city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 27.12.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 27.12.2012
ഇന്റര്‍വ്യു മാറ്റി വെച്ചു
ഐ.എച്ച്.ആര്‍.ഡി. യുടെ കീഴില്‍ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സില്‍ കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി 2013 ജനുവരി 2 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സെലക്ഷന്‍ റദ്ദ് ചെയ്തതായി കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 04998-215615

പത്താംതരം തുല്യത സേ പരീക്ഷ ജനുവരി 16 മുതല്‍

സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോട് കൂടി നടപ്പിലാക്കുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ സേ പരീക്ഷ ജനുവരി 16 മുതല്‍ 19 വരെ നടക്കും. മലയാള മാധ്യമത്തില്‍ പരീക്ഷ എഴുതുന്നവര്‍ ജി.എച്ച്.എസ്. കാസര്‍കോടും കന്നഡ മാധ്യമത്തില്‍ പരീക്ഷ എഴുതുന്നവര്‍ കാസര്‍കോട് ഗേള്‍സ് ഹൈസ്‌കൂളിലുമാണ് അപേക്ഷിക്കേണ്ടത്. 2012 ല്‍ നടന്ന പരീക്ഷയില്‍ 2 വിഷയങ്ങളില്‍ തോറ്റവര്‍ക്കാണ് അര്‍ഹത. ഡിസംബര്‍ 27 മുതല്‍ 31 വരെ അപേക്ഷിക്കാം.

നവോദയ വിദ്യാലയ രജത ജൂബിലി സമാപനം 29 ന് 

പെരിയ ജവഹര്‍ നവോദയ വിദ്യാലയ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസംബര്‍ 29ന് 2.30 ന് നവോദയ വിദ്യാലയ ഓഡിറ്റോറിയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി.കരുണാകരന്‍.എം.പി. അധ്യക്ഷത വഹിക്കും. സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (ഉദുമ) യും, സോവനീര്‍ പ്രകാശനം ടി.എന്‍.പ്രകാശും,എന്‍.സി.സി. റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവിയും നിര്‍വ്വഹിക്കും. കലാസന്ധ്യ ഉദ്ഘാടനം ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുവീരനും,നവോദയ വാര്‍ഷികാഘോഷം സിനിമാ താരം വിനീത്കുമാറും നിര്‍വ്വഹിക്കും. ശാസ്ത്രജ്ഞ ഡോ.നാഗരത്‌ന ഹെബ്ബാര്‍, വിദ്യാലയ പ്രഥമ പ്രിന്‍സിപ്പാള്‍ എന്‍.വി.നമ്പൂതിരപ്പാട് എന്നിവരെ ആദരിക്കുമെന്ന് വിദ്യാലയ പ്രിന്‍സിപ്പാള്‍ കെ.എം.വിജയകൃഷ്ണന്‍ അറിയിച്ചു.

Keywords: Announcements, Government, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia