city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 24.04.2013

ദേശീയപാത: ഭൂരേഖകള്‍ ഹാജരാക്കണം

ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി സെക്ഷന്‍ 3ഡി പ്രഖ്യാപനപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 37.5606 ഹെക്ടര്‍ ഭൂമിയുടെ വില നിര്‍ണയിക്കുന്നതിന് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി നടത്തുന്ന ചര്‍ച്ചയില്‍ ബന്ധപ്പെട്ട ഭൂവുടമകള്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിര്‍ണയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശ രേഖകള്‍ ഹാജരാക്കിയവരെ പര്‍ച്ചേസ് കമ്മിറ്റിയുടെ ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നതാണ്.

ഭൂവുടമകള്‍ക്ക് സ്വന്തം ഭൂമിയുടെ വില നിശ്ചയിക്കുന്നതില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന അവസരം ഉപയോഗിക്കണം. മാര്‍ച്ച് 26 ന് വിവിധ പത്രങ്ങളില്‍ പരസ്യപ്പെടുത്തിയതു പ്രകാരമുള്ള ദിവസങ്ങളില്‍ ഉടമസ്ഥാവകാശ രേഖകള്‍ ഹാജരാക്കണം. ഇതുവരെ രേഖകള്‍ ഹാജരാക്കത്തവര്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ രണ്ടാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

കൈവശാധികാരരേഖ ഹാജരാക്കണം

സീറോലാന്റ് ലെസ്സ് പദ്ധതി പ്രകാരം ഭൂരഹിതര്‍ക്കുള്ള ഭൂമി കണ്ടെത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഭൂമിയുടെ സര്‍വെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കയ്യൂര്‍ വില്ലേജിലെ റീ.സ.നമ്പര്‍ 184/1 ല്‍ ഭൂമി കൈവശം വെച്ചുവരുന്നവര്‍ ഭൂമിയുടെ പട്ടയം, ആധാരം, നികുതി രശീതി തുടങ്ങിയവയുടെ അസ്സല്‍ രേഖകളും പ്ലാനും സഹിതം മെയ് രണ്ട്, മൂന്ന് തീയതികളില്‍ കയ്യൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും, മടിക്കൈ വില്ലേജിലെ റീ.സ.നമ്പര്‍ 432/1, 676,157 ല്‍ ഭൂമികൈവശം വെച്ച് വരുന്നവര്‍ രേഖകളും പ്ലാനുമായി മെയ് ഏഴ്,എട്ട്,ഒമ്പത് തീയതികളില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മടിക്കൈ-രണ്ടിലും നടക്കുന്ന കൈവശാധികാര രേഖകളുടെ പരിശോധനയക്ക് റവന്യു ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകണമെന്ന് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ അറിയിച്ചു.

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്
Announcements, Government, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News


ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ് ഭരണസമിതികളില്‍ അക്കൗണ്‍ന്റായി തെരെഞ്ഞെടുക്കുന്നതിന് കുടുംബശ്രീയുടെ കീഴിലുള്ള അയല്‍ക്കൂട്ട കുടുംബാംഗങ്ങളില്‍ ബി.കോം ബിരുദവും അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 20 നും 35 നും മദ്ധ്യേ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി., എസ്.ടി., വികലാംഗര്‍, വിധവകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 40 വയസാണ്. കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കുന്നതിന് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. മെയ് 10 നകം കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദിഷ്ട അപേക്ഷാഫോറത്തില്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ അപേക്ഷാ ഫോറം എന്നിവ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ ലഭ്യാമാണ്. ഫോണ്‍ 04994-256111 .

പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് മെയ് ഒമ്പതിന്

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ഏപ്രില്‍ 27 ന് കാസര്‍കോട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സിറ്റിംഗ് മെയ് ഒമ്പതിലേക്ക് മാറ്റി. ഹനഫി സമുദായത്തെ ഒ.ബി.സി യില്‍ ഉള്‍പ്പെടുത്തണമെന്നും, മാളവ സമുദായത്തിന് മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം നല്‍കണമെന്നും, തീയ്യ, കാവുതീയ്യ സമുദായത്തിന്റെ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ചും പത്മശാലി സമുദായത്തെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ചുമുള്ള നിവേദനങ്ങള്‍ സിറ്റിംഗില്‍ പരിഗണിക്കും. ഈ വിഷയങ്ങളില്‍ അഭിപ്രായം ബോധിപ്പിക്കാനുളള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സിറ്റിംഗില്‍ പങ്കെടുക്കാം. മെയ് ഒമ്പതിന് രാവിലെ 11 ന് ആരംഭിക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി.ശിവരാജന്‍, മെമ്പര്‍മാരായ മുല്ലൂര്‍ക്കര മുഹമ്മദ് അലി സഖാഫി,കെ.ജോണ്‍ ബ്രിട്ടോ, മെമ്പര്‍ സെക്രട്ടറി ഡോ.ദേവേന്ദ്ര കുമാര്‍ ധൊദാവത് എന്നിവര്‍ പങ്കെടുക്കും.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യകാര്‍ഡ് നല്‍കണം

ത്രിതലപഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലയില്‍ ജോലിചെയ്യുന്ന പതിനായിരകണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സര്‍വെ നടത്തി ആരോഗ്യ കാര്‍ഡ് വിതരണം ചെയ്യണമെന്ന് റെഡ്‌ക്രോസ് സൊസൈറ്റി എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗം അഭ്യര്‍ഥിച്ചു. മെയ് എട്ടിന് ലോക റെഡ്‌ക്രോസ് ദിനം സമുചിതമായി കാഞ്ഞങ്ങാട് റെഡ്‌ക്രോസ് ആസ്ഥാനത്ത് ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഗോപിനാഥന്‍ മുഖ്യാതിഥിയായിരിക്കും. ഡോ.ആമീന മുണ്ടോള്‍ ക്ലാസെടുക്കും. റെഡ്‌ക്രോസ് അംഗങ്ങള്‍, ദ്രുതകര്‍മസേന വളണ്ടിയര്‍മാര്‍, റെഡ്‌ക്രോസ് നേഴ്‌സുമാര്‍, കൗണ്‍സിലര്‍മാര്‍ സംബന്ധിക്കും. യോഗത്തില്‍ സൊസൈറ്റി ചെയര്‍മാന്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എച്ച്.എസ്.ഭട്ട്‌സ്വാഗതവും വൈസ് പ്രസിഡന്റ് എച്ച്.കെ.മോഹന്‍ദാസ് നന്ദിയും പറഞ്ഞു. ഡോ.കെ.ജി.പൈ.,
എം.ഭാസ്‌കരന്‍ നമ്പ്യാര്‍,എം.വിനോദ്, വി.കൃഷ്ണന്‍ മാസ്റ്റര്‍, കെ.കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പശുവളര്‍ത്തല്‍ സൗജന്യപരിശീലനം

കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് മെയ് ആദ്യവാരം ആറ് ദിവസത്തെ പശുവളര്‍ത്തല്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ ഏപ്രില്‍ 30 ന് മുമ്പായി കാഞ്ഞിരങ്ങാട് റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നേരിട്ടോ, 04602-226573 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക. ഓണ്‍ ലൈനായി ംംം.ൃൗറലെശേ.ംലയ.െരീാ എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.

ഓഫീസ് സ്റ്റാഫ് ഒഴിവ്

ജില്ലാകോടതിക്ക് സമീപത്തെ കുടുംബശ്രീ അക്കൗണ്ടിങ്ങ് ആന്റ് ആഡിറ്റിങ്ങ് സര്‍വീസ് സൊസൈറ്റിക്ക് കമ്പ്യൂട്ടര്‍ അറിവുള്ള ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ 9895754585, 9809760071, 9847409697 ഫോണില്‍ ബന്ധപ്പെടണം.

ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ പ്രവേശനം

ബദ്രഡുക്ക കെലിന് സമീപത്തുള്ള മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ ഈ വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷാ ഫോറം വിതരണം അരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 7. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-232969 എന്ന നമ്പറിലോ ഓഫീസുമായോ ബന്ധപ്പെടുക.

റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ പിലാത്തറയിലെ റീച്ച് ഫിനിഷിംഗ് സ്‌കൂളില്‍ 60 ദിവസത്തെ റീച്ച് സര്‍ട്ടിഫിക്കേഷന്‍ പ്രൊഫഷണല്‍ ഗ്രൂമിംഗ് പ്രോഗ്രാം കോഴ്‌സിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വ്യക്തിത്വവികസനം ആത്മവിശ്വാസം നേടല്‍ ഐടി അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം പ്ലസ്ടുവോ, ഡിഗ്രിയോ പരീക്ഷ എഴുതിയ വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം. ബി.പി.എല്‍. വിദ്യാര്‍ഥിനികള്‍ക്ക് കോഴ്‌സ് സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് റീച്ച്, പീരക്കാംതടം, പിലാത്തറ, കണ്ണൂര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04972 800572.

Keywords: Announcements, Government, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia