,15,16 തീയതികളില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ പ്രൊഫ.രാജലക്ഷ്മി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ നാക്കിന്റെ ബി പ്ലസ് ഗ്രേഡുള്ള കോളജിന് റീ അക്രഡിറ്റേഷനിലൂടെ പുതിയ ഗ്രേഡ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
മൂന്ന് അംഗങ്ങള്‍ അടങ്ങിയ നാക്ക് പിയര്‍ ടീമിന്റെ ചെയര്മാന് രാജസ്ഥാനിലെ വിദ്യാപീഠ് യൂനിവേര്‍സിറ്റിയുടെ മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. ബി.പി.ഭട്ട്നഗര്‍ ആണ്. ചെന്നൈ അണ്ണൈ യൂനിവേര്‍സിറ്റിയുടെ രാമാനുജന് കമ്പ്യൂട്ടിംഗ് സെന്റര്‍ ഡയറക്ടര്‍ ഡോ.റെയ്മണ്ട് ഉത്യാരാള , പശ്ചിമ ബംഗാള്‍, ഡാര്‍ജിലിംഗ് കുര്‍സോംഗ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പ്രഭാത് പ്രധാന് എന്നിവര്‍ ടീമംഗങ്ങളാണ്.
55 വര്‍ഷം പിന്നിട്ട കോളജില്‍ നിലവില്‍ 1250 കുട്ടികളും 95 അധ്യാപകരും 42 അനധ്യാപകരും ഉണ്ട്. ബി.എ.മലയാളം, ബികോം കോഴ്സുകള്‍, ഈ അധ്യയന വര്‍ഷത്തില്‍ പുതുതായി ആരംഭിച്ചു. റീ അക്രഡിറ്റേഷനിലൂടെ പുതിയ ഗ്രേഡ് ലഭ്യമായാല്‍ പുതിയ കോഴ്സുകള്‍ വീണ്ടും ആരംഭിക്കാന്‍ കഴിയും.
ഇതോടൊപ്പം മീഡിയ സിറ്റി, ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പരിസ്ഥിതി പഠനം തുടങ്ങിയ കോഴസുകള്‍ ആരംഭിക്കും. 1957 ആഗസ്റ്റ് ഏഴിന് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന സി.അച്ചുതമേനോനാണ് കാസര്‍കോട് ഗവ.കോളജ് പ്രഖ്യാപിച്ചത്.
അതേ വര്‍ഷം നവംബറില്‍ പ്രൊഫ. വി.ഗോപാലന് നായര്‍ പ്രഥമ പ്രിന്‍സിപ്പലായി ചുമതലയേറ്റ് കോളജിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീടുള്ള കോളജിന്റെ വളര്‍ച്ച ഉത്തര മലബാറിന്റെ വളര്‍ച്ച കൂടിയാണ്. യു.ജി.സി.യുടെ മേജര്‍, മൈനര്‍ പ്രോജക്ടുകളും, ദേശീയ- അന്തര്‍ ദേശീയ പ്രോജക്ടുകളും, ഗവേഷണ ,അധ്യാപക രംഗങ്ങളിലെ നവീന മാറ്റങ്ങളുമായി ഈ കലാലയം പുരോഗതിയുടെ പടവുകള്‍ താണ്ടുകയാണ്.
എന്‍.എസ്.എസിനു കിട്ടിയ ദേശീയ അഗീകാരവും ഇക്കണോമിക്സ്, ബോട്ടണി വിഭാഗങ്ങളിലെ അന്തര്‍ദേശീയ അംഗീകാരവും പ്രത്യേകം ശ്രദ്ധേയമാണ്.
വാര്‍ത്താസമ്മേളനത്തില്‍ പി.ടി.എ. പ്രസിഡന്റ് കുന്നില്‍ അബ്ദുല്ല, അധ്യാപകരായ കെ.പി.അജയകുമാര്‍, ഡി.ജി.ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: NAAC, Acreditacion, Principal, Media, Project, U.G.C, Vice chancellor, Economics, Botany, Kasaragod, Govt.College, Doctor, Press meet, Development project, Research, NSS, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.