city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 22.05.2013

പെര്‍ഡാല കൊറഗ കോളനിയില്‍ പരാതി പരിഹാര അദാലത്ത്

ബദിയടുക്ക പഞ്ചായത്തിലെ പെര്‍ഡാലയിലെ കൊറഗ വിഭാഗക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ 23ന് 10.30 ന് പെരഡാല കൊറഗ കോളനിയില്‍ അദാലത്ത് നടത്തും. പട്ടികജാതി-പട്ടികവര്‍ഗ കോളനികളില്‍ ജില്ലാ കളക്ടരുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത്തെ അദാലത്താണ് പെരഡാലയില്‍ സംഘടിപ്പിക്കുന്നത്. അദാലത്തിനു പുറമെ കൊറഗ വിഭാഗക്കാര്‍ക്കായി മെഡിക്കല്‍ ക്യാമ്പും നടത്തുന്നതാണ്.

ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ അപേക്ഷിക്കാം

കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന എന്റെ ഗ്രാമം പദ്ധതി പ്രകാരം ചെറുകിട വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് ലക്ഷം രൂപ വരെ അടങ്കല്‍ തുക വരുന്നതും പഞ്ചയത്തുകളില്‍ നടപ്പാക്കാവുന്നതുമായ യൂണിറ്റുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. ബാങ്കില്‍ നിന്നും വായ്പ ലഭിക്കുന്ന മുറയ്ക്ക് ജനറല്‍, ഒ.ബി.സി., വനിതകള്‍ പട്ടികജാതി-പട്ടിക വര്‍ഗം എന്നിവര്‍ക്ക് യഥാക്രമം 25 മുതല്‍ 40 ശതമാനം വരെ സബ്‌സിഡി അനുവദിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ അപേക്ഷാ ഫോറത്തിനും കാഞ്ഞങ്ങാട് മാവുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0467 -2200585

ആരോഗ്യ ഇന്‍ഷുറന്‍സ്: 31 നകം കാഞ്ഞങ്ങാട്ട് ഫോട്ടോ എടുക്കണം

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി സ്മാര്‍ട്ട് കാര്‍ഡ് വിതരണത്തിനുള്ള ഫോട്ടോ എടുപ്പ് മേയ് 31 വരെ മാത്രമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെയും ഫോട്ടോ എടുക്കാത്തവര്‍ ജില്ലാതല കേന്ദ്രമായ കാഞ്ഞങ്ങാട്ട് മുനിസിപ്പാലിറ്റിയില്‍ പി.ഡബ്‌ള്യു.ഡി റസ്റ്റ് ഹൗസിനു സമീപമുള്ള എ.സി.കണ്ണന്‍ നായര്‍ പാര്‍ക്ക് ലൈബ്രറി ഹാളില്‍ എത്തിചേരേണ്ടതാണ്. രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണിവരെയാണ് ഫോട്ടോ എടുക്കുക.

രജിസ്‌ട്രേഷന്‍ സമയത്ത് അക്ഷയ കേന്ദ്രത്തില്‍ നിന്നും ലഭിച്ച സ്ലിപ്പുമായി കുടുംബാംഗളോടൊപ്പം ഹാജരായി ഫോട്ടോ എടുക്കണം. ഫീസായി 30 രൂപാ അടക്കണം. ജില്ലയിലെ എല്ലാ പഞ്ചായത്ത്-മുനിസിപ്പാലിറ്റികളില്‍ താമസിക്കുന്നവര്‍ക്ക് കാഞ്ഞങ്ങാട് കേന്ദ്രത്തില്‍ ഹാജരായി ഫോട്ടോ എടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496247955 എന്ന നമ്പറുമായി ബന്ധപ്പെടണം.

പ്ലസ്‌വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട വെരിഫിക്കേഷന്‍ മേയ് 30 വരെ
സര്‍ക്കാര്‍ അറിയിപ്പുകള്‍ 22.05.2013


2013-14 വര്‍ഷത്തെ പ്ലസ്‌വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ മേയ് 30ന് അവസാനിക്കും. റജിസ്‌ട്രേഷന്‍ നടത്തിയ കുട്ടികള്‍ അവരുടെ ഒറിജിനല്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ വെരിഫിക്കേഷന് മേയ് 30 നകം ഹാജരാകണം. സ്‌കൂളിലേക്കുള്ള അപേക്ഷ ഓണ്‍ലൈനിലൂടെ നല്‍കണം. വെരിഫൈ ചെയ്ത സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിലുള്ള കോഡ് നമ്പറും ചേര്‍ക്കണം. സ്‌കൂളിലേക്കുളള അപേക്ഷ നല്‍കിയാല്‍ മാത്രമെ പ്ലസ്‌വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ പൂര്‍ത്തിയാവുകയുള്ളുവെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

യു.ഐ.ഡി. പരിശീലനം

ബേക്കല്‍ ഉപജില്ലയിലെ ഗവണ്‍മെന്റ് എയിഡഡ്, അണ്‍എയ്ഡഡ്, എം.ജി.എല്‍.സി, എല്‍.പി., യൂ.പി. പ്രധാനാധ്യാപകര്‍ക്കുള്ള സമ്പൂര്‍ണ യു.ഐ.ഡി. പരിശീലനം മേയ് 24 ന് പത്തു മണിക്ക് ബേക്കല്‍ ബി.ആര്‍.സി. യില്‍ നടത്തും. പ്രധാനാധ്യാപകരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളള ടീച്ചറോ പരിശീലനത്തില്‍ പങ്കെടുക്കണം.
പ്രധാനാധ്യാപകര്‍ക്ക് പരിശീലനം

ഗവണ്‍മെന്റ് എയ്ഡഡ് എല്‍.പി. യൂ.പി.സ്‌കൂള്‍ പ്രധാനധ്യാപകര്‍ക്കുള്ള പരിശീലനം മേയ് 25, 27 തീയതികളില്‍ ബേക്കല്‍ ബി.ആര്‍.സി. യില്‍ നടത്തും. രാവിലെ 9.30 ന് തുടങ്ങും. പ്രധാനാധ്യാപകര്‍ പങ്കെടുക്കണമെന്ന് എ.ഇ.ഒ. അറിയിച്ചു.

പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു

ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലും കാറുക്ക ഗവ. പ്രീമെട്രിക് ഹോസ്റ്റലിലും 8,9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനും താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിനു അതാത് വിഷയങ്ങളില്‍ ഡിഗ്രിയും, ബി.എഡും ഉള്ളവരായിരിക്കണം. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് ടി.ടി.ടി.സി. പാസായവരെ നിയമിക്കും. താല്‍പര്യമുളളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 5 നകം കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. തെരെഞ്ഞെടുക്കപ്പെടുന്ന ഹൈസ്‌കൂള്‍ തല ട്യൂട്ടര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപയും പ്രൈമറി ക്ലാസില്‍ പഠിപ്പിക്കുന്നവര്‍ക്ക് മാസത്തില്‍ 1500 രൂപയും ഹോണറേറിയം നല്‍കും.

വാക്ക് ഇന്‍ ഇന്‍ര്‍വ്യു

ജില്ലയില്‍ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ആത്മ പദ്ധതിയില്‍ നിലവിലുളള ബി.ടി.എം ഒഴിവുകള്‍ രണ്ട്, ഫീല്‍ഡ് അസിസ്റ്റന്റ് ഒഴിവ് ഒന്ന് തസ്തികകളിലെ നിയമനത്തിനു വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. കൃഷിയിലോ, ആനിമല്‍ ഹസ്‌ബെന്ററി, ഫിഷറീസ്, ഡയറി എന്നിവയിലോ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് ബി.ടി.എം തസ്തികയിലേക്കുളള യോഗ്യത. വി.എച്ച്.എസ്.ഇ. കൃഷി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത. ബി.ടി.എം. തസ്തികയിലേക്ക് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ബിരുദധാരികളേയും പരിഗണിക്കുനന്താണ്. നിയമനം താല്‍ക്കാലികവും കരാര്‍ അടിസ്ഥാനത്തിലുമാണ്. വാക്ക് ഇന്‍ ഇന്റര്‍വ്യു മേയ് 27 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നടത്തും.

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ്

സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ 23ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തുന്നു. ഹനഫി സമുദായത്തെ ഒബിസിയില്‍ ഉള്‍പെടുത്തണമെന്നും മാളവ സമുദായത്തിന് മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുളള സംവരണം നല്‍കണമെന്നും തീയ്യ കാവുതീയ്യ സമുദായത്തിന്റെ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ചും പത്മശാലി സമുദായത്തെ ഒബിസിയില്‍ ഉള്‍പെടുത്തണമെന്ന ആവശ്യം സംബന്ധിച്ചുളള നിവേദനങ്ങള്‍ സിറ്റിംഗില്‍ പരിഗണിക്കും. അഭിപ്രായം ബോധിപ്പിക്കാനുളള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സിറ്റിംഗില്‍ പങ്കെടുക്കാം. രാവിലെ 11ന് ആരംഭിക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റീസ് ജി.ശിവരാജന്‍, മെമ്പര്‍മാരായ മുല്ലൂര്‍ക്കര മുഹമ്മദലി സഖാഫി, കെ.ജോണ്‍ ബ്രിട്ടോ, മെമ്പര്‍ സെക്രട്ടറി ഡോ.ദേവേന്ദ്രകുമാര്‍ ധൊദാവത് എന്നിവര്‍ പങ്കെടുക്കും.

വാര്‍ഡന്‍ കുക്ക് ഇന്‍ര്‍വ്യു

കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തുള്ള പെണ്‍കുട്ടികളുടെ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പി.ഇ.ടി. കം വാര്‍ഡന്‍, കുക്ക് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. ഇന്റര്‍വ്യു മേയ് 30 ന് 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. വാര്‍ഡന്‍ തസ്തികയ്ക്ക് സ്ത്രീകള്‍ മാത്രം ഹാജരായാല്‍ മതി.

എഞ്ചിനീയര്‍ ഓവര്‍സിയര്‍ ഒഴിവ്

കുമ്പഡാജെ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് ഒരു ഓവര്‍സിയറെ ആവശ്യമുണ്ട് എന്‍ജിനീയറിങ് ഡിഗ്രി/ഡിപ്‌ളോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് യോഗ്യതയുള്ളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ രേഖകള്‍ സഹിതം മെയ് 30ന് 11 മണിക്ക് സെക്രട്ടറി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

Keywords: Government, Announcements, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia