സര്‍ക്കാര്‍ അറിയിപ്പുകള്‍ 25.03.2013
Mar 25, 2013, 12:45 IST
വികലാംഗര്‍ക്കുളള ഉപകരണ നിര്‍ണയ ക്യാമ്പ് ഏപ്രില്‍ ഒന്നുമുതല്‍
ജില്ലാപഞ്ചായത്ത് ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ശാരീരിക-മാനസിക വെല്ലുവിളിനേരിടുന്നവര്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പത്തുവരെ ഉപകരണ നിര്‍ണയ ക്യാമ്പ് നടത്തും. ഏപ്രില്‍ ഒന്നിന് പരപ്പ ബ്ലോക്കില്‍ പരപ്പ ഗവ.എച്ച്.എസ്.എസിലാണ് ക്യാമ്പ്. രാവിലെ പത്തുമുതല്‍ ഒരുമണിവരെ. പനത്തടി, കളളാര്‍, കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തുകളിലുളളവര്‍ക്കും ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി ബളാല്‍ പഞ്ചായത്തുകളിലുളളവര്‍ക്കും പങ്കെടുക്കാം.
രണ്ടിന് കാസര്‍കോട് ജി.എച്ച്.എസ്.എസില്‍ നഗരസഭാ പരിധിയിലുളളവര്‍ക്കും മൂന്നിന് കാഞ്ഞങ്ങാട് ടൗണ്‍ ഹാള്‍(കാഞ്ഞങ്ങാട് നഗരസഭ) നാലിന് ഗവ.എല്‍.പി.സ്‌ക്കൂള്‍ നീലേശ്വരം(നീലേശ്വരം നഗരസഭ) 5ന് ജിഎച്ച്എസ്എസ് പിലിക്കോട് രാവിലെ 10 മുതല്‍ ഒരുമണിവരെ. തൃക്കരിപ്പൂര്‍, പിലിക്കോട്, വലിയപറമ്പ് ഉച്ചയ്ക്ക് 2 മുതല്‍ 5വരെ കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍,പടന്ന.(നീലേശ്വരം ബ്ലോക്ക്) 6ന് കാഞ്ഞങ്ങാട് ബ്ലോക്കിലെ അജാനൂര്‍,പുല്ലൂര്‍-പെരിയ,ഉദുമ രാവിലെ 10 മുതല്‍ ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ 5വരെ പളളിക്കര,മടിക്കൈ ഗ്രാമപഞ്ചായത്തുകള്‍.
എട്ടിന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ ബോവിക്കാനം എ.എല്‍.പി സ്‌ക്കൂളില്‍ ക്യാമ്പ് നടക്കും. രാവിലെ 10 മുതല്‍ ഒരു മണിവരെ കാറഡുക്ക, മുളിയാര്‍ ബേഡഡുക്ക രണ്ട് മുതല്‍ അഞ്ചു വരെ ദേലംപാടി, കുംബഡാജെ, ബെളളൂര്‍, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍. ഒമ്പതിന് ചെങ്കള കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ രാവിലെ 10 മുതല്‍ ഒരു വരെ കാസര്‍കോട് ബ്ലോക്കിലെ ബദിയഡുക്ക, ചെങ്കള, മധൂര്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ചു വരെ ചെമ്മനാട്, കുമ്പള, മൊഗ്രാല്‍ പഞ്ചായത്തുകളിലുളളവര്‍ക്ക് പങ്കെടുക്കാം.
10 ന് മംഗല്‍പാടി ജി.എല്‍.പി സ്‌ക്കൂളില്‍ ക്യാമ്പില്‍ രാവിലെ 10 മുതല്‍ ഒരു മണിവരെ എണ്‍മകജെ, മഞ്ചേശ്വരം, മീഞ്ച രണ്ട് മുതല്‍ അഞ്ചു വരെ വോര്‍ക്കാടി, പൈവളിഗെ, പുത്തിഗെ, മംഗല്‍പാടി നിവാസികള്‍ക്കും പങ്കെടുക്കാം. ക്യാമ്പില്‍ ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കി പിന്നീട് ഉപകരണങ്ങള്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ക്ക് അതാത് ബ്ലോക്ക് നഗരസഭ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് എന്‍.പി.ആര്‍.പി.ഡി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-257140.
ജില്ലാപഞ്ചായത്ത് ബജറ്റ്
ജില്ലാപഞ്ചായത്ത് ബജറ്റ് മാര്‍ച്ച് 26 രാവിലെ 11 ന് അവതരിപ്പിക്കും. ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗത്തിലാണ് ബജറ്റവതരണം.
ക്ഷീരകര്‍ഷക ചര്‍ച്ചാക്ലാസ്
മൃഗസംരക്ഷണവകുപ്പിന്റേയും ആത്മയുടേയും ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കുളള ചര്‍ച്ചാക്ലാസ് മാര്‍ച്ച് 26 രാവിലെ 10 മണിക്ക് കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടക്കും. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമനരാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ തിരുവനന്തപുരത്തെ കോച്ചിംഗ്-കം-ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി എസ്.റ്റി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനു വേണ്ടി കാസര്‍കോട് സൗജന്യമായി പരിശീലനം നല്‍കുന്നു. മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് ഈ കോഴ്‌സുകളില്‍ ചേരാം. മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് ഡിഗ്രിയും മൂന്നു മാസത്തെ കമ്പ്യൂട്ടറൈസ്ഡ് വേഡ് പ്രോസസ്സിംഗ് കോഴ്‌സിന് പ്രീഡിഗ്രിയുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2332113, 9995159972, 9446165169 ഫോണില്‍ ലഭിക്കും.
പ്രസവാനുകൂല്യം കൈപ്പറ്റണം
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും ഒന്നാമത്തേയും രണ്ടാമത്തേയും പ്രസവ ആനുകൂല്യം കൈപ്പറ്റാത്തവര്‍ മാര്‍ച്ച് 31ന് മുമ്പായി ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ ആശുപത്രിയിലെ പി.പി.യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആര്‍എസ്ബിവൈ, ജെഎസ്എസ്‌കെ, എസ്.ടി എന്‍ഡോസള്‍ഫാന്‍ പദ്ധതിയിലുള്‍പ്പെട്ട രോഗികള്‍ക്ക് 2013 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ കാര്‍ഡിയോഗ്രാം, ലാബോറട്ടറി എന്നീ പരിശോധനകള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30 രാവിലെ 10 മണി.കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.
ഭര്‍തൃമതിയെ കാണ്‍മാനില്ല
കരിന്തളം വില്ലേജില്‍ കൊല്ലംപാറയിലെ കാരാട്ട് പനംപ്ലാക്കല്‍ തോമസിന്റെ ഭാര്യ ബിന്ദുവിനെ 2012 ആഗസ്റ്റ് ഒമ്പത് മുതല്‍ കാണ്‍മാനില്ലെന്ന് പരാതി. 160 സെ.മീ ഉയരം വെളുത്തുമെലിഞ്ഞശരീരം, നീലേശ്വരം പോലീസ് അന്വേഷണം നടത്തി വരുന്നു. വിവരം ലഭിക്കുന്നവര്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ 0467 2280240 എസ്‌ഐ 9497980928 ഐപി 9497987222 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണം.
സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ ഐ.ടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ്,ആന്‍ട്രോയ്ഡ് മൊബൈല്‍ ടെക്‌നോളജി ആന്റ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്,വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍,അഡ്വാന്‍സ്ഡ് നെറ്റ് വര്‍ക്കിംഗ് ടെക്‌നോളജീസ് എന്നീ മേഖലയില്‍ ആധുനിക പരിശീലനം നല്‍കുന്നതിലേക്ക് 22നും 26നും മദ്ധ്യേ പ്രായമുളള എസ് സി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 4000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. ഐടി ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍
ഡെവലപ്‌മെന്റ് ട്രെയിനിംഗിന് ബിരുദം,ഡിപ്ലോമയുമാണ് യോഗ്യത ആന്‍ട്രോയ്ഡ് മൊബൈല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷകര്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ബിരുദം നേടണം. 6 മാസത്തേക്കാണ് പരിശീലനം. വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍ കോഴ്‌സില്‍ ബിഎഫ്എ യാണ് യോഗ്യത. ബിഎഫ്എ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവരേയും പരിഗണിക്കും. പരിശീലനകാലാവധി ആറ് മാസം. അഡ്വാന്‍സ് നെറ്റ് വര്‍ക്കിംഗ് ടെക്‌നോളജീസ് ഇലക്‌ട്രോണിക്‌സ് കമ്പ്യൂട്ടര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ ഇവയിലേതെങ്കിലും ബിരുദം ഡിപ്ലോമ പാസായവര്‍ക്കും എംസിഎ എംഎസ് സി ബിടെക് നേടിയവര്‍ക്കും അപേക്ഷിക്കാം. ആറ് മാസമാണ് പരിശീലനം. അപേക്ഷ ഫോറവും വിശദവിവരങ്ങളും www.cybersri.org,www.cdit.org എന്നീ വെബ് സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോണ്‍ ചെയ്യാം
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത,വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പ് സഹിതം മാര്‍ച്ച് 27ന് സൈബര്‍ശ്രീ, സി-ഡിറ്റ്,ടി.സി26/847, പ്രകാശ്, വിആര്‍എ-ഡി7, വിമന്‍സ് കോളേജ് റോഡ് തൈക്കാട് പി.ഒ,തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04712323949 ഫോണില്‍ ലഭിക്കും.
കാസര്‍കോട് നഗരസഭാ ബജറ്റ് 27ന്
കാസര്‍കോട് നഗരസഭ 2013-14 വര്‍ഷത്തെ ബജറ്റ് മാര്‍ച്ച് 27 രാവിലെ 11 മണിക്ക് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ അവതരിപ്പിക്കും.
ക്വിസ്-ദേശീയ ഗാനമത്സരം
രബീന്ദ്രോത്സവത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സാക്ഷരതാ സമിതിയും തുല്യതാ പഠിതാക്കള്‍ക്കായി ദേശീയ ഗാനമത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. മാര്‍ച്ച് 27ന് രാവിലെ പത്തിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദേശീയഗാനമത്സരം നടത്തും. ഉച്ചയ്ക്ക് 1.30 മുതല്‍ ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളില്‍ ടാഗോര്‍ ക്വിസ് നടത്തും.

Keywords: Announcements, Government, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News