city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 22.10.12

സര്‍ക്കാര്‍ അറിയിപ്പുകള്‍ 22.10.12
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം

ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2012 ഫെബ്രുവരി മാസത്തിനുശേഷം എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി, പി.ജി, ഡിപ്ലോമ, എഞ്ചിനീയറിംഗ് എന്നീ കോഴ്‌സുകള്‍ക്ക് 60 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടി പാസ്സായിട്ടുള്ള പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്നും പ്രോത്സാഹന ധനസഹായം നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. നിലവില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ ഫലങ്ങള്‍ ഗ്രേഡിംഗ് സമ്പ്രദായ പ്രകാരമായതിനാല്‍ എസ്.എസ്.എല്‍.സി ക്ക് 6 എ, ബി ഗ്രേഡും 4 സിഗ്രേഡും, ഹയര്‍സെക്കന്‍ഡറിക്ക് 4 എ, ബി ഗ്രേഡും 2 സി ഗ്രേഡും ഉള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. നേരത്തെ അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കേണ്ടതില്ല.

പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, ജാതി, പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്, ഗ്രേഡ്, പഠിച്ചിരുന്ന സ്ഥാപനത്തിന്റെ പേര്, പരീക്ഷാ സെന്റര്‍, ഇപ്പോള്‍ പഠിക്കുന്ന സ്ഥാപനം എന്നിവ ഉള്‍പ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നവംബര്‍ 3നകം സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 04994-256162 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

വോട്ടര്‍ പട്ടിക പുതുക്കുന്നു

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡ് തൃക്കരിപ്പൂര്‍ ടൗണ്‍ നിയോജക മണ്ഡലത്തിന്റെയും ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ് ചെമ്പരിക്ക നിയോജക മണ്ഡലത്തിന്റെയും ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടിക പുതുക്കുന്നു. രണ്ടു മണ്ഡലത്തിന്റെയും കരട് വോട്ടര്‍ പട്ടിക ഒക്‌ടോബര്‍ 25ന് പ്രസിദ്ധീകരിക്കും. ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബര്‍ എട്ടുവരെ സമര്‍പ്പിക്കാം. ആക്ഷേപങ്ങളില്‍ വവംബര്‍ 17നകം തീര്‍പ്പ് കല്‍പ്പിക്കും. തൃക്കരിപ്പൂര്‍ ടൗണ്‍ മണ്ഡലത്തിലെ അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ 27നും ചെമ്പരിക്ക മണ്ഡലത്തിന്റെ അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ 28നും പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പിലിക്കോട് ആര്‍എആര്‍എസ്സില്‍ 26 ഒഴിവുകളിലേക്ക് നിയമനം

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ പിലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളില്‍ 26 തസ്തികകളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും ഒക്‌ടോബര്‍ 30ന് രാവിലെ ഒന്‍പതുമണിക്ക് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 35 വയസ് കവിയാന്‍ പാടില്ല.

സ്‌കില്‍ഡ് അസിസ്റ്റന്റ് - 14, പ്രോജക്ട് ഫെലോ - 4, റിസര്‍ച്ച് അസോസിയേറ്റ് - 3, റിസര്‍ച്ച് ഫെലോ - 5 എന്നീ ഒഴിവുകളാണുള്ളത്. 59 ദിവസത്തേക്കാണ് താല്‍ക്കാലികമായി നിയമനം നല്‍കുക. വിദ്യാഭ്യാസ യോഗ്യതയുടെയും മറ്റും വിവരങ്ങള്‍ കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും.

ഗ്രാമയാത്ര: സ്വാഗതസംഘം 31ന്

ഗ്രാമങ്ങളുടെ തനത് സംസ്‌കാരവും പാരമ്പര്യവും തേടി ജില്ലയില്‍ നവംബര്‍ 22ന് ഗ്രാമയാത്ര നടത്തുന്നു. ഇതിന്റെ ഭാഗമായി മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്തില്‍ ഗ്രാമയാത്ര പരിപാടി സംഘടിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപീകരണ യോഗം ഒക്‌ടോബര്‍ 31ന് 12.30ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേരുന്നതാണ്.

കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മൊഗ്രാല്‍ പുത്തൂരിലാണ് ഗ്രാമയാത്ര സംഘടിപ്പിക്കുന്നത്. ഇതിനു പുറമെ ഉദുമ മണ്ഡലത്തില്‍ പള്ളിക്കര മഞ്ചേശ്വരം മണ്ഡലത്തില്‍ മംഗല്‍പ്പാടി എന്നീ പഞ്ചായത്തുകളിലും ഗ്രാമയാത്ര സംഘടിപ്പിക്കും.


സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ ബന്ധപ്പെടണം

ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരെ സര്‍വ്വീസ് ഡെലിവറി ഏജന്റുമാരായി നിയമിക്കുന്നു. ജില്ലയിലെ മുഴുവന്‍ എംപികെബിവൈ, എസ്എഎസ് ഏജന്റുമാരും ഒക്‌ടോബര്‍ 27നകം ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസുമായോ, ബന്ധപ്പെട്ട ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് നാഷണല്‍ സേവിംഗ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ചൈല്‍ഡ് ലൈന്‍ യോഗം

ചൈല്‍ഡ് ലൈന്‍ ഉപദേശക സമിതി യോഗം ഒക്‌ടോബര്‍ 30ന് 2.30ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതാണ്.

ഗസ്റ്റ് അധ്യാപക ഒഴിവ്

മലപ്പുറം ഗവ.കോളേജില്‍ ചരിത്ര വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് യൂണിവേഴ്‌സിറ്റി തയ്യാറാക്കിയ ലിസ്റ്റില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 29ന് 10.30ന് കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകാവുന്നതാണ്. സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 30ന് രാവിലെ 10.30നും നടക്കും.

നിതാ കമ്മീഷന്‍ അദാലത്ത് നവംബര്‍ 2ന്

കേരള വനിതാ കമ്മീഷന്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ മാസം 2ന് രാവിലെ 10.30 മുതല്‍ ഒരു മെഗാ അദാലത്ത് നടത്തും.

ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കാം

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ 24 മാസത്തിലധികം അംശാദായം കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പിഴ സഹിതം നവംബര്‍ 30നകം അംശാദായം അടച്ച് അംഗത്വം പുനസ്ഥാപിക്കാവുന്നതാണ്. എന്നാല്‍ ഇതിനകം 60 വയസ്സ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് യാതൊരു കാരണവശാലും കുടിശ്ശിക അടക്കുന്നതിനും അംഗത്വം പുനസ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കുമ്പള ഗ്രാമപഞ്ചായത്തില്‍ നിന്നും വാര്‍ദ്ധക്യകാല പെന്‍ഷന്‍ കൈപ്പറ്റുന്ന 80 വയസ്സിന് മുകളിലുള്ളവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും വികലാംഗ പെന്‍ഷന്‍ കൈപ്പറ്റുന്ന 80 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ളവര്‍ വികലാംഗ സര്‍ട്ടിഫിക്കറ്റും അവസാനം കൈപ്പറ്റിയ പെന്‍ഷന്‍ മണിയോര്‍ഡര്‍ സ്ലിപ്പും ഒക്‌ടോബര്‍ 31നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. 

Keywords: Government, Announcements, Kasaragod, Kerala, Malayalam news



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia