city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 22.03.2013

സര്‍ക്കാര്‍ അറിയിപ്പുകള്‍ 22.03.2013
സമഗ്രാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: കുടുംബാംഗങ്ങള്‍ ഫോട്ടോ എടുക്കാന്‍ ഹാജരാകണം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപിലാക്കി വരുന്ന സമഗ്രാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായുളള സ്മാര്‍ട്ട് കാര്‍ഡ് വിതരണത്തിനുളള ഫോട്ടോയെടുക്കല്‍ വിവിധ പഞ്ചായത്തുതല കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഗുണഭോക്താക്കള്‍ നിര്‍ദിഷ്ട തീയതികളില്‍ പഞ്ചായത്ത് തല കേന്ദ്രങ്ങളില്‍ കുടുംബാംഗങ്ങളോടൊപ്പം ഹാജരാകണം. 30 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസായി കേന്ദ്രങ്ങളില്‍ അടക്കേണ്ടത്. വിവിധ പഞ്ചായത്തുതല കേന്ദ്രങ്ങളും ഫോട്ടോയെടുക്കല്‍ തീയതിയും താഴെ കൊടുക്കുന്നു.

കുറ്റിക്കോല്‍ പഞ്ചായത്ത്-പഞ്ചായത്ത് ഹാള്‍, ബന്തടുക്ക വ്യാപാര ഭവന്‍ ഹാള്‍ മാര്‍ച്ച് 25 വരെ. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി-മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ മാര്‍ച്ച് 24 വരെ. പളളിക്കര പഞ്ചായത്ത്-പഞ്ചായത്ത് സാംസ്‌ക്കാരിക നിലയം, കമ്മ്യൂണിറ്റി ഹാള്‍, കുന്നൂച്ചി മാര്‍ച്ച് 23 വരെ. ജിയുപിഎസ് കൂട്ടക്കനി മാര്‍ച്ച് 23. എംജിഎല്‍സി ബേങ്ങാട് മാര്‍ച്ച് 24, കരിച്ചേരി ജിയുപിഎസ് മാര്‍ച്ച്27.
മടിക്കൈ പഞ്ചായത്ത്-പഞ്ചായത്ത് ഹാള്‍ 23 മുതല്‍ 27 വരെ. എരിക്കുളം അമ്പലംഹാള്‍ 23 മുതല്‍ 25വരെ. വായനശാല അമ്പലത്തുംകര 26 മുതല്‍ 27 വരെ. നീലേശ്വരം പഞ്ചായത്ത്-കുടുംബശ്രീ ഹാള്‍, കൃഷിഭവന്‍, ഗവ.ഹോസ്പിറ്റല്‍ പേരോല്‍ മാര്‍ച്ച് 24 മുതല്‍ 29 വരെ. കാറഡുക്ക പഞ്ചായത്ത്-ഗണേഷ് കലാമന്ദിരം, മുളേളരിയ, കര്‍മ്മാന്തോടി ഹാള്‍, മാര്‍ച്ച് 26 മുതല്‍ 29 വരെ.
ചെറുവത്തൂര്‍ പഞ്ചായത്ത്-പഞ്ചായത്ത് ഹാള്‍, തുരുത്തി ഗവ.യുപിസ്‌ക്കൂള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ മൂന്നു വരെ. കുംബഡാജെ പഞ്ചായത്ത്- പഞ്ചായത്ത് ഹാള്‍ മാര്‍ച്ച് 30-ഏപ്രില്‍ ഒന്നു വരെ. ദേലംമ്പാടി പഞ്ചായത്ത്-പഞ്ചായത്ത് ഹാള്‍ മാര്‍ച്ച് 30-ഏപ്രില്‍ രണ്ട് വരെ.

സ്റ്റേഷനറി പ്രൊഫോര്‍മ സമര്‍പ്പിക്കണം

ജില്ലാ സ്റ്റേഷനറി ഓഫീസിലെ സ്റ്റേഷനറി സ്റ്റോറില്‍ വാര്‍ഷിക കണക്കെടുപ്പ് നടത്തുന്നതിനാല്‍ ഏപ്രില്‍ ഒന്ന, രണ്ട് തീയതികളില്‍ സ്റ്റോറില്‍ നിന്നും സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ സ്റ്റേഷനറി ആഫീസര്‍ അറിയിച്ചു. സ്റ്റേഷനറി വിതരണ കാര്‍ഡ് പുതുക്കുന്നതിനുളള പ്രൊഫോര്‍മ മാര്‍ച്ച് 31 ന് മുമ്പ് സ്റ്റേഷനറി ഉപഭോക്താക്കളായ എല്ലാ സര്‍ക്കാര്‍ ആഫീസുകളും ജില്ലാ സ്റ്റേഷനറി ആഫീസില്‍ സമര്‍പ്പിക്കണം.

വനമിത്ര അവാര്‍ഡ് കൂട്ടക്കനി സ്‌ക്കൂളിന്

ജില്ലയില്‍ ഏറ്റവും നന്നായി ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് വനം വകുപ്പിന്റെ 2012-ലെ ജില്ലാതല വനമിത്ര അവാര്‍ഡിന് ജി.യു.പി സ്‌ക്കൂള്‍ കൂട്ടക്കനി അര്‍ഹമായി. അവാര്‍ഡ് തുകയായ 25,000 രൂപയും പ്രശസ്തി പത്രവും സ്‌ക്കൂളിന് ലഭിക്കും.

ജില്ലയിലെ ഏറ്റവും നല്ല പാമ്പ് പിടുത്തക്കാരന് സംസ്ഥാന വനം വകുപ്പ് ആദ്യമായി ഏര്‍പെടുത്തിയ അവാര്‍ഡിന് കാസര്‍കോട് ആനബാഗിലു ഏദന്‍ ഗാര്‍ഡനിലെ എം.മവീഷ്‌കുമാറിനെ തെരഞ്ഞെടുത്തു. 10,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

പഞ്ചായത്തുകളില്‍ 38 ക്ലാര്‍ക്കുമാരെ നിയമിച്ചു

ജില്ലയില്‍ 38 ഗ്രാമപഞ്ചായത്തുകളില്‍ പുതുതായി ഓരോ ക്ലാര്‍ക്കുമാര്‍ വീതം പി.എസ്.സി വഴി നിയമിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഗോവിന്ദന്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ 864 അസിസ്റ്റന്റ് സെക്രട്ടറിമാരുടെ തസ്തികകളും, 990 ക്ലാര്‍ക്കുമാരുടെ തസ്തികകളും പുതുതായി സൃഷ്ടിച്ചതിന്റെ ഭാഗമായാണ് ജില്ലയില്‍ ക്ലാര്‍ക്കുമാരുടെ നിയമനം നടത്തിയത്.

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അനുവദിച്ചു

ജില്ലയില്‍ സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകളായ വിധവ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതര്‍ക്കുളള പെന്‍ഷന്‍, സാധുക്കളായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിനുളള ധനസഹായം എന്നിവ വിതരണം ചെയ്യാന്‍ ആവശ്യമുളള തുക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും അനുവദിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാ സെക്രട്ടറിമാരും മാര്‍ച്ച് 25നകം ട്രഷറിയില്‍ നിന്നും തുക പിന്‍വലിച്ച് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്ത് വിവരം ജില്ലാ കളക്ടറെ അറിയിക്കേണ്ടതാണ്.

Keywords: Announcements, Government, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia