city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 24/03/2015

(www.kasargodvartha.com)

രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക മന്ദിരം അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കും - ജില്ലാ കളക്ടര്‍ 

മഞ്ചേശ്വരത്തിന്റെ പ്രധാന ആകര്‍ഷണമായ, രാഷ്ട്രകവി മഞ്ചേശ്വരം  ഗോവിന്ദപൈ സ്മാരകമന്ദിരം  അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കുമെന്നും ഇതിനുളള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നതായും ജില്ലാ കളക്ടറും  ഗോവിന്ദപൈ സ്മാരക സമിതി പ്രസിഡണ്ടുമായ  പി.എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. രാഷ്ട്രകവി ഗോവിന്ദപൈയുടെ  132-ാം ജന്മദിനാഘോഷം  സ്മാരക കേന്ദ്രത്തില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സ്മാരക മന്ദിരം കവിയുടെ കൃതികളെ സംബന്ധിച്ചുളള ഗവേഷണകേന്ദ്രമായും കലാസാംസ്‌ക്കാരികപരിപാടിയുടെ  ജില്ലയിലെ പ്രധാനവേദിയായും  രൂപകല്‍പ്പന ചെയ്യുന്നതിനുളള  പദ്ധതിയാണ് ഗിളിവിണ്ടു. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന്  കേരള,  കര്‍ണ്ണാടക  സര്‍ക്കാറുകള്‍ സംയുക്തമായി പ്രവര്‍ത്തിച്ചുവരുന്നതായി കളക്ടര്‍ അറിയിച്ചു.  കവിയുടെ സ്വന്തം കൃതികളും അദ്ദേഹത്തെ  സംബന്ധിച്ച പുസ്തകങ്ങളും  പൊതുജനത്തിന് പ്രയോജനപ്പെടുന്നവിധം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍  മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജ്  പ്രിന്‍സിപ്പാള്‍ ഡോ. ബെന്നൂര്‍ ജോസഫ് അധ്യക്ഷനായിരുന്നു.
സര്‍ക്കാര്‍ അറിയിപ്പുകള്‍ 24/03/2015 ദേവാലയത്തില്‍ ദൈവം പൂജിക്കപ്പെടുന്നതുപോലെയാണ്  കന്നട സാഹിത്യത്തില്‍ രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്ഥാനമെന്ന് പ്രശസ്ത എഴുത്തുകാരന്‍ രമാനന്ദ ബനാരി പറഞ്ഞു. ഗോവിന്ദപൈ വളര്‍ന്ന മഞ്ചേശ്വരം പുണ്യഭൂമിയാണ്. അദ്ദേഹം ഇവിടെ വളര്‍ന്നത് നാടിന്റെ സൗഭാഗ്യമാണ് .  രാഷ്ട്രകവിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവിന്ദ പൈ 22 ഭാഷകളില്‍   നിപുണനായിരുന്നിട്ടും അദ്ദേഹം നെഞ്ചോട് ചേര്‍ത്ത്  പിടിച്ച ഭാഷ കന്നടയാണെന്നും  ബനാരി അഭിപ്രായപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍സെല്‍യോഗവും പുനരധിവാസഗ്രാമം ശില്‍പശാലയും 30ന് 

ജില്ലയിലെ  എന്‍ഡോസള്‍ഫാന്‍ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അവലോകനം  ചെയ്യുന്നതിനുമുളള ജില്ലാതല സമിതി യോഗം മാര്‍ച്ച് 30ന് രാവിലെ 9.30ന് ഡി പി സി ഹാളില്‍ ചേരും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി മുളിയാര്‍ പഞ്ചായത്തില്‍  നടപ്പിലാക്കുന്ന  പുനരധിവാസ വില്ലേജിന്റെ കരട് രൂപരേഖ ചര്‍ച്ച ചെയ്യുന്നതിനുളള ശില്‍പശാലയും യോഗത്തെതുടര്‍ന്ന്  നടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


സിറ്റിംഗ് ബുധനാഴ്ച

ജില്ലാതല പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയുടെ അടുത്ത സിറ്റിംഗ് ബുധനാഴ്ച രാവിലെ 11ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ബഡ്ജറ്റ് യോഗം മാറ്റിവെച്ചു

കാസര്‍കോട് നഗരസഭാ കൗണ്‍സിലിന്റെ ഇന്ന് (മാര്‍ച്ച് 25ന)് രാവിലെ 11 ന്് നടത്താന്‍ നിശ്ചയിച്ചിരുന്ന ബഡ്ജറ്റ് യോഗം ചില സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 28ന് രാവിലെ 11 ലേക്ക് മാറ്റിവെച്ചു
യോഗം വ്യാഴാഴ്ച

ഗ്രാമവികസനവകുപ്പ്  മുഖാന്തിരം  നടപ്പിലാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത, ദാരിദ്ര്യ ലഘൂകരണ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തുന്നതിന്  വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി  26ന്  രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  പി. കരുണാകരന്‍ എം.പി യുടെ  അധ്യക്ഷതയില്‍ ചേരും.  അവലോകന യോഗത്തില്‍ ജില്ലയിലെ  എംഎല്‍എ മാര്‍, ത്രിതലപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
റാങ്ക് പട്ടിക റദ്ദായി 

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) നേരിട്ടുളള നിയമനം തസ്തികയുടെ  (കാറ്റഗറി നം 83/06) 2009 ല്‍ നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായി.

തൊഴില്‍രഹിത വേതനം 

 കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്ക്  2014  ഏപ്രില്‍ മുതല്‍ ആഗസ്റ്റ മാസംവരെയുളള  ഒരു ഗഡു വേതനം മാര്‍ച്ച് 27,28 തീയ്യതികളില്‍ വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റണം.

മിഷന്‍ ഇന്ദ്രധനുസ്സ്  ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചു 

ഗര്‍ഭിണികള്‍ക്കും അഞ്ചുവയസ്സിന് താഴെയുളള കുട്ടികള്‍ക്കും  വരാന്‍ സാധ്യതയുളള  രോഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പ് ഉറപ്പുവരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മിഷന്‍ ഇന്ദ്രധനുസ്സ് പദ്ധതിക്ക്  ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ചെയര്‍മാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ഗോപിനാഥന്‍ കണ്‍വീനറുമാണ്.  ഇതു സംബന്ധിച്ച്  എ ഡി എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍  എഡിഎം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു.    ജില്ലയില്‍  ഏപ്രില്‍ ഏഴു മുതല്‍ 18 വരെയും  തുടര്‍ന്നുളള മൂന്നു മാസങ്ങളില്‍ ഏഴു മുതല്‍ ഏഴു പ്രവൃത്തി ദിവസങ്ങളിലുമായാണ് രോഗപ്രതിരോധ കുത്തിവെയ്പ് നല്‍കുന്നത്.  ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ ഓരോ പ്രദേശത്തുളള  കുട്ടികളുടെയും ഗര്‍ഭിണികളുടെയും വീടു വീടാന്തരം കയറി കണക്കെടുപ്പ് നടത്തും.  തുടര്‍ന്ന്  പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ജില്ലാ മെഡിക്കല്‍ ഓഫീസില്‍   വിവരങ്ങള്‍ നല്‍കും.  ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക കേന്ദ്രങ്ങളില്‍   കുത്തിവെയ്പ് നല്‍കുക.  ടി.ബി, പോളിയോ, ഡിഫ്തീരിയ, മീസിലെസ്്, ടെറ്റനസ്, ഹീമോഫീലിയ, ഹെപ്പറ്റൈറ്റിസ് ബി്, റൂബെല്ല വില്ലന്‍ചുമ തുടങ്ങിയ രോഗങ്ങള്‍ക്കാണ്  പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നത്. കുത്തിവെയ്പിന്റെ  മുന്നോടിയായുളള   ബോധവത്ക്കരണവും  അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമായ   നടപടികളും കൈക്കൊളളുന്നതും  ടാസ്‌ക്‌ഫോഴ്‌സിന്റെ നേതൃത്വത്തിലായിരിക്കും. ജില്ലാ പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ,നഗരസഭാ അദ്ധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ , ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് , എഡിഎം, ഡിഡിപി, ജില്ലയിലെ പ്രധാന ഡോക്ടര്‍മാര്‍ ഉദ്യോഗസ്ഥ മേധാവികള്‍ അടങ്ങുന്നതാണ് ജില്ലാതല  ടാസ്‌ക് ഫോഴ്‌സ്. യോഗത്തില്‍   കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് എ കൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ അംഗം കെ. സുലൈഖ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഗോവിന്ദന്‍, ഡിഎംഒ ഇന്‍ ചാര്‍ജ്ജ്  എം.സി വിമല്‍രാജ്, ഡിഎംഒ(ഹോമിയോ), എസ് പ്രശാന്ത്, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.എ അബ്ദുള്‍ മജീദ്,  ഡോ. ചിത്തരഞ്ജന്‍, ഡോ യതീശന്‍, ഡോ. എം ഗീത, , ശോഭ തുടങ്ങിയവര്‍ സംബന്ധിച്ചു.

രേഖകള്‍ ഹാജരാക്കണം 

കേരള ബാര്‍ബര്‍ ബ്യൂട്ടീഷന്‍സ് തൊഴിലാളി ക്ഷേമപദ്ധതിയില്‍- പെന്‍ഷന്‍ വാങ്ങിവരുന്ന ് ജില്ലയിലെ എല്ലാ തൊഴിലാളികളും അവരുടെ  പെന്‍ഷന്‍ കാര്‍ഡിന്റെ  പകര്‍പ്പും ഐഎഫ്എസ് സി കോഡുളള  ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്കിന്റെ പകര്‍പ്പും ഉടന്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള ബാര്‍ബര്‍ ആന്റ് ബ്യൂട്ടീഷന്‍സ് തൊഴിലാളി ക്ഷേമപദ്ധതി, അശോക ബില്‍ഡിംഗ്. താളിക്കാവ് റോഡ്- കണ്ണൂര്‍-1 എന്ന വിലാസത്തില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍  04972 709096 നമ്പറില്‍ ബന്ധപ്പെടാം.

സെമിനാര്‍ സംഘടിപ്പിച്ചു 

ലോക ഉപഭോക്തൃ അവകാശദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണവകുപ്പ് സെമിനാര്‍ സംഘടിപ്പിച്ചു. കാസര്‍കോട് വ്യാപാരഭവന്‍ ഹാളില്‍ നടന്ന സെമിനാറില്‍ റിട്ട. ആര്‍ഡിഒ ഇ ചന്ദ്രശേഖരന്‍ നായര്‍, റിട്ട. എഇഒ കെ.വി കുമാരന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഫുഡ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ കെ. ശശികല എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ എ. സജി അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. വേണുഗോപാലന്‍ നായര്‍ സ്വാഗതവും സീനിയര്‍ സൂപ്രണ്ട്  കെ.ജെ ജോസ്‌മോന്‍ നന്ദിയും പറഞ്ഞു.  കുടുംബശ്രീ, ജനശ്രീ, റസിജന്‍ഷ്യല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തുടര്‍വിദ്യാഭ്യാസ കലോത്സവം  കാറഡുക്ക ജേതാക്കള്‍

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ  തുടര്‍വിദ്യഭ്യാസ കലോത്സവം എയുപിഎസ് ബോവിക്കാനത്ത് നടന്നു.  ഗുണഭോക്താക്കളുടെ വിഭാഗത്തില്‍ 140 പോയിന്റോടെ കാറഡുക്ക ഗ്രാമപഞ്ചായത്ത്  ജേതാക്കളായി .ബെളളൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.  പത്താംതരം വിഭാഗത്തില്‍ ബിഎആര്‍ എച്ച്എസ്  ബോവിക്കാനം 153 പോയിന്റോടെ ചാമ്പ്യന്‍മാരായി. രണ്ടാം സ്ഥാനം  ജിവിഎച്ച്എസ്എസ് മുളേളരിയ നേടി.  ഗുണഭോക്താക്കളുടെ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്  കാറഡുക്ക ഗ്രാമപഞ്ചായത്തിലെ  കുസുമ എന്‍ ഭട്ട് നേടി.  പത്താം തരം വിഭാഗത്തില്‍  ബിഎആര്‍എച്ച്എസ് ബോവിക്കാനത്തെ വി. ഗീത വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്  കരസ്ഥമാക്കി. കന്നടവിഭാഗത്തില്‍ എ. ഉദയകുമാര്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിന് അര്‍ഹനായി. സമാപന സമ്മേളനത്തില്‍ ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍  എം കുഞ്ഞമ്പു നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. വെല്‍ഫെയര്‍  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  അഡ്വക്കേറ്റ് ഉഷ ഉദ്ഘാടനം  ചെയ്തു.  ബ്ലോക്ക് മെമ്പര്‍ ഉഷ, മുളിയാര്‍ മുന്‍ ഗ്രാമപഞ്ചായത്തംഗം ഹംസ,  ബി നാരായണ പ്രിന്‍സിപ്പാള്‍ അരവിന്ദാക്ഷന്‍, ഗണപതി ഭട്ട് . അസിന്‍.പി,   സതികുമാര്‍ വി നോഡല്‍ പ്രേരക്  എ. തങ്കമണി സ്വാഗതവും  പി.കെ വിമല നന്ദിയും പറഞ്ഞു.

1898 കുടുംബങ്ങള്‍ക്ക്  100 തൊഴില്‍ദിനങ്ങള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് മാതൃക

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് മാതൃകയായി. കാഞ്ഞങ്ങാട് ബ്ലോക്കിന് കീഴില്‍ വരുന്ന അഞ്ച് പഞ്ചായത്തുകളിലെ 1898 കുടുംബങ്ങള്‍ക്കാണ് 100 തൊഴില്‍ദിനം നല്‍കാന്‍ കഴിഞ്ഞത്.  മണ്‍റോഡ് ഉണ്ടാക്കുക, തോട് നവീകരണം, കുളം വൃത്തിയാക്കല്‍ തുടങ്ങിയ  ജോലികളാണ്  തൊഴിലുറപ്പ് പദ്ദതിയിലൂടെ പൂര്‍ത്തീകരിച്ചത്. പുല്ലൂര്‍- പെരിയ , അജാനൂര്‍, മടിക്കൈ, പളളിക്കര, ഉദുമ എന്നീ പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്കാണ് 100 തൊഴില്‍ദിനം ലഭ്യമായത്.

പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ 303 തരം  ജോലികളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ചത്.  3714 കുടുംബങ്ങള്‍ പദ്ധതിയില്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തുവെങ്കിലും 1672 കുടുംബങ്ങള്‍ക്കാണ് തൊഴില്‍ ലഭ്യമായത്. ആകെ 92036 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. ഇതില്‍ 526 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ ലഭിച്ചു.  അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍  286 തരം തൊഴിലുകളാണ്   പൂര്‍ത്തീകരിച്ചത്.  4037 കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഇവിടെ  2292 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുകയും ഇതില്‍  217 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങല്‍ ലഭ്യമായി. 1.69 കോടിരൂപയുമാണ്  ഇതിനുവേണ്ടി ചെലവഴിച്ചത്.  89912 തൊഴില്‍ദിനങ്ങള്‍  അജാനൂര്‍ പഞ്ചായത്തില്‍ ആകെ ലഭിച്ചു.

മടിക്കൈ ഗ്രാമപഞ്ചായത്തില്‍ 3095 കുടുംബങ്ങളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത് ഇതില്‍  1905 കുടുംബങ്ങള്‍ക്ക് ജോലി ലഭിക്കുകയും ഇവര്‍ 396 തരം  ജോലികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. 572 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനം ലഭ്യമായി.  133657 തൊഴില്‍ദിനങ്ങളാണ് പഞ്ചായത്തില്‍ ആകെ ലഭ്യമായത്.  ഇതിനായി  2.57 കോടി  രൂപ ചെലവഴിച്ചു.  പളളിക്കര ഗ്രാമപഞ്ചായത്തില്‍ 1.14 കോടി രൂപ ചെലവില്‍ 55502 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. പദ്ധതിയില്‍  2386 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും  985 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാവുകയും ചെയ്തു.  266 കുടുംബങ്ങള്‍ക്കാണ് ഇവിടെ 100 തൊഴില്‍ദിനങ്ങള്‍ ലഭ്യമായത്.  ഉദുമ ഗ്രാമപഞ്ചായത്തില്‍  394 തരം തൊഴിലുകള്‍ പദ്ധതിയിലൂടെ ചെയ്ത് തീര്‍ത്തു.  1716 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുകയും ഇതില്‍  317 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ സാധ്യമാവുകയും ചെയ്തു. 1.23 കോടി രൂപ ചെലവില്‍ 92036 തൊഴില്‍ദിനങ്ങളാണ് ഇവിടെ സൃഷ്ടിച്ചത്.
 മത്സ്യത്തൊഴിലാളി കടാശ്വാസപദ്ധതി അര്‍ഹത ഉറപ്പുവരുത്തണം

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കടാശ്വാസത്തിനായി ശുപാര്‍ശ ചെയ്ത് സര്‍ക്കാറിലേക്ക്  സമര്‍പ്പിച്ചിരുന്ന ഒന്നുമുതല്‍ ഏഴ് വരെയുളള   പട്ടികകളില്‍  ഉള്‍പ്പെട്ട, കടാശ്വാസ തുക ബന്ധപ്പെട്ട വായ്പ അക്കൗണ്ടുകളില്‍, സഹകരണ സംഘങ്ങളില്‍ ലഭ്യമാകാത്ത, മത്സ്യത്തൊഴിലാളികള്‍ സഹകരണ ഇന്‍സ്‌പെക്ടര്‍/ഓഡിറ്റര്‍ മുമ്പാകെ  ഹാജരായി അര്‍ഹത ഉറപ്പുവരുത്തണം.കമ്മീഷന്‍ കടാശ്വാസം  അനുവദിച്ച്  പുറപ്പെടുവിച്ച ഉത്തരവും ബന്ധപ്പെട്ട  വായ്പാ രേഖകളും  സഹിതം ബന്ധപ്പെട്ട സഹകരണ സംഘത്തില്‍ മാര്‍ച്ച് 26, 30 തീയതികളിലാണ് ഹാജരാകേണ്ടത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia