city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ അറിയിപ്പുകള്‍ 21.12.2012

സര്‍ക്കാര്‍ അറിയിപ്പുകള്‍ 21.12.2012
വിദേശ തൊഴില്‍ അന്വേഷകര്‍ക്ക് പഠന ക്യാമ്പ്
നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ വിദേശ തൊഴിലന്വേഷര്‍ക്കായി 2013 ജനുവരി 5ന് കണ്ണൂര്‍ ഹോട്ടല്‍ മലബാര്‍ റസിഡന്‍സിയില്‍ പഠന ക്യാമ്പ് സംഘടിപ്പിക്കും. വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ തൊഴില്‍ സംബന്ധമായ കരാറുകള്‍ ശമ്പള വ്യവസ്ഥകള്‍ വിദേശത്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കുവാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധ തരം വിസകള്‍, വിദേശ തൊഴില്‍ അവസരങ്ങള്‍ വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ എന്നിവയെക്കുറിച്ച് ക്യാമ്പില്‍ പ്രഗല്‍ഭര്‍ ക്ലാസുകള്‍ എടുക്കും. നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, സ്റ്റഡിമെറ്റീരിയല്‍സ്, ഭക്ഷണം എന്നിവ സൗജന്യമായി നല്‍കുന്നതാണ്. താല്‍പ്പര്യമുമുള്ളവര്‍ 100 രൂപ ഫീസ് അടച്ച് പേര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമെ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447619044 0497-2766310 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

എല്‍.ഐ.സി. അംഗത്വം സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

ആം ആദ്മി ബീമായോജന ജീവന്‍ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച എല്‍.ഐ.സി. അംഗത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു. കാഞ്ഞങ്ങാട് കാസര്‍കോട് അസി. ലേബര്‍ ഓഫീസില്‍ നിന്നും ബന്ധപ്പെട്ട ഗുണഭോക്താക്കള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റേണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

തപാല്‍ അദാലത്ത്

ഉത്തരമേഖലാ തപാല്‍ അദാലത്ത് ഡിസംബര്‍ 27ന് 11 മണിക്ക് കോഴിക്കോട് നടക്കാവിലുള്ള പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടക്കുന്നതാണ്.

സ്‌കൂള്‍ കലോത്സവം കമ്മിറ്റി യോഗം

കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഭക്ഷണക്കമ്മറ്റിയുടെ യോഗം ഡിസംബര്‍ 26 ന് 2 മണിക്ക് കയ്യൂര്‍ ജി.വി.എച്ച്.എസ്.എസില്‍ ചേരും. കമ്മറ്റി അംഗങ്ങള്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും കിഴക്കു ദിശയില്‍ നിന്നും 45 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

സൗജന്യ ഡാറ്റാ എന്‍ട്രി കോഴ്‌സ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടപ്പിലാക്കുന്ന സി-ഡിറ്റിന്റെ സൗജന്യ ഡാറ്റാ എന്‍ട്രി കോഴ്‌സിന്റെ രണ്ടാമത്തെ ബാച്ചിലേക്ക് എസ്.എസ്.എല്‍.സി. പാസ്സായ യുവതി യവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ലാ യുവജന ക്ഷേമബോര്‍ഡില്‍ നിന്നും,സി-ഡിറ്റ് സി.ഇ.പി. സെന്ററില്‍ നിന്നും,സി.ഡിറ്റിന്റെ വെബ്‌സൈറ്റായ www.youthkerala.org ല്‍ നിന്നും ലബ്യമാണ്. അപേക്ഷ ഡിസംബര്‍ 31 നകം ജില്ലാ യുവജനക്ഷേമ ബോര്‍ഡ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256219, 9995797296 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

സംസ്ഥാനതല വനിതാ ശില്‍പ്പശാലയില്‍ പങ്കെടുക്കാം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 2013 ജനുവരി അവസാന വാരം എറണാകുളം ജില്ലയില്‍ സംസ്ഥാനതല വനിതാ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. മൂന്നു ദിവസത്തെ ശില്‍പ്പശാലയില്‍ യുവതികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെകുറിച്ചുമുള്ള സംവാദത്തിന് ശില്‍പ്പശാല വേദിയാകും. കലാ-സാംസ്‌ക്കാരിക രാഷ്ട്രീയ-സാമൂഹ്യ മേഖലയില്‍ മികവ് തെളിയിച്ച യുവതികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ യുവവനിതാ ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് ശില്‍പ്പശാലയില്‍ പങ്കെടുക്കാം. കര്‍മ്മ രംഗത്തെ മികവിന്റെ സാക്ഷ്യപത്രം,ഫോട്ടോ,വിശദമായ ബയോഡാറ്റ,ഇ-മെയില്‍ വിലാസം,ഫോണ്‍ നമ്പര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം ഡിസംബര്‍ 31 നകം അപേക്ഷിക്കണം. ജില്ലായുവജനക്ഷേമബോര്‍ഡ്,ജില്ലാപഞ്ചായത്ത്ബില്‍ഡിംഗ്,സിവില്‍ സ്റ്റേഷന്‍,വിദ്യാനഗര്‍,കാസര്‍കോട് എന്ന വിലാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256219, 9995797296 എന്ന നമ്പറില്‍ ബന്ധപ്പെടാം.

കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അനുവദിച്ചു

ജില്ലയില്‍ മൂന്നു മാസത്തെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ തുക അനുവദിച്ചു. പഞ്ചായത്ത്,മുനിസിപ്പാലിറ്റി അധികൃതര്‍ ജില്ലാ ലോബര്‍ ഓഫീസില്‍ നിന്നും അലോട്ട്‌മെന്റ് കൈപ്പറ്റി ഉടന്‍ പെന്‍ഷന്‍ വിതരണം ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡ് എടുക്കണം

ജില്ലയിലെ പോസ്റ്റ് മെട്രിക് സ്ഥാപനമേധാവികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം.

പഞ്ചായത്ത് നികുതി അടക്കണം

കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ കെട്ടിട നികുതി സ്വീകരിക്കുന്നതിനായി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി ആറ് വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്യും. പൊതുജനങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ എത്തി നികുതി അടച്ചു പിഴ പലിശ,ജപ്തി നടപടികള്‍ എന്നിവ ഒഴിവാക്കേണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മത്സ്യത്തൊഴിലാളി ക്ഷേമം : നിയമസഭാ സമിതി തെളിവെടുക്കും

കെരളാ നിയമസഭയുടെ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച സമിതി ഡിസംബര്‍ 27ന് രാവിലെ 10.30ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മത്സ്യബന്ധന അനുബന്ധ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സമിതി ചര്‍ച്ച നടത്തും. മത്സത്സ്യത്തൊഴിലാളി ക്ഷേമം സംബന്ധിച്ച് സംഘടനകള്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതുമാണ്. സമിതിക്ക് പരാതി സമര്‍പ്പിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ രേഖാ മൂലം നല്‍കേണ്ടതാണ്.

Keywords: Government, Announcements, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia