city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 23.02.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 23.02.2013
അറ്റകുറ്റപണി വൈദ്യുതി മുടങ്ങും

വൈദ്യുതി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ വിവിധ സ്ഥലങ്ങളില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് രണ്ട് വരെ വൈദ്യുതി മുടങ്ങുമെന്ന് കാസര്‍കോട് ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.രാവിലെ 9 മുതല്‍ 5 മണിവരെയാണ് വൈദ്യുതി മുടക്കം. ഫെബ്രുവരി 26 ന് 11 കെ.വി ചെര്‍ക്കള ഫീഡര്‍ പരിധിയില്‍ വരുന്ന നായ്മാര്‍മൂല,ആലംപാടി,എര്‍മളം,നാലാംമൈല്‍,ചെങ്കളകുഴി,ചെര്‍ക്കള,പാടി,എടനീര്‍,നെല്ലിക്കട്ട, തുടങ്ങിയ സ്ഥലങ്ങളിലും, 11 കെ.വി ബദിയഡുക്കഫീഡറിനു കീഴിലുളള എരുതുംകടവ്,തെക്കേമൂല,മാന്യ,ചെര്‍ളടുക്ക,കൊല്ലങ്ങാനംകുഞ്ജാര്‍, തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും.ഫെബ്രുവരി 27 ന് 11 കെ.വി നീര്‍ച്ചാല്‍ ഫീഡര്‍ പരിധിയില്‍ വരുന്ന ബദിയടുക്ക ടൗണ്‍, നീര്‍ച്ചാല്‍,ബേള,മാവിനകട്ട തുടങ്ങിയ സ്ഥലങ്ങളിലും,ഫെബ്രുവരി 28 ന് 11 കെ.വി ചെമ്മനാട് ഫീഡര്‍ പരിധിയില്‍ കളക്ടറേറ്റ്,നായ്മാര്‍മൂല, പെരുമ്പള,പരവനടുക്കം,ചെമ്മനാട്,തളങ്കര, പുലിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലും വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല. മാര്‍ച്ച് ഒന്നിന് 11 കെ.വി കിന്‍ഫ്ര,ഉപ്പള ഫീഡറുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലും മാര്‍ച്ച് രണ്ടിന് 11 കെ.വി കാസര്‍കോട്  പേരാല്‍ ഫീഡര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങും. 

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പാലാ ബ്രില്യന്റ്‌സില്‍ പ്രവേശന പരീക്ഷാ കോച്ചിംഗ്

2012-13 അധ്യയന വര്‍ഷത്തില്‍ പ്ലസ്ടു സയന്‍സ് ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് കോട്ടയം പാലാ ബ്രില്യന്റ്‌സ് സ്റ്റഡി സെന്ററില്‍ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 20 വരെ താമസ ഭക്ഷണ സൗകര്യത്തോടു കൂടി പ്രത്യേക പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്നു.2012ലെ ഒന്നാം വര്‍ഷ പരീക്ഷയിലും ഡിസംബര്‍ മാസത്തിലെ രണ്ടാം വര്‍ഷ അര്‍ദ്ധ വാര്‍ഷിക പരീക്ഷയിലും വിജയം കൈവരിച്ചതുമായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പേര്,മേല്‍ വിലാസം,ജാതി,വാര്‍ഷിക വരുമാനം പരീക്ഷയുടെ റിസല്‍ട്ട് എന്നിവയങ്ങുന്ന വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ വിദ്യഭ്യാസ സ്ഥാപനമേധാവികള്‍ ഫെബ്രുവരി 26 നകം കാസര്‍ഗോഡ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഹാജരാകേണ്ടതാണ്.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രക്ഷിതാവിനൊപ്പം പരിശീലന കേന്ദ്രത്തില്‍ വരുന്നതിനും കോഴ്‌സ് കഴിഞ്ഞ് അവരവരുടെ വീട്ടിലേക്ക് മടങ്ങി പോകുന്നതിനും യഥാര്‍ത്ഥ ബസ് കൂലി,രണ്ടാം ക്ലാസ്സ് തീവണ്ടി ചാര്‍ജ്ജ് നല്‍കുന്നതുമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 04944-255466 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ജില്ലാ ജനകീയ സമിതി യോഗം

ജില്ലാതല ജനകീയ കമ്മിറ്റി യോഗം ഫെബ്രുവരി 28 നു 12 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്.വ്യാജ ചാരായം,ഉല്‍പ്പാദനം,വിപണനം തടയുന്നതിനുളള നടപടികള്‍ ശക്തമാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും.

7.61 ഏക്കര്‍ സ്ഥലം ലേലം ചെയ്യും

എന്‍മകജെ വില്ലേജില്‍ 568,569,570,992,993എന്നീ സര്‍വ്വെ നമ്പറുകളില്‍പ്പെട്ട 7.61 ഏക്കര്‍ സ്ഥലം മാര്‍ച്ച് 18 നു രാവിലെ 11 മണിക്ക് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
ജംഗമ വസ്തുക്കള്‍ ലേലം ചെയ്യും

കുടിശ്ശിക അടയ്ക്കാന്‍ വീഴ്ച വരുത്തിയ വ്യക്തിയുടെ ജംഗമ വസ്തുക്കള്‍ ഫെബ്രുവരി 25 നു 11 മണിക്ക് കയ്യാര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

തൊഴില്‍ രഹിത വേതനം

കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് ഒരു ഗഡു തൊഴില്‍ രഹിത വേതനം ഫെബ്രുവരി 26 മുതല്‍ വിതരണം ചെയ്യും. 850 വരെ അക്കൗണ്ട് നമ്പറിലുളളവര്‍ക്ക് 26 നും 1100 വരെയുളളവര്‍ക്ക് 27 നും 1100 ന് ശേഷം 28 നും വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടറാഫീസിന്റെ അധീനതയിലുളള കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ പമ്പ്‌സെറ്റ്,ഹാന്‍ഡ് ഡ്രില്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍,സ്ഥാപനങ്ങളില്‍ നിന്നും
ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ഉത്തരമേഖല പട്ടികജാതി വികസന വകുപ്പ് ബി.ബ്ലോക്ക് 6-ാം നില കോഴിക്കോട ്20 എന്ന വിലാസത്തില്‍ മാര്‍ച്ച് 2 നകം അയക്കണം.
ലേലം ചെയ്യും

പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം തോട്ടത്തില്‍ മാങ്ങ പറിച്ചെടുക്കുന്നതിനുളള അവകാശം 26 ന് വൈകുന്നേരം 3.30 മണിക്ക് ലേലം ചെയ്തു നല്‍കും.

സന്നദ്ധ സംഘടനകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

വനം-പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സന്നദ്ധ സംഘടനകളുടെ വിവരങ്ങള്‍ വനം വകുപ്പ് ശേഖരിക്കുന്നു.വനം വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ പരിപാടികളിലും,വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളിലും ലാഭേച്ഛയില്ലാതെ സഹകരിക്കുവാന്‍ താല്‍പര്യവും,മനുഷ്യ വിഭവ ശേഷിയുമുളള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അപേക്ഷിക്കാം. പേര്,ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ്സ് പൂര്‍ണ്ണമായ മേല്‍ വിലാസം മുന്‍കാല പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എന്നിവ വെളളക്കടലാസില്‍ തയ്യാറാക്കി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,സോഷ്യല്‍ ഫോറസ്റ്ററി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍ വനശ്രീ ഫോറസ്റ്റ് കോംപ്‌ളക്‌സ് മാത്തോട്ടം പി.ഒ അരക്കിണര്‍,കോഴിക്കോട് 28 എന്ന വിലാസത്തില്‍ അയക്കണം.

നിര്‍മ്മിതി കേന്ദ്ര യോഗം

ഫെബ്രുവരി 25 നു നടത്താനിരുന്ന ജില്ലാ നിര്‍മ്മിതി കേന്ദ്ര ജനറല്‍ ബോഡി യോഗം ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് 12 മണിയിലേക്ക് മാറ്റിവെച്ചു. 

ജില്ലയിലെ മുന്‍ കായികതാരങ്ങളെ ആദരിക്കുന്നു

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ടാം വാരത്തില്‍ ജില്ലയിലെ പഴയ കായിക താരങ്ങളെ ആദരിക്കുന്നു. ജില്ലയുടെ കായിക രംഗത്ത് നിറഞ്ഞ സാന്നിധ്യം കൊണ്ട് സംസ്ഥാന,ദേശീയ,അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച താരങ്ങളേയും പരിശീലകരേയും കായികരംഗത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി സംഭാവന നല്‍കിയവരെയുമാണ് ആദരിക്കുന്നത്. നാല്‍പ്പതു വയസ്സിനു മുകളില്‍ പ്രായമുളള താരങ്ങള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നോ,അതാത് അസോസിയേഷന്‍ സെക്രട്ടറിമാരില്‍ നിന്നോ ലഭിച്ച ഫോറത്തില്‍ അപേക്ഷിക്കണം. അപേക്ഷ മാര്‍ച്ച് 11 നകം ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ലഭിക്കണം. വിദഗ്ദ കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം അര്‍ഹരായ താരങ്ങളെ തിരഞ്ഞെടുക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-25554 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ഓരുജലാശയങ്ങളില്‍ ചെമ്മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു 

ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച സീറാംഞ്ചിംഗ് പദ്ധതിയുടെ ഭാഗമായുളള ഓരുജലാശയങ്ങളില്‍ ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കല്‍ പരിപാടി ഫെബ്രുവരി 25 ന് രാവിലെ 10 മണിക്ക് അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ചിത്താരി പാലത്തിനു സമീപം പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നസീമയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

Keywords:  Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia