city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 25.04.2013

വാഹനം മാസ വാടകയ്‌ക്കെടുക്കുന്നു

ജില്ലയില്‍ കാഞ്ഞങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേജര്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിനു വേണ്ടി എന്‍.ആര്‍.എച്ച്.എം മുഖേന ഒരു എസി വാഹനം വാടകയ്‌ക്കെടുക്കുന്നു. മലയോരമേഖലയില്‍ ഓടുവാന്‍ ഉതകുന്നതായിരിക്കണം വാഹനം. ടെണ്ടറുകള്‍ മെയ് 13 ന് മൂന്നുമണിവരെ സ്വീകരിക്കും.വിശദവിവരങ്ങള്‍ ജില്ലാ മെഡിക്കലാഫീസിലെ എന്‍.ആര്‍.എച്ച.്എം വിഭാഗത്തില്‍ ലഭിക്കും. ഫോണ്‍ 0467-2209466.

കര്‍ഷകതൊഴിലാളി ക്ഷേമനിധി രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിപദ്ധതിയനുസരിച്ച് അംഗങ്ങളില്‍ നിന്നും തുടര്‍ന്നുള്ള അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും മെയ് മാസം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ക്ഷേമനിധി ഓഫീസര്‍ സിറ്റിംഗ് നടത്തും .സിറ്റിംഗ് തീയ്യതി, ഹാജരാകേണ്ട കര്‍ഷക തൊഴിലാളികളുടെ വില്ലേജ് സിറ്റിംഗ് നടക്കുന്ന കേന്ദ്രം എന്നിവ യഥാക്രമം കൊടുക്കുന്നു. മെയ് മൂന്ന് - കൊടക്കാട് യംഗ്‌മെന്‍സ് ക്ലബ്ബ് വെള്ളച്ചാല്‍, 6 - പടന്ന സാംസ്‌കാരിക വായനശാല കിനാത്തില്‍, 10 - പിലിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് പിലിക്കോട്, 14 - നോര്‍ത്ത് തൃക്കരിപ്പൂര്‍് ഗ്രാമപഞ്ചായത്ത് ആഫീസ് തൃക്കരിപ്പൂര്‍ . 17 - നീലേശ്വരം പേരോല്‍ കൃഷിഭവന്‍ നീലേശ്വരം. 20 - ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ചെറുവത്തൂര്‍ 24 - ചീമേനി ഗ്രാമപഞ്ചായത്ത് ഓഫീസ് ചീമേനി 27 - കയ്യൂര്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍ കയ്യൂര്‍.31 - മടിക്കൈ ഗ്രാമപഞ്ചായത്ത്ഓഫീസ് മടിക്കൈ.

ആരോഗ്യ ബോധവല്‍ക്കരണ മാജിക്ക് ഷോ സംഘടിപ്പിക്കും

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലുളള സോംഗ് ആന്റ് ഡ്രാമ ഡിവിഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഏപ്രില്‍ 27, 28 തീയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ ബോധവല്‍ക്കരണ മാജിക്ക് ഷോകള്‍ സംഘടിപ്പിക്കും. പയ്യന്നൂര്‍ മാജിക്ക് ഡ്രാമ ട്രൂപ്പിലെ കെ.എന്‍.പൊതുവാള്‍ ആന്റ് പാര്‍ട്ടിയാണ് ഷോ അവതരിപ്പിക്കുന്നത്.

ഏപ്രില്‍ 27ന് 10 ന് കോട്ടക്കണി ജില്ലാ പ്രത്യാശകേന്ദ്രം, രണ്ട് മണിക്ക് ഉദുമ കുന്നുകുളം പാറ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം അഞ്ച് മണിക്ക് തലക്കളായി ജ്വാല ലൈബ്രറിയുടെ സഹകരണത്തോടെ പരവനടുക്കം വൃദ്ധ സദനം എന്നിവിടങ്ങളിലാണ് മാജിക്ക് ഷോ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 28ന് 10 മണിക്ക് മാവുങ്കാല്‍ രാമനഗര്‍ ഹൈസ്‌ക്കൂള്‍, 11.30ന് ബോവിക്കാനം ബി.ആര്‍.എച്ച്.എസ്.എസ്, 1.30 ന് മുള്ളേരിയ ജി.വി.എച്ച്.എസ്.എസ് മൂന്ന് മണിക്ക് കാസര്‍കോട് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങിലാണ് ഷോ നടക്കുക. മദ്യം, മയക്ക് മരുന്നിന് എതിരെ ബോധവല്‍ക്കരണം ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയ സന്ദേശങ്ങളാണ് മാജിക്ക് ഷോയിലൂടെ പ്രചരിപ്പിക്കുന്നത്.

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഏകദിന ശില്പശാല
സര്‍ക്കാര്‍ അറിയിപ്പുകള്‍ 25.04.2013

ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 15നും 30നും ഇടയില്‍ പ്രായമുള്ളവരും എസ്. എസ്. എല്‍. സി പാസായവരുമായ യുവതീയുവാക്കള്‍ക്കായി തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കുന്നതിന് മെയ് രണ്ടാംവാരത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കും. ചെന്നൈയിലെ രാജീവ് ഗാന്ധിനാഷണല്‍ ഇന്‍സ്റ്റിട്യുട്ട് ഫോര്‍ യൂത്ത് ഡെവലപ്‌മെന്റ് സ്ഥാപനവും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സഹകരണത്തോടെ പട്ടികവര്‍ഗ വികസനവകുപ്പാണ് പരിശീലനം നല്‍കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര്, ജനനതീയതി, മേല്‍വിലാസം, ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക,് പഠിച്ചതൊഴിലധിഷ്ഠിത കോഴ്‌സ്, സ്ഥാപനം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ അടങ്ങിയ നിശ്ചിത പ്രൊഫോര്‍മയിലുള്ള അപേക്ഷ മെയ് നാലിനകം പനത്തടി, കാസര്‍കോട്, എണ്‍മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും, ജില്ലാ ട്രൈബല്‍ഡെവലപ്‌മെന്റ് ഓഫീസിലും സമര്‍പ്പിക്കണം. കൂടുല്‍ വിവരങ്ങള്‍ക്ക് 04994 - 255466 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ജില്ലാജനകീയ സമിതിയോഗം 30ന്

അനധികൃത മദ്യ ഉത്പാദനവും വിപണനവും തടയുന്നതിന് രൂപികരിച്ചിട്ടുള്ള ജില്ലാതലജനകീയ സമിതി യോഗം ഏപ്രില്‍ 30ന് 3.30 മണിക്ക് കളക്‌ട്രേറ്റ് കേണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്. യോഗത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗഥര്‍ എന്നിവര്‍ പങ്കെടുക്കും.

ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കാസര്‍കോട് ഗവ.ഐ.ടി.ഐയില്‍ ഡി.സി.വില്‍ സര്‍വേയര്‍ ട്രേഡുകളില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടര്‍മാരുടെ ഒരോ ഒഴിവിലേക്ക് ഏപ്രില്‍ 27ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം ഡി.സിവില്‍ ട്രേഡില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്‌ളോമ ഡിഗ്രി അല്ലെങ്കില്‍ ഡി.സി.വില്‍ ട്രേഡിലുള്ള എന്‍.ടി.സി എന്‍.എ.സിയും മൂന്നുവര്‍ഷ തൊഴില്‍ പരിചയവും ഉണ്ടായിരിക്കണം. സര്‍വേര്‍ തസ്തികയില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഡിഗ്രി അല്ലെങ്കില്‍ സര്‍വ്വേയര്‍ ട്രേഡിലുള്ള എന്‍.ടി.സി എന്‍.എ.സി മൂന്നുവര്‍ഷതൊഴില്‍ പരിചയവുമാണ് യോഗ്യത.

എന്‍.ആര്‍.എച്ച്.എം നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ഒഴിവ് വന്നിട്ടുള്ള മെഡിക്കല്‍ ലാബ്‌ടെക്‌നീഷ്യന്‍ തസ്തികയിലേക്കും കൗമാര ആരോഗ്യ പദ്ധതിയിലേക്ക് ഒരു കൗണ്‍സിലറേയും കോണ്‍ടാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുണ്ടായിരിക്കണം. ഉഗ്യോഗാര്‍ഥികള്‍ ജില്ലാമെഡിക്കല്‍ ഓഫീസില്‍ എന്‍.ആര്‍.എച്ച്.എം വിഭാഗത്തില്‍ മെയ് രണ്ടിന് രാവിലെ 11 മണിമുതല്‍ നടക്കുന്ന എഴുത്ത് പരീക്ഷയിലും ഇന്റര്‍വ്യുവിലും ഹാജരാകണം. നിയമനം ലഭിക്കുന്നവര്‍ക്ക് തസ്തികയിലെ അടിസ്ഥാന ശമ്പളത്തിന് മാത്രമേ അര്‍ഹതയുണ്ടായിരിക്കുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2209466 നമ്പറില്‍ ബന്ധപ്പെടാം.

വിദേശ തൊഴില്‍ അന്വേഷകര്‍ക്ക് പഠന ക്യാമ്പ്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി ഏപ്രില്‍ 27ന് കാസര്‍കോട് സ്പീഡ് വേ ഇന്നില്‍ പഠന ക്യാമ്പ് (പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം) നടത്തുന്നു. വിസ സംബന്ധമായ പ്രശ്‌നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കുവാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ലാസുകള്‍, വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധ തരം വിസകള്‍, വിദേശ തൊഴില്‍ അവസരങ്ങള്‍, വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് പ്രസ്തുത ക്യാമ്പില്‍ പ്രഗല്‍ഭരുടെ ക്ലാസുകള്‍ ഉണ്ടായിരിക്കും. നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, സ്റ്റഡിമെറ്റീരിയല്‍സ്, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കും.

താല്‍പര്യമുളളവര്‍ 100 രൂപാ ഫീസ് അടച്ച് പേര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847929748, 9447653355, 9447619044, 0497- 2765310, 0495 - 2304885 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia