സര്‍ക്കാര്‍ അറിയിപ്പുകള്‍ 29.05.2013
May 29, 2013, 09:00 IST
മൂന്നു മാസത്തിനകം ഡി പി സി കെട്ടിടം ഉദ്ഘാടനം ചെയ്യും
സിവില്‍ സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ ഓഫീസ് കെട്ടിടം അടുത്ത മൂന്നു മാസത്തിനകം ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. 3.17 കോടി രൂപാ ചെലവിലാണ് കെട്ടിടം നിര്‍മിച്ചത്. വയറിംഗ് ജോലിയും അത്യാവശ്യ ഫിനിഷിംഗ് ജോലിയും ഇനി പൂര്‍ത്തിയാക്കാനുണ്ട്. ജില്ലാ പ്ലാനിംഗ് ഓഫീസ്, ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, ടൗണ്‍ പ്ലാനിംഗ് ഓഫീസ് എന്നിവയാണ് ഡി പി സി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. കൂടാതെ വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, മീറ്റിംഗ് കോണ്‍ഫറന്‍സ് ഹാള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ജില്ലാ കളക്ടര്‍ക്കും പ്രത്യേക മുറികള്‍, കാര്‍ പാര്‍ക്കിംഗിനുളള സ്ഥലം എന്നീ സൗകര്യങ്ങളും ഉണ്ട്.
ടൗണ്‍ പ്ലാനിംഗ് അസോസിയേറ്റ് നിയമനം
ജില്ലാ നഗരാസൂത്രണ കാര്യാലയത്തില്‍ നഗരസഭകളുടെ വികസന രൂപരേഖ തയ്യാറാക്കുന്ന പ്രോജക്ടില്‍ പ്ലാനിംഗ് അസോസിയേറ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 19,000 രൂപ നിരക്കില്‍ നിയമിക്കുന്നു. യോഗ്യത എം-പ്ലാനിംഗ്(ട്രാന്‍സ്‌പോട്ടേഷന്‍, ഹൗസിംഗ്, അര്‍ബന്‍, എന്‍വയോണ്‍മെന്റ്, സിറ്റി). താല്‍പര്യമുളളവര്‍ ജൂണ്‍ 10ന് രാവിലെ 11 ന് വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം സിവില്‍ സ്റ്റേഷനിലുളള ജില്ലാ ടൗണ്‍പ്ലാനറുടെ കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍ 04994-255184.
കര്‍ഷകത്തൊഴിലാളി രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍
കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയനുസരിച്ച് ക്ഷേമനിധിയില്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവിലെ അംഗങ്ങളില്‍ നിന്നും അംശാദായം സ്വീകരിക്കുന്നതിനായി ക്ഷേമനിധി ഓഫീസര്‍ വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗ് നടത്തുന്ന സ്ഥലവും തീയതിയും താഴെകൊടുക്കുന്നു.
ബേളൂര്‍ വില്ലേജ് ഓഫീസ് ജൂണ്‍ നാല്, പളളിക്കര ഗ്രാമപഞ്ചായത്ത് ഓഫീസ് ജൂണ്‍ ഏഴ്, മേലങ്കോട് എസ് എസ് കലാമന്ദിരം ജൂണ്‍ 11, ചിത്താരി വില്ലേജ് ഓഫീസ് ജൂണ്‍ 14, ചായ്യോത്ത് എന്‍.ജി.കെ വായനശാല ജൂണ്‍ 17, ഉദുമ ഗ്രാമപഞ്ചായത്ത് ഓഫീസ് ജൂണ്‍ 21, പുല്ലൂര്‍ വില്ലേജ് ഓഫീസ് ജൂണ്‍ 24, പെരിയ വില്ലേജ് ഓഫീസ് ജൂണ്‍ 28.
സ്വാശ്രയ ടി ടി സി കോഴ്‌സിനു അപേക്ഷിക്കാം
ജില്ലയിലെ സ്വാശ്രയ ടി ടി സി കോഴ്‌സ് പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പേരില്‍ എടുത്ത 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷകള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ മേയ് 31 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-04994-255033.
എന്‍ പി ആര്‍ ഫോട്ടോ എടുക്കല്‍ മാറ്റി വെച്ചു
മേയ് 30, 31, ജൂണ്‍ ഒന്ന് എന്നീ തീയതികളില്‍ അട്ടേങ്ങാനം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നടത്താനിരുന്ന ബേളൂര്‍ വില്ലേജില്‍പ്പെട്ട 136, 143, 147 എന്നീ ബ്ലോക്കുകളിലെ എന്‍ പി ആര്‍ ഫോട്ടോയെടുപ്പ് ജൂണ്‍ 4, 5, 6 തീയതികളിലേക്ക് മാറ്റിവെച്ചതായി എന്‍ പി ആര്‍ അധികൃതര്‍ അറിയിച്ചു.
ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നും 45 കി.മീ. മുതല്‍ 55കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
സര്‍ക്കാര്‍ വാര്‍ഷികം: ജില്ലാതല ഉദ്ഘാടനം
ഐക്യജനാധിപത്യ മുന്നണി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം മേയ് 31 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാൡ കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഒരു മാസം നീളുന്ന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കല്‍, പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം, പുസ്തക പ്രസിദ്ധീകരണം തുടങ്ങിയ പരിപാടികള്‍ ഒരുക്കി.
ഉദ്ഘാടന ചടങ്ങില്‍ ഇന്ദിരാ ആവാസ് യോജന പ്രകാരം പണി പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം, സാക്ഷരതാ മിഷന്റെ പത്താം തരം തുല്യതാ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ ഉദ്ഘാടനം, സെമിനാറുകളുടെ ഉദ്ഘാടനം എന്നിവ മന്ത്രി നിര്‍വ്വഹിക്കും. ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, എം എല്‍ എമാരായ പി.ബി.അബ്ദുല്‍ റസാഖ്, ഇ.ചന്ദ്രശേഖരന്‍, കെ.വി.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്്. മുഹമ്മദ്കുഞ്ഞി ചായിന്റടി തുടങ്ങിയവര്‍ പ്രസംഗിക്കും.
വിഷന്‍ 2030 എന്ന വിഷയത്തെ ആധാരമാക്കി നടക്കുന്ന സെമിനാറില്‍ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ.ജി. ശങ്കരനാരായണന്‍ വിഷയം അവതരിപ്പിക്കും. കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക, സാക്ഷരതാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് മാമ്പ്രത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സ്മൃതിവനം: ആലോചനാ യോഗം
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചെറുവത്തൂര്‍ കുളങ്ങാട്ട്മല പരിസ്ഥിതി പുനസ്ഥാപന പദ്ധതിയായ സ്മൃതിവനം’പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും സന്നദ്ധ സംഘടനകളുടേയും ഒരു യോഗം മേയ് 31 ന് 11 മണിക്ക് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരും. യോഗത്തില്‍ ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പരിസര പ്രദേശത്തെ സ്‌ക്കൂള്‍ പരിസ്ഥിതി ക്ലബ്ബ് പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
അധ്യാപക ഒഴിവ് അഭിമുഖം നാലിന്
കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിലവിലുളള അധ്യാപക ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി മേയ് 24 ന് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്കായി ജൂണ്‍ നാലിന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. കരാര്‍ നിയമനത്തിന് അപേക്ഷ നല്‍കിയിട്ടുളളവര്‍ ജാതി, വയസ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാണിച്ച് ജൂണ്‍ നാലിന് രാവിലെ 11 ന് കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-255466 എന്ന നമ്പറില്‍ ബന്ധപ്പെടണം.
വെളളച്ചാല്‍ ജി എം ആര്‍ എസില്‍ വിവിധ തസ്തികകളില്‍ നിയമനം
ചുവടുവെപ്പ് വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി വെളളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ യോഗ്യത ഡിപ്ലോമ, സ്‌പോക്കണ്‍ ഇംഗ്ലീഷ് യോഗ്യത ബിരുദാനന്തര ബിരുദവും ഇംഗ്ലീഷില്‍ ആശയ വിനിമയ ശേഷിയും സ്‌പോക്കണ്‍ ഹിന്ദി യോഗ്യത ബിരുദാനന്തര ബിരുദവും ഹിന്ദിയില്‍ ആശയ വിനിമയ ശേഷിയും യോഗാധ്യാപകന്‍ യോഗ പരിശീലിപ്പിച്ചുളള പരിചയം കൂടാതെ ലൈബ്രേറിയന്‍ തസ്തികയില്‍ പ്രവര്‍ത്തന പരിചയമുളളവരേയും വാര്‍ഡന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ പ്ലസ് ടു യോഗ്യതയുളളവരേയും നിയമിക്കുന്നു.
സ്വീപ്പര്‍മാരായി 18നും 40നുമിടയില്‍ പ്രായമുളളവരെ നിയമിക്കുന്നു. ഈ തസ്തികയില്‍ സ്‌ക്കൂള്‍ പരിസരത്തുളള പട്ടികജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 1 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04985- 262622 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Keywords: Announcements, Government, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News